കുഞ്ഞമനസ്സുകൾക്ക്
വിളമ്പി കൊടുത്ത ചോറിൽ
സ്നേഹം കൂടിയത്
കൊണ്ടാണോ എന്നറിയില്ല..
അവരുടെ വയറും,
വിളമ്പിയവരുടെ
മനസും നിറഞ്ഞിരിക്കുന്നു.
-
"ടീച്ചറെ, എനിക്കിന്നുച്ചയ്ക്ക് പെരേൽ പോണം" രാവിലെ ക്ലാസിൽ വന്ന് ടീച്ചർ പ്രസന്റ് എടുത്ത ഉടനെ ഒരാളുടെ ആവശ്യമാണ്. "എന്താണ് കുട്ടിയെ കാര്യം, വീട്ടിൽ സൽക്കാരം വല്ലതുമുണ്ടോ? ഉച്ചയ്ക്ക് പോവാൻ വീട്ടിൽ നിന്ന് കത്ത് വാങ്ങി വന്നിട്ടുണ്ടോ?" അതല്ല ടീച്ചറെ, അടുത്ത ആഴ്ച നബിദിനമാണ്, അതിനുള്ള പ്രാക്ടീസ് ചെയ്യാൻ ഉണ്ട്, ഉസ്താദ് ഉച്ചയ്ക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. അതിനാണ് ഞാൻ പോകട്ടെ എന്ന് ചോദിച്ചത്." ഉടനെ അടുത്ത കുട്ടിയുടെ മറുപടി, "ടീച്ചറെ ഓൻ വെറുതെ പറയുന്നതാണ്, ഓൻ ഒരു പരുവാടിക്കും കൂടീട്ടില്ല, മദ്രസേല് ഓന്റെ ക്ലാസിൽ തന്നെയാണ് ഞമ്മളും പഠിക്കുന്നത്." അങ്ങനെ പ്രാക്ടീസ് ചെയ്യാനുള്ളവരും, പ്രാക്ടീസ് കാണാനുള്ളവരുമൊക്കെ അനുവാദം ചോദിക്കും. നബിദിനത്തിന്റെ അന്ന്, വിവിധ മദ്രസകളുടെ ആഭിമുഖ്യത്തിൽ വിവിധ യൂണിഫോമുകൾ അണിഞ്ഞ കുട്ടികളുടെ ഘോഷയാത്രകൾ കൊണ്ട് മലപ്പുറത്തിന്റെ നിരത്തുകൾ വർണാഭമാകും. നബിദിനത്തിന്റെ പിറ്റേന്ന് ക്ലാസ്സിൽ കുട്ടികൾ തീരെ കുറവായിരിക്കും. ഉള്ളവർ തന്നെ ഉറക്കംതൂങ്ങി ഇരിക്കും. അന്ന് എന്തായാലും ഒന്നും പഠിപ്പിക്കാൻ പറ്റില്ല. വന്ന കുട്ടികളെക്കൊണ്ട് മാപ്പിളപ്പാട്ടും ഒക്കെ പാടിച്ച് അദ്ധ്യാപകർ അന്നത്തെ ദിവസം കഴിക്കും. നബിദിനവുമായി ബന്ധപ്പെട്ട ഈ ആഘോഷങ്ങളൊക്കെ ഈ വർഷം ഓർമ്മയായി മാറിയിരിക്കുന്നു. എന്നാലും പ്രവാചകന്റെ പുണ്യത്തെ ഓർമ്മിപ്പിക്കുന്ന ഈ സുദിനത്തിൽ എല്ലാവർക്കും നബിദിനാശംസകൾ നേരുന്നു.
-
പ്രണയ സൗരഭ്യം സുഗന്ധം വിതറി
സ്നേഹപ്രതീകം പരിശുദ്ധ നൂറൊളി
മുഹമ്മദ് മുസ്ഥഫാ ﷺ തങ്ങളുടെ
ജന്മസുദിനമെത്തി, സുബ്ഹിൻ സുന്ദര
നിമിഷങ്ങളെ സന്തോഷമാക്കിടാം..-
യാചിക്കുന്നവന്റെ മുമ്പിൽ നീ അഹങ്കരിക്കരുത്...
അഹങ്കാരിയുടെ മുമ്പിൽ നീ
യാചിക്കുകയും ചെയ്യരുത്...
മുഹമ്മദ് നബി സ;അ...
ഏവർക്കും നബിദിനാശംസകൾ....-
നീ നടക്കുമ്പോൾ പോലും ഭൂമിയെ നോവിക്കാതെ നടക്കാൻ ശ്രമിക്കണേ...(നബിവചനം)....
-