QUOTES ON #മൃഗം

#മൃഗം quotes

Trending | Latest
29 AUG 2019 AT 18:19

തികച്ചും അമാനുഷികമായ ആ
മൃഗം എന്നിൽ നിന്ന് ഗർജ്ജിക്കുന്നു.
"എന്തിനുവേണ്ടിയായിരുന്നു..???
അതിരുകവിയാത്ത നിന്റെ
ആസക്തിയോ അതോ
എന്നെ സംരക്ഷിക്കാൻശ്രമിക്കുന്ന
നിന്നിലെ ഭീരുത്വമോ..??"

-


29 JAN 2021 AT 10:56

.....

-


14 JUN 2019 AT 16:38

മനുഷ്യന് കരയിലല്ലോ ജീവിതം
മത്സ്യത്തിന് ജലത്തിലല്ലോ ജീവിതം
മൃഗത്തിന് കാട്ടിലല്ലോ ജീവിതം
ഭൂമിക്ക് മാറ്റത്തിനവസരം- നൽകരുത്തൊരിക്കലും.....

-


10 OCT 2018 AT 23:37

എനിക്കൊരു പറവയാകണം..
ചിറകുകൾ വിടർത്തി പറക്കണം സ്വാതന്ത്ര്യത്തോടെ...
അങ്ങുദൂരെ മേഘങ്ങൾക്കിടയിൽ
ഒരു കൂടൊരുക്കണം. മനുഷ്യന്റെ ക്രൂരതകൾ കാണാതെ ജീവിക്കണം സമാധാനത്തോടെ..


-


10 OCT 2018 AT 22:30

ഇനിയൊരു ജന്മം ഉണ്ടേൽ എനിക്ക് ഒരു പൂച്ചയായി ജനിക്കണം..
എന്നിട്ട് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഉറങ്ങി ഉറങ്ങി കുംഭകർണ്ണന്റെ റെക്കോഡ് തിരുത്തി ആദ്യത്തെ ലോകപ്രശസ്തനായ പൂച്ചയാകണം..പിന്നെ മൃഗസ്നേഹികളല്ലാത്ത മനുഷ്യരെ സ്കെച്ച് ഇട്ടിട്ടു നട്ടപാതീരാക്ക് നല്ല ഫോമിൽ അവര് കിടന്നുറങ്ങുമ്പോ കാലിൽ നല്ല അസ്സൽ കടി കടിച്ചു കണ്ടം വഴി ഓടണം..
പിന്നെ സുന്ദരികളായ പെൺകുട്ടിയോളെ കാണുമ്പോ കണ്ണിറുക്കി കാണിച്ചു പ്രത്യേകതരം മ്യാവൂ മ്യൂസിക് ഇട്ട് അവരെ മയക്കി അവരുടെ സ്നേഹം പിടിച്ചു പറ്റണം...ഹാവൂ. ..ഇതൊക്കെ പറയുമ്പോ തന്നെ എന്തൊരു രോമാഞ്ചമാണ്..എനിക്ക് പൂച്ച മതി ,പൂച്ച മതി ..മ്യാവൂ..മ്യമസ്കാരം😉🐹😻

-


30 JUL 2018 AT 0:30

കാപട്യം നിറഞ്ഞ മനുഷ്യന്റെ മനുഷ്യത്വത്തെക്കാൾ എത്രയോ ഭേദം,സ്വയം രക്ഷയ്ക്കായിയുള്ള മൃഗത്തിന്റെ മൃഗീയത...

-


16 OCT 2020 AT 13:06

നയാട്ടിനിറങ്ങുന്നീ മാനവർ വിസ്മരിച്ചു ഒരുനാൾ അവനും ഒരു ഇരപോൽ ആകുമെന്ന്......

-


10 OCT 2018 AT 21:39

സാധാരണ ഒരു ദിവസം,
അവൻ അരികിൽ വന്നാൽ..
എന്തിനെന്നില്ലാതെ
അകറ്റി നിർത്തും...
പിന്നീട് ഒരു ദിവസം,
ഞാൻ തരുന്ന... ആ ഒരു ഉരുള,
ചോറ് കഴിക്കുവാൻ..
അവനെ ഞാൻ കൈ കൊട്ടി വിളിക്കും,
കാത്തിരുന്ന് കണ്ണുകഴയ്ക്കും എങ്കിലും,
അവൻ വരും...
ഇനി ഒരു ജന്മം,
നീ ആയി ജനിക്കണം..
എല്ലാവരുടേയും സ്നേഹത്തിന്..
ആ ഒരു ഉരുള...
അവർക്കായി,
എനിക്ക് ഏറ്റുവാങ്ങണം..!!!







-


10 OCT 2018 AT 22:27

ഇനി ഒരു ജന്മമുണ്ടെങ്കിൽ ഒരു ചിത്രശലഭമായി ജനിക്കണം.
പൂക്കളിൽ തേൻ നുകർന്നും
വസൻതത്തിൽ കുളിച്ചും
താഴ്‌വരയിൽ പാറിനടന്നും ,
ഒടുവിൽ..
ഒടുവിൽ.......
ഒന്നുമറിയാതെ .......
പെട്ടന്നൊരുനാൾ ചിറകററുവീഴണം

-


10 OCT 2018 AT 22:02

ഒരു മൃഗമാകുകയാണെങ്കിൽ ഡോൾഫിൻ ആവാനാണ് ഇഷ്ടം.

പാരാവാരത്തിനടിയിലെ അമൂല്യമായ ലോകം അറിയണം. തിരകളുടെ പൊക്കവും താഴ്ചയും സിരകളിൽക്കൂടെ ഒഴുകണം. കുളിരോളങ്ങളിൽ എന്നും ആറാടണം. പ്രഭാതവും പ്രദോഷവും സമുദ്രത്തിൽ നിന്ന് അനുഭവിക്കണം. ചെടികളോടും മറ്റു ജീവികളോടും സ്നേഹാർദ്രമായി കഴിയണം.

നിരുപദ്രവകാരിയും സമൂഹജീവിയുമായ ഡോൾഫിൻ പോലെ അതിന് സാധ്യമായ മൃഗങ്ങൾ വേറെ ഇല്ല!

-