അറിവില്ലായ്മ ഒരു തെറ്റല്ല...
പക്ഷേ,
അറിയാൻ ശ്രമിക്കാത്തിടത്തോളം നിങ്ങൾ
തെറ്റു ചെയ്തു കൊണ്ടിരിക്കുകയാണ്...-
"ഇനിയെന്നിൽ
കവിതകളായ്
നിറയരുത് നീ.... "
... read more
അത്രയേറെ ഇഷ്ടപ്പെടുന്ന ഒരുവൾ,
മറ്റുള്ളവരോട്
അധികം അടുക്കുമ്പോഴുള്ള,
കടുത്ത മൗനമാണെന്റെ
ദേഷ്യത്തിന്റെ മുഖം...!!
-
ചില ഇഷ്ടങ്ങൾക്കു വേണ്ടി
കാത്തിരുന്ന കഥകളുണ്ട്...
കണ്ണിൽ കാന്തമൊളിപ്പിച്ച്
കണ്ണുകളിലേക്കെറിഞ്ഞതിന്റെ...
കൈവെള്ളയിൽ
പേരെഴുതി ചേർത്തു
പിടിച്ചതിന്റെ...
കാലങ്ങൾക്കപ്പുറം
നമ്മെ തിരഞ്ഞു പിടിച്ചു വരുന്ന
ആ ഇഷ്ടങ്ങളോട്,
അനിഷ്ടത്തോടെ
മുഖം തിരിച്ചിട്ടുമുണ്ട്...
എത്ര പെട്ടെന്നാണല്ലേ
നീയും ഞാനും
ഇത്രയേറെ മാറിപ്പോയത്....!-
ഒരു ചെറിയ നോവുള്ളിൽ
ഒതുങ്ങി ഇരിപ്പുണ്ട്..
ഏറ്റവും പ്രിയപ്പെട്ടവർക്കു മാത്രം
സമ്മാനിക്കാൻ കഴിയുന്നത്....
-
the time
when you considered me
as one among the girls of your
'time pass list'.-
നിങ്ങളുടെ കവിതകളില്ലാത്ത ദിനങ്ങളിൽ
ഞാൻ മരിച്ചുറങ്ങി കിടന്നിട്ടുണ്ട്...
കാറ്റിനു പോലും നൈർമല്യമില്ലാത്ത
വരണ്ടുണങ്ങിപ്പോയ മരുഭൂമിയിൽ....!!-
നമുക്കെങ്ങനെയും
നമ്മളെ കണ്ടെത്താൻ
സാധിക്കുന്നില്ല എന്നതാണ്
ജീവിതത്തിലെ ട്വിസ്റ്റ്...-