"നിന്റെ മൗനം എന്നിൽ ഒരായിരം വാക്കുക്കൾകൊണ്ട് ,
ഒരായിരം തവണ വേദനിപ്പിച്ചുകൊണ്ട് മുഴങ്ങി കേൾക്കുന്നുണ്ട്"-
ജീവിതം അപൂർണമാണ്..
അത് പൂർണമാക്കുന്നത്
സാഹിത്യമാണ്..
ആമി 🌸☘️
Vanajakrishna-
ആമിയുടെ ഓർമ്മകളിൽ...
നഷ്ടപ്പെട്ട നീലാംബരിയും
നീർമാതളം പൂത്ത കാലവും
മനസ്സിൽ നെയ്പായസത്തിന്റെ
മധുരം നിറക്കുന്ന
പുന്നയൂർക്കുളത്തെ
പ്രണയത്തിന്റെ രാജകുമാരി....
വാക്കുകൾ മതിയാകില്ല
വർണിക്കുവാൻ...
വരികളിൽ ഗൃഹാതുരത നിറച്ചും
കഥകളിൽ മോഹനവശ്യത പകർന്നും
നടന്നു നീങ്ങിയ വഴികളിൽ
പകർന്ന അക്ഷരചൈതന്യത്തിന്
പ്രണാമം....
മാധവിക്കുട്ടി ഓർമദിനം
മെയ് 31-
"എന്നെ വെറുക്കുന്നുവോ.."
എന്തിനു..?
"ഒരിക്കൽ വേദനിപ്പിച്ചതിനു.. "
ഇല്ല ഒരിക്കലുമില്ല, അത് -
നീയല്ലായിരുന്നു..!-
ആമി,
എത്രമാത്രമാണ് നിന്റെ പ്രണയം നിറച്ച
തൂലിക എന്നെ സ്വാധീനിച്ചിരിക്കുന്നത്,
പണ്ട് ആഴ്ചയിലൊരിക്കൽ മാത്രം
പ്രവേശനം അനുവദിച്ചിരുന്ന സ്കൂൾ
ലൈബ്രറിയിൽ നിന്റെ പുസ്തകങ്ങൾ
മാത്രം തിരഞ്ഞുപിടിച്ചു വായിച്ചിരുന്ന
ആ പതിനഞ്ചു വയസ്സുകാരി ഇപ്പോഴും
നിന്റെ ജീവനുള്ള വരികളിൽ
കുടുങ്ങിക്കിടക്കുകയാണ്......-
പുതുമഴയുടെ പ്രണയം തട്ടി,
നീർമാതളത്തിന്റെ ഗന്ധംപരന്നിരിക്കുന്നു
എന്നാൽ പൂക്കൾ തിരഞ്ഞു ചെന്ന
എനിക്ക് പൂമരം കാണാനായില്ല
ശരിക്കുമത് പൂത്തിട്ടുകൂടിയില്ല....,
പിന്നെങ്ങനെ..!?!
ഞാൻ ചവിട്ടിനിന്ന മണ്ണിനടിയിൽ
മാതളപ്പൂക്കളൊളിപ്പിച്ച് വച്ചവൾ
അടക്കിചിരിക്കുന്നതാവാം....!!
-
പുതുമഴ മണ്ണിനെ പുണർന്നു,
എങ്ങും നീർമാതളപ്പൂക്കളുടെ ഗന്ധമുയരുന്നു,
എന്നാൽ ചുറ്റുമെങ്ങും അങ്ങനെയൊരു മരമില്ലതാനും,
പിന്നെയോ.!?
അത് മണ്ണോട് ചേർന്നൊരു നീർമാതളപൂവിന്റെ ഓർമ്മകൾ
എന്റെയുള്ളിൽ നിറയുന്നതാണ്.
ആ ഓർമ്മകൾ,
അതൊരു വശ്യമായ എഴുതാണ്.
മടിയില്ലാത്ത തുറന്നുപ്പറച്ചിലുകളാണ്.
പരിഹസിച്ച് വിമർശിച്ചവർക്കെതിരെയുള്ളൊരു പുഞ്ചിരിയാണ്.
തന്നെ തന്നെ സ്നേഹിക്കാൻ പഠിപ്പിച്ചൊരു സ്ത്രീയാണ്.
അതടങ്ങാത്തൊരു പ്രണയമാണ്.
എന്റെ ആമി!
-
എന്റെ ആമി..
നിങ്ങളെങ്ങനെയാണ്
എനിക്ക് ഇത്രയും
പ്രിയപ്പെട്ടവളായി
മാറിയത്?
വരികളിലൂടെ
ഇറങ്ങിച്ചെല്ലുന്നവർക്ക്
ഒരു തിരിച്ചുപോക്ക്
സാധ്യമല്ലാത്തവിധം
തളച്ചിടുന്ന എന്തു
മാന്ത്രികവിദ്യയാണ്
നിങ്ങൾ
അതിൽ ഒളിപ്പിച്ചു
വെച്ചിരിക്കുന്നത്?
എഴുത്തിന്റെ
മാസ്മരികലോകം
തുറന്നു തന്ന് അതിന്റെ
വശ്യമായ സൗരഭ്യം
വായനക്കാർക്ക്
അനുഭവേദ്യമാക്കിയ
പ്രിയ എഴുത്തുകാരീ..
ഒരു പിടി ഓർമ്മപ്പൂക്കൾ
അർപ്പിക്കുന്നു..
-