-
..... ആ ഓർമ്മകൾ കുത്തിയൊലിച്ചുപോകുന്നുണ്ട്
സഫലമാവാത്ത
സ്വപ്‌നങ്ങളുമായി
നമ്മൾ ഒന്നിച്ചുതീർത്ത കടലാസുതോണികളിലേറി.
-
നിന്റെ ചോരയുടെ ഗന്ധം രുചിക്കണം
എന്റെ കൂർത്ത പല്ലുകൾ നിന്റെ കഴുത്തിലേക്കാഴ്ന്നിറങ്ങുമ്പോൾ
നീയറിയുക മരണത്തിന്റെ സുഗന്ധം
ഒടുവിൽ ഈ പാലമരത്തിൽ
ഒരാണിയിൽ തളച്ചിടുമ്പോൾ
പ്രതികാര ദാഹിയായി
നിന്നെ പ്രണയിക്കണം
മതിവരുവോളം .....-
മഴയിൽ ആരോ ഒഴുക്കിവിട്ട
കടലാസുതോണിപോലെ,,
ഓർമ്മകളുടെ മഴ നനഞ്ഞ്
മനസ്സിൽ ഇന്നും ഒഴുകുന്നുണ്ട്
ചില ചിരിയോർമ്മകൾ...!!!
-
ആശിച്ചു വന്നത് മറന്നുവെങ്കിലും മൊഴിയട്ടെ ചിരിയാൽ;ഇതെൻ്റെ സ്നേഹവും പരിഗണയും....
നിന്നെ ഞാൻ ശ്രദ്ധിച്ചുവെന്നുള്ള ഓർമ്മപ്പെടുത്തലും-
മനസ്സ് മനസ്സിനെ തൊട്ട്
ഹൃദയം ഹൃദയത്തെ അറിഞ്ഞ്
കരയും കടലും പോലെ
മഴയും മണ്ണും പോലെ
വേർപിരിയാനാകാത്ത
അടർത്തിമാറ്റാനാകാത്ത
പകരം വെക്കാനില്ലാത്ത
വർണ്ണനകൾക്കതീതമായ
നിർമ്മലമായ സ്നേഹം..
ഒരിക്കലും മതിവരാതെ..
ഞാനും നീയും...😍-
ചായങ്ങൾ അഴിച്ചു വച്ച് ചമയക്കാരൻ പടിയിറങ്ങി. കീചകനും ബകനും ബാലിയും പൂതനയുമെല്ലാം കൂടെ ഇറങ്ങി കാണണം. നിറക്കൂട്ടുകളിൽ കുതിർന്നിറങ്ങിയ കണ്ണീരും ഒളിപ്പിക്കാൻ ഇടമില്ലാതെ മണ്ണിൽ വീണു ചിതറിക്കൊണ്ടേയിരുന്നു. അരങ്ങു കേളിയിൽ തുടങ്ങി മധ്യമാവതിയിലെ മേളപ്പദവും കഴിഞ്ഞു. ആട്ടവിളക്കിലെ തിരിയിൽ കനൽ പൊട്ടുകളിൽ അവസാനം അടുക്കുന്നത് അറിയാതെ വട്ടം ചുറ്റിയ ഈയാംപാറ്റകൾ!! അകത്തളത്തിൽ ആടിയ നിഴൽക്കൂത്തിൽ; വേഷങ്ങളൊന്നുമില്ലാതെ കാഴ്ചക്കാരൻ പോലും ആവാതെ രാവിന്റെ ഇരുണ്ട ഇടനാഴിയിൽ... വീണ്ടും അരങ്ങത്തേയ്ക്ക്. ആടിയെ തീരൂ.. ചമയക്കാരൻ രസികനാണ്. സ്വന്തം ഭാവം മറച്ചു വച്ച് സ്ഥായിയായ വേഷങ്ങൾ മാത്രം അണിയാൻ വിധിക്കപ്പെട്ട കാലത്തിന്റെ കളിക്കാരൻ !!
-
മനസ്സിൽവിരിയുന്നതനുരാഗം പ്രിയ രാഗമേ ,സ്വരരാഗമേ വാടാത്ത മലർ പോലെ രാഗങ്ങളും രാഗത്തിൽ... നിഴൽപോലെമേഘങ്ങളും രാഗങ്ങളിൽ പല രാഗങ്ങളും അറിയൂന്നു നാമാ രാഗളെ ഓളങ്ങൾ ഒഴുകുപോൾകളകളരാഗം.. മഴയുട രാഗം കുളിർ രാഗം... കാറ്റിൻറെ രാഗം ഷുളരാഗം... വണ്ടിൻ രാഗം മധുരാഗം....
-