ഇടക്കെപ്പോഴോ വരികൾ എന്നോട്
ചോദിച്ചു
എന്നെ മറന്നു പോയോ ...?
എന്നെ ഇപ്പോൾ ഓർക്കാറില്ല
എന്റെ കരങ്ങളെ തലോടാറില്ല
പ്രണയ വരികളാൽ ആലിംഗനം
ചെയ്യാറുമില്ല ....
എന്നെങ്കിലും നി വരുമെന്ന
പ്രതീക്ഷയിൽ ഞാൻ ഇന്നും
നിന്നെ കാത്തിരിക്കുന്നു ...!-
Music lover
Lyricist
Aalbum making
ഒരു ഗാന രചയിതാവാവണം ജീവിതത്തിലെ ഏറ... read more
കണ്ണുനീർ തുള്ളികൾക്കിപ്പോൾ
നിന്റെ ഗന്ധമാണ്
ചുട്ടുപൊള്ളിക്കുമെങ്കിലും
ആ ഓർമകളിൽ
ഞാനും എന്റെ സ്വപ്നങ്ങളും
ഇന്നും നിന്നെ കാത്തിരിക്കുന്നു
വെറുതെ .....
-
ഇറ്റു വീണ ഓരോ
മഴത്തുള്ളിയിലും
നിന്റെ പുഞ്ചിരികൾ
തെളിഞ്ഞു കാണുന്നു
ഞാനെന്ന നീർകുമിള
വെറുതെ നിന്നെയും
കാത്തിരിക്കുന്നു ....!
-
നീയില്ലാത്തിടങ്ങളിൽ
ഞാൻ ശൂന്യമായിരുന്നു
പിന്തിരിഞ്ഞു നടന്ന പൂന്തെന്നലും
പെയ്തൊഴിയാൻ മറന്ന പേമാരിയും
എന്റെ ശിഖിരങ്ങളിൽ ഇന്ന്
പൊള്ളലേൽപ്പിക്കുന്നു ...-
വായിക്കണം
അവളെന്ന പുസ്തകം
തുറന്നു വെച്ചിട്ടും
താളുകൾ എന്നെ നോക്കി
പുഞ്ചിരിച്ചിട്ടും
എന്റെ കണ്ണുകൾ ആ
മിഴികളെ മാത്രം നോക്കിയിരുന്നു ....-
വരികളിൽ പ്രണയം ഒളിപ്പിച്ചവളെ
നിന്റെ കരിമഷി കണ്ണുകളിൽ
പ്രണയ ലീപികളാൽ
ഞാനൊരു കവിത രചിക്കാം
അതിൽ നിയും ഞാനും
നമ്മുടെ സ്വപ്നങ്ങളും മാത്രം
ജനിച്ചുകൊണ്ടിരിക്കട്ടെ...
-
മൂന്ന് പേരിരിക്കാവുന്ന ആ വലിയ സീറ്റിൽ
കയ്യിലെ ട്രാവൽ ബാഗ് മാറോട് ചേർത്ത്
വിൻഡോ സീറ്റിൽ ഒറ്റക്കിരുന്നു
പുറത്തെ കാഴ്ചകൾ മനോഹരമായി
ആസ്വദിച്ചു കൊണ്ട് മുന്നോട്ട് പോകുമ്പോൾ
പിന്നിട്ട വഴികളിലൊക്കെയും ഓർമകളുടെ
ചെറു പുഞ്ചിരികൾ മാത്രം ചിതറി കിടക്കുന്നു ...-
നിന്റെ മൊഴികളിൽ
ഇപ്പൊഴും തേന്മഴ പൊഴിയുന്നു
പറയാതെ വന്ന
പ്രണയവസന്തത്തിന്റെ
ഒരിക്കലും പെയ്തു തോരാത്ത
തേന്മഴ ....
-
പിറകെ നടന്നതും
മഴത്തുള്ളികൾ നിന്നെ നനച്ചതും
കാറ്റു വന്ന് നിന്റെ മുടിയിഴകളെ ചുംബിച്ചതും
എല്ലാം ഞാൻ ഓർത്തിരിക്കുന്നു ...
ഇന്ന് തിരമാലകൾ വന്ന്
ആ കാൽപ്പാടുകളെ മായ്ച്ചകലുമ്പോൾ
കണ്ണുനീർ തുള്ളികളാൽ എന്റെ മനസ്സിൽ
ഞാനുമൊരു കടൽ തീർത്തു
അവിടെ നമ്മുടെ പ്രണയ മീനുകൾ
ഇന്നും നീന്തി കളിക്കുന്നുണ്ട് ....-