ചിലർ മുളക് പോലെയാണ്...
പുറമേയുള്ള ഭംഗി മാത്രം നോക്കി
ആരോടും കൂട്ടുകൂടരുത്...
കരയിപ്പിക്കാൻ ശേഷിയുള്ള എരിവ്
ആർക്കും കാണാനാവാത്ത വിധത്തിൽ
ഉള്ളിൽ സൂക്ഷിക്കുന്നുണ്ടാവും.-
ചെറുതും വലുതുമായ
നല്ല കാര്യങ്ങൾ നമ്മിൽ കണ്ടാൽ, അഭിനന്ദിക്കാൻ മടിക്കാത്ത ചിലരുണ്ട്...
അങ്ങനെയുള്ളവരെ നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കരുത്.-
തോറ്റു പോകുമെന്ന ഭയമല്ല
നമുക്ക് വേണ്ടത്...
തോൽക്കാതിരിക്കാനുള്ള ശ്രമമാണ്.-
മറ്റുള്ളവരുടെ ജീവിതവുമായി
സ്വന്തം ജീവിതത്തെ
താരതമ്യം ചെയ്യുമ്പോഴാണ്;
നമ്മുടെ ജീവിതം
പരാജയമാണെന്ന് തോന്നുന്നത്.-
കരയുന്നവരെ ചിരിപ്പിക്കാൻ
കഴിഞ്ഞില്ലെങ്കിലും,
കരഞ്ഞപ്പോൾ ചിരിപ്പിച്ചവരെ
മറക്കരുത്.-
തെറ്റിക്കുന്നവരേക്കാൾ
വേദന അനുഭവിക്കുന്നത്
തെറ്റ് തിരുത്താന്‍
പോകുന്നവരാണ്.
_ റബ്ബർ കട്ട _-
ഉറച്ച തീരുമാനവും
തളരാത്ത മനസ്സും ഉണ്ടെങ്കില്‍,
ആകാശത്തോളം വലുപ്പമുള്ള വെല്ലുവിളികളെപ്പോലും
ഭയമില്ലാതെ നേരിടാം.-
ഓർമ്മകൾ മാത്രമല്ല;
ചിലപ്പോൾ ചില കാഴ്ചകളും
നമ്മെ ഒരുപാട് കരയിപ്പിക്കും.-
ഒറ്റക്കിരുന്ന് കരയേണ്ടി വന്നാലും,
ഒന്നിച്ചിരിക്കുന്നവരെ
ശല്യം ചെയ്യരുത്.-