ആത്മാവിൻ നൂലിഴ
കൊണ്ടു കൊരുത്തൊരാ
ചിലങ്ക മണികളിൽ വിരിയുമാ
നിലക്കാത്ത താളം പിഴക്കാതെ
എൻ ചുവടുകൾക്ക് ജീവനേകി....-
"നഷ്ടങ്ങളൊക്കെയും
മറന്നുതുടങ്ങിയത്
ഇഷ്ടങ്ങളേക്കാൾ
ഇഷ്ടം തോന്നുന്ന....
സ്വപ്നം തോറ്റുപോകുന്ന
ഇഷ്ടങ്ങളുടെ ഒരിക്കലും
പ്രതീക്ഷിക്കാത്ത
കടന്നു വരവിലൂടെ ആണ്........
അപൂർണമായ നീയും
തിരികെ വരും
നിന്റെ നിലച്ച നാദവും
ഞാൻ മറന്ന താളവും
തിരികെ എത്തപ്പെടും
ചിലങ്കേ...
നീ വീണ്ടും എന്നിൽ പുനർജനിക്കും ......!
-Ashitha Achu
-
"ഹൃദയതാളമായി ലയിച്ചു
ചേർന്ന ആ ചുവടുകൾക്ക്
പൂർണതയിൽ എത്താൻ
ചിലങ്ക എന്നപോൽ..........
നടനഭാവങ്ങളെ പൂർണതയിൽ
എത്തിക്കാൻ നയനങ്ങളോളം
ശക്തി മറ്റൊന്നിനും ഇല്ല......
നടനത്തിലായാലും....
ഒരുവേള ജീവിതം എന്ന
നാട്യത്തിലായാലും.........!!!
-
എന്റെ ചിലങ്ക
പ്രണയത്തിനു ആക്കം
കൂട്ടിയത് നിന്റെ
വാക്കുകൾ ആയിരുന്നു.....
ആ ചിലങ്കകൾ
എന്നിലേയ്ക്ക്
വീണ്ടും എത്തിച്ചേർന്നതും
നിന്നിലൂടെ ആയിരുന്നൂ........
ഓരോ തവണ ഞാൻ
ചിലങ്ക അണിയുമ്പോഴും
എന്റെ കണ്ണുകൾ
തിരഞ്ഞത്
നിന്നെ ആയിരുന്നൂ......
എന്റെ പാദങ്ങൾക്ക്
ചലിക്കാനുള്ള താളം
ഉറപ്പിച്ചു തന്ന
നിന്നെ .....
പിന്നീടൊരിക്കലും
ഞാൻ കണ്ടിട്ടില്ലാത്ത
നിന്നെ...ആ നിന്നെ
തന്നെയാണ് ഇന്നും
എന്റെ കണ്ണുകൾ
തിരഞ്ഞു
കൊണ്ടിരിക്കുന്നതും......!
-
ആടുവാനറിയാത്ത
ആട്ടക്കഥകൾ ഉണ്ട്.
ആടികഴിഞ്ഞപ്പോൾ
ആട്ടിപ്പായിച്ചിരുന്നത്...-
*ഉടലിന്റെ കവിത*
ഉടലിന്റെ കവിതയായിരുന്നു
നിന്നുടെ നൃത്തം.
ചടുലമായ ചലനങ്ങളില്‍
മുദ്രകള്‍കൂടി കൊരുക്കുമ്പോള്‍
അഴകിന്റെ ആഴങ്ങളില്‍
ഭാവങ്ങള്‍ തെളിഞ്ഞുകാണാം.
ഒരേ സങ്കേതങ്ങള്‍കൊണ്ട്
ആവിഷ്കരിക്കപ്പെടുന്ന
തന്റെ തന്മയെ
അനന്യമായി അടയാളപ്പെടുത്തുന്ന
കാലം ഓര്‍ത്തു വെയ്ക്കേണ്ട
നര്‍ത്തകിയായിരുന്നു നീ.
നിന്റെയാം
ഉടല്‍വേഗങ്ങള്‍കൊണ്ട് കൊത്തിയ
അനുപമമായ നൃത്തശില്‍പ്പങ്ങളിലൂടെ
വിശാലമായ അര്‍ത്ഥത്തില്‍
ശരീരത്തിന്‍റെ ഭാഷയായി
നിന്റെയാം നൃത്തഭംഗികൾ
വികാര വിചാരങ്ങളെ
ശരീരത്തിലൂടെ ,
മുദ്രകളിലൂടെ ,
അംഗവിന്യാസങ്ങളിലൂടെ,
ചുവടുകളിലൂടെ,
പാട്ടിലൂടെ...
മുഖാഭിനയത്തിലൂടെ...
എല്ലാം സർവ്വരിലേയ്ക്കും
എത്തിപ്പെടുന്ന മയൂര നൃത്തമല്ലോ..!!!-
നിൻ്റെ കാലടികളിലെ ചിലങ്കയുടെ
നിലക്കാത്ത നാദത്തിനോടായിരുന്നു
എൻ്റെ ഹൃദയമിടിപ്പിനുപോലുമിഷ്ടം-
നിന്റെ ഹൃദയമിടിപ്പിന്റെ താളത്തിന്നൊപ്പം
ഞാൻ വെച്ച ചുവടുകളിൽ ഓരോന്നിലും
എന്റെ ഹൃദയരാഗം അലിഞ്ഞു ചേർന്നു-