കാലത്തിന്റെ കളിക്കളത്തിൽ
പിടഞ്ഞുവീഴുന്ന കവിതകൾ...
നീയില്ലായ്മയിൽ നിശബ്ദമായ അക്ഷരക്കൂട്ടങ്ങൾ...
മഴ പെയ്തു തോർന്ന ഇടവഴികൾ....
പൂവ് പോൽ നനുത്ത ഓർമ്മകൾ....
വീണു പിടഞ്ഞ കരിയിലയിലെ
ഗദ്ഗദ മർമ്മരം...
നേർകാഴ്ചകൾക്കുമപ്പുറത്തെ ഉൾകാഴ്ചകൾ.....
ശൂന്യതയുടെ നിശബ്ദ സ്പർശം....
നിറഞ്ഞ ശൂന്യതയിൽ വേദനയുടെ മാറ്റൊലി...വിരഹത്തിന്റെ തേങ്ങലുകൾ...സ്നേഹത്തിന്റെ വിഴുപ്പു ഭാണ്ഡങ്ങൾ...-
അകലെ ഒരു സൂര്യനും
പുറകിലൊരു ചന്ദ്രനും
മറഞ്ഞു കളിക്കുമീ ഭൂമിയിൽ
പകച്ചുപോയ ജീവനുകൾ
നനച്ചുണർത്തിയ മഴയും
തെളിമാനം തേടി യാത്രയായ്..
മഴയിൽ തളിർത്തു പ്രണയം
മുളച്ച ഹൃദയവും പേറി വിരഹം
പൂണ്ടിതാ കാത്തിരിപ്പായ്
വരണ്ട ഭൂമിയിൽ കരിഞ്ഞ
ചിറകുമായ് മഴയുടെ വരവും
കാത്തു ഒരിറ്റ് ജലത്തിനായ്..-
Part 1-
ഞാൻ:
അസ്ഥികൂടം കണക്കെയായിട്ടും
നീ ഇന്നും
തലയുയർത്തി ഇങ്ങനെ
നിൽക്കുന്നുണ്ടല്ലോ !!
സ്വന്തമായിരുന്നോരെല്ലാം
കൊഴിഞ്ഞു വീണിട്ടും
നീ വീണ്ടും
പുഷ്പിക്കുന്നുണ്ടല്ലോ !!
എങ്ങനെ ആണെടോ,
ഈ വേനൽക്കാലത്തും
ചെരിഞ്ഞു വീഴാതിങ്ങനെ,
ശിരസുയർത്തി
നിൽക്കുന്നത്... !-
സ്നേഹം മഴപോലെയാണ്...
പ്രളയം കണ്ടവർക്ക്
പേടി സ്വപ്നവും,
വരൾച്ച കണ്ടവർക്ക്
മധുര പ്രതീക്ഷയും മഴയാണ്.-
പേനയും കടലാസും എടുക്കുമ്പോൾ മാത്രം വാക്കുകൾക്ക് വരൾച്ച അനുഭവപ്പെടുന്നൊരു മനസ്സാണ് എൻ്റേത്
-
അവശേഷിച്ചിരുന്നു ഒരു സൗഹൃദം...
Update ചെയ്യാനുള്ള കാരണങ്ങൾ,
ഒന്നും ഇല്ലാതിരുന്നത് കൊണ്ട്,
ചെയ്യാതിരുന്ന ഒരു സൗഹൃദം!
പക്ഷേ, എവിടെ നിന്നോ വന്ന വരണ്ട ഉഷ്ണക്കാറ്റേറ്റ്,
നെല്ലും പതിരും വേർതിരിക്കുന്ന,
മരതക പച്ച വിരിച്ച നാട്ടിലെ തീക്കാറ്റേറ്റ്,
എന്നിൽ നിനക്കായി ഞാൻ,
കെടാതെ കാത്തുവെച്ചോരാ...
സൗഹൃദ ദാഹവും, വറ്റി വരണ്ടു-
ഇല്ലാതായിക്കൊണ്ടിരിക്കുന്നു...
ഇനിയൊരു നീരുറവ പോലും,
ഉടലെടുത്തേക്കാനിടയില്ലാത്ത-
കൊടും വരൾച്ചയിലേക്ക്...
നീയും ഞാനും വേറിട്ട വഴികളിലൂടെ-
നടന്നകലുന്ന ആ നേർക്കാഴ്ച കാണാം...
ഒരുപക്ഷേ, നാളെയുടെ നമ്മുടെ സത്യം!-