-
*തുടക്കമില്ലാത്തപ്പോൾ*
ഒടുക്കം
അടുക്കി വെച്ചിരുന്ന
ശവപ്പറമ്പിൽ നിന്നും
മടക്കി വെച്ചിരിക്കുന്ന
മനസ്സ് തുറക്കണം..
എവിടെ നിന്നറിയാത്ത
ദൂരത്തിന്റെ മുഖങ്ങളെ
നിഴലുമായി ചേർത്തുവെച്
അടുപ്പം സൃഷ്ടിക്കണം.
വാക്കുകൾ വകയിരുത്തി
ഹൃദയത്തിന്റെ അതിർത്തികൾ
ചിരകാലം സംരക്ഷിക്കണം.
കാരണം
തുടക്കമില്ലാത്ത
മധ്യത്തിൽ നിന്നായിരുന്നു
എന്നുടെ ആരംഭവും അവസാനവും
ഉണ്ടായിരുന്നത്.
-
സ്കൂൾ ജീവിതത്തിലേക്കൊരു
മടങ്ങിപ്പോക്ക് ഏറെനാളായുള്ള
ആഗ്രഹമാണ്...ഒന്നുകൂടി തുടക്ക-
മിട്ട് ഒന്നിച്ചർമാദിച്ച നിമിഷങ്ങളെ
ഇനിയുമൊത്തിരിയോർമകളാൽ
മികച്ചതാക്കുവാൻ അന്നില്ലാതെ
പോയ ഉപായങ്ങൾ ഇന്നെന്റെ....,
കൈവശമുണ്ട് എനിക്കവിടേക്ക്,
ആ തുടക്കത്തിലേക്കൊന്നുകൂടി
യാത്രപോണം...ഒരിക്കൽക്കൂടി...!-
അവനെന്നോട് പിണക്കമായിരുന്നു...
ഏതോ ശവപ്പറമ്പിൽ, ഭദ്രമായ കല്ലറയിൽ,
ദ്രവിച്ച ശരീരത്തിൽ, ഇടതടവില്ലാതെ
കുടികൊള്ളുന്ന പിണക്കം
അടക്കം ചെയ്ത ഓർമ്മകളുടെ തുടക്കം
ഒടുക്കം വരെ എന്നെ പിന്തുടരുന്ന നടുക്കം-
കഴിഞ്ഞുപോയ കുറച്ച് നല്ല നാളുകൾക്കു വേണ്ടി തിരിച്ചു പോയാൽ, അനുഭവിച്ചുകഴിഞ്ഞ അതി കഠിനമായ പരീക്ഷണങ്ങളെ ഒരിക്കൽക്കൂടി നേരിടേണ്ടിവരുമെങ്കിൽ എനിക്ക് തിരിച്ചു പോകണ്ട. ഇവിടെത്തന്നെ തുടർന്നു കൊള്ളാം. ഏതായാലും ഇറങ്ങിപ്പുറപ്പെട്ടതല്ലേ, യാത്ര പൂർത്തിയാക്കാം, കഴിഞ്ഞു പോയതിനേക്കാൾ നല്ലതാണ് വരാനിരിക്കുന്നതെങ്കിലോ?.....
-
ആരാണ് ആഗ്രഹിക്കാത്തത്???
ആ പഴയ
കാലങ്ങളിലേക്കൊരു
മടക്കയാത്ര....??ബാല്യ
കാലംതിരിച്ചു
വന്നെങ്കിൽ,അതുമല്ലെങ്കിൽ
യ൮നത്തിലേക്ക് മടങിപ്പോകാൻ സാധിച്ചിരുന്നു
എങ്കിൽ...അറിയാതെ
ആഗ്രഹങൾക്ക് ചിറകു
മൂളക്കുന്നു.
-
പഴയ ഞാനവാനല്ല....
ഓർമ്മകൾ തൻ മധു നുകരനായിരുന്നു ....
ചെയ്തുപോയ തെറ്റിനെയും ശരിയേയും
വേർതിരിക്കാനായിരുന്നു.....
ഇന്നലെകൾ പഠിപ്പിച്ച പാഠങ്ങൾ
ഒന്നിരുത്തി വായിക്കാനായിരുന്നു....-
ചിലത്
തുടങ്ങാൻ എളുപ്പമാണ്
തുടരാനാണ് പ്രയാസം
ചിലത്
തുടരാൻ എളുപ്പമാണ്
തുടങ്ങാൻ ആണ് പ്രയാസം...-