QUOTES ON #യാത്ര

#യാത്ര quotes

Trending | Latest

ഇടയ്ക്കിടെ പ്രിയപ്പെട്ടയാരെയോ തേടി കണ്ണുകളേക്കാൾ വേഗത്തിൽ മനസ്സ് പോകാറുണ്ട്...

-



മഴ ചോരുന്നൊരു രാത്രിയിൽ ഇരുട്ടിനെ കീറിമുറിച്ചു കാറ്റിനെ ചുംബിച്ച് ബൈക്കിലൊരു യാത്ര പോകണം അവനോടൊപ്പം.

-


26 APR 2021 AT 22:20

-


18 APR 2021 AT 21:22

-



കേൾവികൾക്കും, കാഴ്ച്ചകൾക്കുമപ്പുറം യാത്ര ചെയ്യാൻ കൊതിച്ച മനസ്സുകളുടെ സ്വപ്നങ്ങളെല്ലാം ഊറ്റിയെടുത്ത് വളമാക്കി, അതിരും, ബന്ധവും, ബന്ധനങ്ങളുമെല്ലാമവിടെ പടർന്ന് പന്തലിച്ച് പൂവിട്ടങ്ങനെ നിക്കയാണെന്നേ..!

-


29 NOV 2021 AT 17:18

-


10 APR 2019 AT 14:19

ദൂരമറ്റ ദിക്കുകൾ താണ്ടി
നിറമറ്റ ഓർമകളെ നിർവീര്യമാക്കി
മരവിച്ച സ്വപ്നങ്ങളത്രയും തേടി
ഹൃദയം സാക്ഷിയായൊരു യാത്ര

-


6 AUG 2019 AT 23:53

ക്യാൻസർ വാർഡിന്റെ ചുമരുകൾക്കുള്ളിൽ
മോക്ഷം കിട്ടാതലയുന്നുണ്ടെന്റെ
തുരുമ്പെടുത്ത ചില സ്വപ്നങ്ങൾ...
കാർന്നെടുക്കുന്ന വേദനകൾക്ക് ബലി നൽകി
തളർന്നുപോയെന്റെ ശരീരത്തിനിനിയും
കടന്നു ചെല്ലാനൊരു മോഹം
ഇരുൾ വീണ ആ സ്വപ്നങ്ങളിലേക്ക്.

കണ്ണീരിനീർപ്പത്താൽ തണുത്തുറഞ്ഞ്
അന്ത്യ ശ്വാസം വലിക്കുന്നെന്റോർമകളിലൂടെ
യാത്ര നടത്തണം ഒരിക്കൽ കൂടി.

കണ്ടുമുട്ടുന്നവരിൽ നീയുണ്ടാകരുത്.
കണ്ടുവെങ്കിൽ തിരിഞ്ഞു നോക്കുകയുമരുത്.
കൊഴിഞ്ഞ മുടിയിഴകൾക്കുള്ളിലെ
ചുക്കിച്ചുളിഞ്ഞ ഈ ശരീരത്തെ കണ്ട്
നിനക്ക് അറപ്പുതോന്നിയാലോ.
വരണ്ടു വിണ്ടു കീറിയ ചുണ്ടുകളിൽ
ചുംബനങ്ങൾക്കു പകരം
പഴുപ്പു കാണേണ്ടി വന്നാലോ...
എന്നിരിക്കിലും................
തിരിഞ്ഞു നടക്കും മുൻപ്
ഒരിക്കൽ കൂടി നീ എന്റെ പേരു വിളിക്കണം.....
എന്നെ പ്രണയിച്ചിരുന്നു എന്ന് പറയണം.......
കഴിയുമെങ്കിൽ ആ നിമിഷം എനിക്കെന്റെ
യാത്ര അവസാനിപ്പിക്കുകയും വേണം.

-



തിരഞ്ഞു വരാൻ ആരും ഇല്ലാതെ സമയബന്ധിത നിമിഷങ്ങൾ പൊട്ടിച്ചെറിഞ്ഞ്
വിരലുകൾ കോർത്ത്
നിന്റെയൊപ്പം ഒരു
യാത്ര പോകണം...... !!

-


6 MAY 2020 AT 12:02

ഒരുപക്ഷെ ചില ഉത്തരങ്ങൾ തേടിയുള്ള യാത്രകൾ പലപ്പോഴും മറ്റു ചില ചോദ്യങ്ങളിൽ കൊണ്ട് എത്തിക്കാറാണ് പതിവ്.....
ചിന്തകൾ ചോദ്യങ്ങൾ അല്ലാതെ മറ്റാരും കടന്നുവരാത്ത പാതയാകാറുണ്ട് ,
ചിലപ്പോൾ ഒക്കെ മറ്റെങ്ങോട്ടും യാത്രയാകാനാവാതെ മനസ്സും ആ തുരുത്തിൽ പെട്ടുകിടക്കാറുണ്ട്.........

-