-
"തോക്കിനും വാളിനും വേണ്ടി
ചെലവിട്ടോരമ്പുകൾ ,ഉരുക്കി
വാർത്തെടുക്കാവൂ ബലമുള്ള
കലപ്പകൾ"
-അക്കിത്തം.
'ഇരുപതാം നൂറ്റാണ്ടിന്റെ
ഇതിഹാസ'ത്തിലൂടെ
കാലത്തിനു മുമ്പേ നടന്ന
കവി.അധർമ്മത്തിനും
അക്രമത്തിനും അൽപ്പാ-
യുസ്സെന്ന് പ്രവചിച്ച
വരികളുടെ നായകൻ....
ആദരാഞ്ജലികൾ🙏-
സ്നേഹത്തിൻ കൈച്ചൂടിനി അറിയാനാവില്ലെന്ന് തൂലികയോടാരോ മന്ത്രിക്കുമ്പോഴും, തേങ്ങുന്ന നെഞ്ചകം കൊണ്ടവൾ അഭിമാനപൂരിതമാകും...
തന്നിൽ വിടർന്ന കാവ്യങ്ങളെയോർത്തെന്നും....💔-
ഉറങ്ങുമ്പോൾ പടച്ചവൻ
മാത്രമേ
കൂട്ടുണ്ടാവാറുള്ളൂ...
അത്രമേൽ സുന്ദരമായ
ഉറക്കത്തിലേക്ക്
പോയവരാരും
തിരികെ വന്നിട്ടില്ല....!!-
രാത്രി മഴ കുളിരിൽ
തനിച്ചിരിക്കുന്ന പക്ഷി
അടരുവതെങ്ങനെ
ഓരോ ഹൃത്തിൽനിന്നും
മിഴിയടച്ചിരിക്കുമ്പോൾ
ഒരുപാട്ട് പിന്നെയും
ദൂരേയിരുന്നാരോ
നിനക്കായ്
മൂളിടുന്നു......-
നമ്മുടെ പ്രിയപ്പെട്ട പ്രശാന്ത്. ജി മാഷ് നമ്മെ വിട്ടു പിരിഞ്ഞ വിവരം ഖേദപൂർവ്വം അറിയിക്കുന്നു. 🙏😭
-
"ഒരു കണ്ണീര്‍ കണം ഞാന്‍
മറ്റുള്ളവര്‍ക്കായി പൊഴിക്കവേ
ഉദിക്കയാണെന്‍ ആത്മാവി-
ലായിരം സൗരമണ്ഡലം".
അക്കിത്തത്തിനു വിട....
കവിതകളുടെ ലോകത്തു
മരണമില്ലാത്ത നമ്പൂതിരിപാടിനു
കണീരിൽ കുതിർന്ന
ആദരാഞ്ജലികൾ-