ശിശിരത്തിൽ ഇലകൾ
പൊഴിച്ചെന്ന് കരുതി
ആരും മരങ്ങൾ
വെട്ടാറില്ല കാരണം
വരാനുള്ളത്
വസന്തമാണ്
വർണ്ണങ്ങളുടെ
തേരിലേറി
തിരികെത്തരുന്ന
ആനന്ദം-
നീ തിരഞ്ഞ വഴികളിലൊക്കെയും പ്രണയം മൊഴിഞ്ഞു ഞാൻ പൂത്തിരുന്നു.... ഹൃദയത്തിൽ വേരിറങ്ങിയതു കൊണ്ടാകാം അവ രക്ത വർണ്ണമാർന്നത്.... ഇന്നും ആ ഓർമ്മകളാൽ പൂക്കൾ പൊഴിക്കാറുണ്ട് ഞാൻ.. നിന്റെ കാൽപ്പാദങ്ങളെ ഒരിക്കൽ കൂടി ചുംബിക്കണമെന്ന മോഹത്തോടെ...
-
"അത്രമേൽ തീവ്രമായി ആഗ്രഹിച്ചീടുകിൽ
കാലം നിനക്കായ് കരുതി വെച്ചീടുമാ
വസന്ത കാലവുമിന്നേറെ
വിദൂരമല്ല.......!!!!!-
"അവന്റെ ഹൃദയവഴിത്താരയിലാകെ അവളോടുള്ള പ്രണയത്താൽ വസന്തം പൂവിട്ടിരുന്നൂ....
അവളുടെ കരിമഷി കണ്ണുകളിലെ തിളക്കമോ അവനോടുള്ള പ്രണയം പറയാതെ പറഞ്ഞു കൊണ്ടേ ഇരുന്നൂ.....!!!-
നീയെന്റെയുള്ളിൽ ഒരു വസന്തക്കാലമായിത്തന്നെ തുടരട്ടെ.
എങ്കിലല്ലേ ഞാനെടുക്കുന്ന
ഓരോ ശ്വാസത്തിലും അലിഞ്ഞു
ചേർന്ന നിന്നോർമ്മകൾ
അത്രത്തോളം സുഗന്ധപൂർണ്ണമാകൂ.-
"തളിരിടും മുൻപേ ശിശിരം അണഞ്ഞൊരു വസന്തം എന്നിലുണ്ട്........!!!!!
-
കാലങ്ങൾ എത്ര മാറി മാറി വന്നാലും
ഞാനെന്ന വസന്തം
നിന്നിൽ പൂക്കാതിരിക്കില്ല...
എന്റെ ഓരോ വസന്തവും
നിന്നിലേക്കായിരുന്നു...
നിനക്കായ് മാത്രം...!
തളിർത്തിട്ടും നീ കാണാതെ പോയ
അനാഥ പുഷ്പമാണ് ഞാൻ...!!!-
ഞാൻ പൂത്തുലഞ്ഞ
വസന്തങ്ങളിലെല്ലാം
നീയെന്റെ മാറോടു
ചേർന്നിരുന്നു....
എന്നിൽ തളിരിട്ട
ചില്ലകളിലെല്ലാം..
നിനക്കായ് പൂക്കൾ
തേൻ ചുരത്തിയിരുന്നു..
എന്നിൽ നിന്നടരാൻ
നീ വെമ്പിയപ്പോൾ,
കരിഞ്ഞുണങ്ങിയ
ചില്ലകൾ വീണ്ടും
നിനക്കായിന്നു
പൂത്തു നിൽക്കുന്നു..
പുതിയ പൂവുകൾക്ക്
പഴയതിലും സുഗന്ധമുണ്ട്,
കണ്ണഞ്ചിപ്പിക്കുന്ന വർണ്ണമുണ്ട്..
തേനുണ്ണാൻ ചാരെ വരില്ലേ നീ..
ഇനിയും നിനക്കായ്
ഞാൻ.. കാത്തിരിപ്പൂ,,, !
-
കാലചക്രത്തിന്റെ ഭ്രമണത്തിനനുഗതമായ് മോഹങ്ങളുടെ തളിരടർന്നെന്നിലൊരു ശിശിരമൊരുങ്ങുകയാണ്..!! ഋതുഭേദങ്ങളുടെ സംസരണം അനന്തമായേതോ ചുഴികളിൽ
വിരൽകോർത്തകലുന്നത് ഞാനറിയുന്നു..!!
അവയുടെ തനിയാവർത്തനങ്ങളെന്നിൽ തീർക്കുന്ന വൈരസ്യത്തിന്റെ ചില്ലകൾ നിയാം പ്രണയവസന്തത്തെ വരവേക്കുവാൻ വെമ്പൽകൊള്ളുകയാണ്..!
നീ വസന്തമായ് പടർന്നെന്നിലെ ശിശിരത്തെ യാത്രയാക്കുന്ന നിമിഷം കാലത്തിന്റെ ഗതി പരിവർത്തന വിധേയമാകാത്തവിധം ഞാൻ തിരുത്തിയെഴുതും...!!! തീർച്ച...!!!-