QUOTES ON #വിജയദശമി

#വിജയദശമി quotes

Trending | Latest

അക്ഷരായുധങ്ങൾ
(പൂജയ്ക്ക്
വെച്ച വിധം)
-------------------------------------
കറുത്ത വരകളുടെ
വെളുത്ത ചായങ്ങളിൽ
കറുത്ത വരികളുടെ
വെളുത്ത "ഛായ"കൾ.
അക്ഷരം
പെറുക്കിവെച്ച
പുസ്‌തക താളുകളിൽ
സാക്ഷരത
നുറുക്കി വെച്ചിരുന്നു.
ഓടിയകന്ന
ചിന്തകളിൽ
ചിതലിന്റെ
ചിലന്തിവല നെയ്തു.
പടിയകന്ന
പകൽ പണിപ്പുരകൾക്ക്
മുതലിന്റെ
മിത വലയങ്ങൾ..
അടക്കിവെച്ചതി-നൊക്കെയും
മടക്കുകൾ നിവർന്നു.
മടക്കിവെച്ചതി-നൊക്കെയും
അടക്കുകൾ നിരന്നു.
പുറംമ്പോക്കിലെ
പൂജകളിൽ
ആയുധവും
അക്ഷരവും
ഇനി കൊമ്പുക്കോർക്കട്ടെ..!

-


26 OCT 2020 AT 6:14

"അക്ഷയമാകുമൊ-
രക്ഷരസമ്പത്താൽ
ഇക്ഷിതിവാണ,തിൽ
മോക്ഷത്തെയേകണേ..."

ദേവീ അനുഗ്രഹമേകണേ...
എല്ലാവർക്കും
വിജയദശമി ആശംസകൾ..

-


18 OCT 2018 AT 16:07

മൂല്യങ്ങളാൽ സന്തുഷ്ടമാകട്ടെ
നന്മകളാൽ പ്രസക്തിയാകട്ടെ
ഒരോ നാമ്പുകളിലും
ഒരായിരം അറിവുകളുണരട്ടെ...
കരുണയുടെ അദ്ധ്യായങ്ങളുണരട്ടെ
ഹന്തയെ നിഷ്ക്രിയമാക്കട്ടെ
ഇനിയൊരു മഴയെത്തും മുമ്പേ
കൈകോർക്കാൻ നമ്മൾ പഠിക്കട്ടെ...

-


18 OCT 2018 AT 16:13

എല്ലാവർക്കും നല്ല ഒരു ദിവസം ഉണ്ടാവട്ടെ പിന്നെ എന്നും ഒരുവാദ് അറിവ് നേടാൻ ശ്രെമികു പിന്നെ എല്ലാവർക്കും നന്മ വരട്ടെ അല്ല കൂട്ടുകാരെ അല്ലാതെ എന്താ ഈ പുതു ഏട്ടൻ പറയാ എന്റെ കൂട്ടുകാരെ

-


25 OCT 2020 AT 20:33

വിദ്യാദായിനി ദേവീ സരസ്വതി
ആ തൃക്കാൽക്കലെന്നുടെ
അക്ഷരാഞ്ജലി...

ആ മാണിക്യവീണാ തന്തികൾ മീട്ടി
സ്നേഹത്തിൻ ആദ്യാക്ഷരം
അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടെ
കുരുന്നു നാവുകളിൽ
ചൊരിയണേ അമ്മേ.....

അറിവിന്റെ ദീപം തെളിച്ചു നീ ഞങ്ങളെ
അജ്ഞതയിൽ നിന്നും ജ്ഞാനത്തിലേക്ക്
എന്നും നയിക്കണേ ദേവി....

സാന്ത്വനത്തിൻ ഒരു തരി വെട്ടമായ്
അവിടുന്നേകിയ എഴുത്താണിയല്ലോ
കദനക്കടലിലുഴലുമ്പോഴും
എനിക്കാശ്വാസമമ്മേ....

അറിവിൻ പൊരുളേകി
അക്ഷരത്തിൻ
അക്ഷയപാത്രം വരമേകി
അനുഗ്രഹിക്കണേ വരദായിനി.....

-


26 OCT 2020 AT 9:57

അക്ഷരമുത്തുകൾ ചിക്കിച്ചികഞ്ഞ്,
അഞ്ചാറു വാക്കുകൾ കഴുകിത്തുടച്ച്,
പ്രാർത്ഥനാപൂക്കളാൽ അണിയിച്ചൊരുക്കി,
കവിതയൊന്നിതാ ശിരസ്സ്നമിക്കുന്നൂ അനുഗ്രഹത്തിനായ്,
വാഗ്ദേവതയ്ക്കുമുന്നിൽ..

വിജയദശമി ആശംസകൾ 🙏

-


18 OCT 2018 AT 19:00

എല്ലാ മനസ്സുകളിലും
അജ്ഞതയുടെ അന്ധകാരം
നീങ്ങി ജ്ഞാനത്തിന്റെ
പ്രകാശം പരക്കട്ടെ..
അറിവിന്റെ പുതിയ തലങ്ങൾ
തേടിയുള്ള യാത്ര
തുടരാൻ കഴിയട്ടെ..
എല്ലാത്തിനും ഉപരിയായി
തിന്മയിൽ നിന്ന് നന്മക്കു
ജയമുണ്ടാകട്ടെ..
വിദ്യാ ദേവതയായ സരസ്വതിയേയും,
ശക്തിസ്വരൂപിണിയായ ദുർഗ്ഗയേയും,
ഐശ്വര്യദായിനിയായ
മഹാലക്ഷ്മിയേയും ഒരുമിച്ച്‍
ആരാധിക്കുന്ന വിജയദശമി
ദിനത്തിൽ ശുഭാശംസകൾ നേരുന്നു...

-



വാക്കിൻ്റെ തുഞ്ചത്തെക്കൊമ്പത്തിന്ന്
അക്ഷരനൂലാൽക്കൊരുത്തിട്ടു തന്ന
ഊഞ്ഞാലിലാടി രസിക്കട്ടെ,
ആയത്തിലാടിത്തിമിർക്കട്ടെ, കുഞ്ഞുങ്ങൾ!


-



അക്ഷരങ്ങൾ നാവിലമൃതു പൊഴിക്കണേ
കല്‌മഷങ്ങൾ നീങ്ങി മനസ്സു തെളിയണേ
നന്മകൾ നിറഞ്ഞു ചിന്ത വിളങ്ങണേ
വാങ്മയങ്ങളായി ദേവി എന്നിൽ നിറയണേ

-


8 OCT 2019 AT 9:27


അമ്മ തൻ നാവിൽ 
നിന്നുതിർന്നു വീണ 
സ്നേഹത്തിൻ ആദ്യാക്ഷരം 
അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടെ 
ഇന്നും ഓർത്തിടുന്നു 
അരിയിൽ വരച്ചിട്ട ആദ്യാക്ഷരത്തെ 
സ്നേഹത്തോടെ നമിച്ചീടുന്നു 
വർണ്ണാക്ഷരങ്ങൾ തെറ്റാതെ 
ഉരുവിട്ട് പഠിപ്പിച്ച ഗുരുക്കൻമാരെ 
ബഹുമാനത്തോടെ സ്മരിക്കുന്നു...

അജ്ഞതയുടെ അന്ധകാരം നീങ്ങി
അറിവിന്റെ വെളിച്ചം നിറയട്ടെ!
അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന
എല്ലാ കുരുന്നുകൾക്കും
പ്രിയ കൂട്ടുകാർക്കും
വിജയദശമി ആശംസകൾ...

-