ഞാൻ മരണത്തെപ്പറ്റി
ചിന്തിച്ചു തുടങ്ങിയിരിക്കുന്നു....
മനോഹരമായി
ജീവിക്കാൻ കൊതിച്ച
ഞാനിന്ന് അവസാനിക്കാനഗ്രഹിക്കുന്നു....
വിരോധാഭാസം ആണല്ലേ ....
പക്ഷേ നമുക്ക് എപ്പോഴും
Opposites നോടാണ് attraction
അപ്പൊ ഞാൻ മരണത്തെ
സ്നേഹിച്ചു തുടങ്ങിയതിന്
കുറ്റം പറയാൻ പറ്റുമോ?
ഞാനിന്ന് വളരെയധികം
കൊതിക്കുന്നു....
ഇതെൻ്റെ അവസാനമായെങ്കിലെന്ന് .....
ചാരു🥀-
മാർച്ച് 22 ന് ലോക ജലദിനത്തിൽ ഭൂജാതയായി😌
നീ ഉപേക്ഷിച്ചു പോയ
എന്നെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
നീയില്ലായ്മയിൽ
ജീവിച്ചതെങ്ങനെയെന്ന്
ഓർത്തിട്ടുണ്ടോ?
ഒരിക്കലെങ്കിലും തിരികെ
വരാൻ തോന്നിയിട്ടുണ്ടോ?
ഇനിയൊന്നും
ശേഷിക്കുന്നില്ലെന്നറിഞ്ഞിട്ടും
എന്തിനെയോ ഞാനിന്നും
പ്രതീക്ഷിക്കുന്നു.....
പ്രതീക്ഷിക്കരുതെന്ന്
അറിഞ്ഞിട്ടും
വീണ്ടും ഞാൻ ....
ചാരു🥀-
തിരക്കുകളിലകപ്പെടുന്ന മനുഷ്യരോടാണ്...
ഒരു ദിവസത്തിൽ
തിരക്കുകൾ ഒഴിയുന്ന
ഒരു point വരും.
അന്നേരം നമുക്ക്
available ആയിരിക്കുന്ന
മനുഷ്യരോട് ചോദിക്കണം
"എടോ ഈ ദിവസം മനോഹരമായിരുന്നോ?"
ഈ ഒരു ചോദ്യത്തിലൂടെ നമുക്ക്
പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല.
ഇത് കാണുന്നവർക്ക് ഉണ്ടാകുന്ന
ഒരു സന്തോഷമുണ്ട്...
തന്നെ മറന്നിട്ടില്ലല്ലോ എന്ന
ആ തോന്നൽ...
ചാരു🥀-
പ്രിയപ്പെട്ട പെണ്ണുങ്ങളേ,
അവഗണകളുടെ പടികളിറങ്ങി
അർഹതകളുടെ പടികൾ കയറുക
ചാരു🥀-
ആദ്യമായി നാം കാണുന്ന നിമിഷം... നിനക്കിഷ്ടമുളള കണ്ണുകളെ സ്വതന്ത്രമായി വിട്ടേക്കും... നിന്നിലെ ഓരോ അടയാളവും ചുളിവുകളും ഒപ്പിയെടുക്കാൻ...
- ചാരു-
വർഷങ്ങൾക്കിപ്പുറം
നാമിന്ന് കണ്ടപ്പോൾ
എന്താദ്യം
ചോദിക്കണമെന്ന്
അറിയില്ലാരുന്നു....
സുഖമാണെന്നാണോ?
അതോ
എന്നെ ഉപേക്ഷിച്ച്
പോയതെന്തിനാണെന്നോ?
അതുമല്ലെങ്കിൽ
ഞാനിപ്പോഴും നീ
എന്നതിൽ
ജീവിച്ചുതീർക്കുവാണെന്നോ
എന്താണ് പറയേണ്ടത്
ഒരുവനിൽ വിശ്വസിച്ച്
ഒടുവിൽ സർവ്വതും
നഷ്ടമാക്കിയ
ജീവിതമെന്നോ ?
ചാരു🥀-
ഞാനിനി നിന്നെ സ്നേഹിക്കാതിരുന്നാൽ
എൻ്റെ ഹൃദയത്തിനേറ്റ വേദന
ഒരുപക്ഷേ മാറുമോ???
അവഗണനയുടെ കുരമ്പുകൾ
തറച്ച് ദിനവും വ്രണപ്പെട്ട എൻ്റെ
ഹൃദയത്തിന് എന്തെങ്കിലും
മാറ്റം ഉണ്ടാകുമോ?
അതോ സ്നേഹം അടക്കിപ്പിടിച്ച്
ഒടുവിൽ എൻ്റെ ഹൃദയം
നിലയ്ക്കുമോ?
ചാരു🥀-
ഞാൻ തളർന്നെടൊ
തന്നോട് മിണ്ടാൻ ശ്രമിച്ച്
പരാജയപ്പെടുമ്പോഴും
പിന്നെയും പിന്നെയും
വന്നത് ഒരിക്കലെങ്കിലും
നീ എന്നെ മനസ്സിലാക്കുമെന്ന്
കരുതിയാണ്.......
വെറുതെയെങ്കിലും...
പക്ഷേ ഞാനിപ്പോൾ മനസ്സിലാക്കുന്നു
നിനക്ക് ഒരിക്കലും കഴിയില്ല...
കാരണം നീ എന്നെ അറിഞ്ഞിരുന്നില്ല...
ഇനി അറിയുകയും ഇല്ല ....
ചാരു🥀-
ഞാൻ നിന്നെ പ്രണയിക്കുന്നില്ല....
കാരണം നീയുമെന്നെ പ്രണയിക്കുന്നില്ല...
നിന്നെ ഞാൻ മറന്നു തുടങ്ങിയിരിക്കുന്നു....
നീ എന്നെ ഓർക്കുന്നതേയില്ല...
ചാരു🥀-
നമുക്ക് സമയം തരാത്ത
ഒരു മനുഷ്യർക്ക് വേണ്ടിയും
നമ്മുടെ സമയം കളയരുത്...
ചിലര് പറയും അങ്ങനല്ല
കുറച്ചൊക്കെ adjustment ചെയ്യണംന്ന്.
ഈ adjustment ആരാണോ ചെയ്യുന്നത്
അവര് തന്നെ life time ചെയ്യണ്ടിവരും.
അതിൻ്റെ ആവശ്യം ഉണ്ടോ?
സമയംന്ന് പറയുന്നത് ഭയങ്കര
Valuable ആയിട്ടുള്ള കാര്യാണ്.
അത് നമുക്ക് തരാത്തവർക്ക്
എന്തിന് കൊടുക്കണം?
അതിനി ഏത് ബന്ധമായാലും;
ആ സമയത്ത് നമ്മുടെ സമയത്തിന്
വേണ്ടി കാത്തിരിക്കുന്ന ചില മനുഷ്യരുണ്ടാകും.
അവർക്ക് കൊടുത്തു നോക്കണം....
They will treat you like a King/Queen.
ചാരു🥀
-