സഫലീകരിക്കപ്പെടാതെ പോകുന്ന ചില യാത്രകളുണ്ട്. മനസ്സിനെ അത്രമേൽ അഗാധത്തിൽ മുറിവേല്പ്പ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നവ.
-
കളങ്കമില്ലാത്ത സ്നേഹത്തിന് പകരം
കാപട്യം നിറച്ചും,
പ്രതീക്ഷയുടെ കൊടുമുടിയിൽ നിന്ന്
നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടും,
ആരോപണങ്ങളുടെ തീയിലെരിച്ചും,
കുറ്റപ്പെടുത്തലിൻ ശരങ്ങളിൽ കോർത്തും,
അപവാദത്തിന്റെ മുൾക്കിരീടം ചാർത്തിയും,
അഗ്നിശുദ്ധിക്കൊരുങ്ങിയപ്പോൾ പരിഹസിച്ചും,
വാക്കുകളാലും പ്രവർത്തികളാലും
തളർത്തിയപ്പോൾ പലകുറി പൂർത്തിയാക്കാത്ത കത്തുകൾ മരണത്തിനെഴുതിയിരുന്നു.
തള്ളിപ്പറഞ്ഞവരും തെല്ലോരസൂയയോടെ
ജീവിതത്തിലേക്കെത്തി നോക്കണമെന്ന
വാശിയിലാ കണ്ണീർതടവറയിൽ
നിന്നുമിറങ്ങി നടന്നപ്പോഴാണ്
മരണത്തേക്കാളേറെ ജീവിതത്തെ
പ്രണയിച്ചു തുടങ്ങിയത്..
-
You are not alone
As long as you have someone's
prayers, hopes or love-
ഇരുളടഞ്ഞ വഴിവീഥികളിൽ
തിരയാറുണ്ട് ദൂരെകാണുന്ന
വെളിച്ചത്തെ...
അടുത്തേക്ക് അടുക്കും
നേരം വീണ്ടുമെന്നെ തനിച്ചാക്കി
ദൂരേക്ക് മറയുന്നുണ്ട്...
എങ്കിലും,
പ്രതീക്ഷ തൻ പൊൻകിരണങ്ങൾ
ഉള്ളിലെ അന്ധകാരത്തിൻ്റെ
മറനീക്കി എന്നരികിലേക്ക്
വെളിച്ചത്തിൻ്റെ രശ്മികൾ
നിറക്കുന്നതറിയുന്നു ഞാനും...!-
തകർന്നിരിക്കുന്ന മനസ്സുകൾക്ക്
ഒരിക്കലും പ്രതീക്ഷകൾ നൽകരുത്...
ചിലപ്പോൾ നമ്മൾ കൊടുക്കുന്ന
ആ പ്രതീക്ഷയേ അവർ
അവസാന പ്രതീക്ഷയായി
മുറുകെ പിടിച്ചേക്കാം...
നിങ്ങളും പ്രതീക്ഷ നൽകി
അവരെ പറ്റിച്ചാൽ,
അവർ വീണ്ടും തകർന്നു പോവും....
ജീവിതത്തിന് ഒരു അർത്ഥവും
ഇല്ലെന്ന് അവർക്കു തോന്നി പോവാം...-