-
കണ്ണന് കണി കാണാൻ
കൈ നിറയെ കൊന്നപ്പൂ
തിരു മെയ്യിലണിയാൻ
തിളങ്ങും മഞ്ഞപ്പട്ട്
കോലക്കുഴൽ പാട്ടും പാടി
വിഷുപക്ഷിയോട്
കിന്നാരം ചൊല്ലിയെൻ
ചാരത്തണഞ്ഞവൻ
കാളനൊരുക്കണം
ഓലനൊരുക്കണം
സദ്യയൊരുക്കണം
അവനിഷ്ട പാൽപ്പായസം
ഒരുക്കേണം
ഉണ്ണി കണ്ണനായ്
വിരുന്നുവന്നവൻ
മായ കണ്ണനായ്
മാഞ്ഞു പോയവൻ..ശ്രീ..
-
മഞ്ഞപ്പട്ടുടുത്ത്
ചിരിതൂകി കളിയാടി
വരുന്നുണ്ടൊരു മേടമാസക്കാറ്റ്
അവളുടെ ലാളനയാൽ
നാടെങ്ങും അഴകേകി
മഞ്ഞവിരിച്ച് നിറഞ്ഞ് നിൽപ്പുണ്ട്
പ്രിയ കണിക്കൊന്നകൾ
കണികണ്ടുണരാൻ
കാത്തിരിയ്ക്കുന്ന
ഉണ്ണിക്കണ്ണൻമാരെ
വാത്സല്യത്തോടെ പുൽകി
തലോടി കടന്ന് പോകുന്നവൾ
വിഷുപക്ഷി പാടും പാട്ടിൻ
ഈണത്തിനൊത്ത്
വീശിയടിച്ചവൾ
ആനന്ദ നൃത്തമാടുന്നു..ശ്രീ..
-
എന്നിലെ മായാത്ത
നൊമ്പരമാണ് നീ
അന്നെൻ മനസ്സിൻ
സ്വപ്നക്കൂട്ടിലൊരു
മാലാഖ കുഞ്ഞായ്
നീ പിറന്നു
തൊട്ടിലൊരുക്കി ഞാൻ
താരാട്ട് പാടി ഞാൻ
പിച്ചവെച്ചെൻ
നിഴലായ് നടന്നു നീ
പാൽ പുഞ്ചിരിയെൻ
ജീവനിൽ പൊഴിച്ചു നീ
എന്നിട്ടും എന്നിട്ടും
എന്തേ നീയെന്നിൽ
നിറഞ്ഞതില്ല..ശ്രീ..
-
മനസ്സ് നിറഞ്ഞു തരുന്ന സ്നേഹമാണെങ്കിൽ
സ്വീകരിയ്ക്കാം
ജീവിച്ചിരിയ്ക്കുമ്പോ
തരാത്ത സ്നേഹം
മരിച്ചിട്ടെനിയ്ക്ക്
ആവശ്യമില്ല..ശ്രീ..
-
പെണ്ണവൾ വെറുമൊരു പെണ്ണെന്ന്
ചൊല്ലാനാണിപ്പോഴും
ജനത്തിനിഷ്ടം
പെണ്ണവളെല്ലാം സഹിച്ച്
തൻറേടി ആയാലോ
അവൾ വഴി പിഴച്ചവളെന്ന്
പഴിചാരും ജനം
പെണ്ണവൾ സ്വപ്നങ്ങളും
മോഹങ്ങളും ഹോമിച്ച്
അകകനലെരിഞ്ഞ്
അവളുറ്റ ജീവനെ
നെഞ്ചോട് ചേർത്ത്
ജീവൻ വെടിയുമ്പോഴും
അവൾ അഹങ്കാരിയെന്ന്
മുദ്ര ചാർത്തും ജനം
പെണ്ണവൾ വെറുമൊരു
പെണ്ണെല്ലന്ന്
കാലം തെളിയിക്കട്ടെ..ശ്രീ..
-
ഒരു ചിരിയിൽ
നീയെൻ മനം കവർന്നു
മറു ചിരിയിൽ
നീയെൻ ഹൃദയം കവർന്നു
അവസാന ചിരിയിൽ
നീയെൻ ജീവനും കവർന്നു..ശ്രീ..
-