"ഈ പുഷ്പങ്ങളൊക്കെയും ഞാൻ നിനക്ക് നൽകുവാൻ കരുതി വച്ചതാണ്...
നീയിത് സ്വീകരിച്ചില്ലെങ്കിലൊരുപക്ഷേ ഞാൻ കൊഴിഞ്ഞു പോയേക്കാം... "
-
.
.
.
അവളുടെ രാജ്യത്തിലുള്ളവർ അവളെ ... read more
:-ഞാൻ ഓളോട് ഇഷ്ടാണെന്ന് പറഞ്ഞു. ഓൾക്കും ന്നെ ഒരുപാടിഷ്ടാണ് !
:-ഓളത് പറഞ്ഞാർന്നോ..?
:-ഇല്ല !
:-പിന്നെ..?
:-ഞാനോൾടെ മുഖത്തേക്കാൾ മനസ്സിനെയാടോ പ്രണയിച്ചത്... ആ മനസ്സെന്താന്ന്, നിക്കല്ലാണ്ട് മറ്റാർക്കാ അപ്പൊ
കൂടുതൽ അറിയിയണ് ണ്ടാവുക...? !!
-
ആ വായാടിപെണ്ണിന്,
വേദനിപ്പിക്കുന്നൊരു
സമ്മാനമായിരുന്നു,
അവന്റെ 'മൗനം'!-
ഞാൻ നിന്നെ അത്രമേൽ
ഭ്രാന്തമായ് സ്നേഹിച്ചിരുന്നു !
നിന്റെയോരോ നോട്ടവും,
എന്റെ
കരിമഷിക്കണ്ണുകൾക്കു
നേരെയാകുമെന്ന്
വിശ്വസിച്ചിരുന്നു !!
പക്ഷേ,
'നീയെന്നിൽ കണ്ടത്
നിന്നെത്തന്നെയായിരുന്നുവോ..? '
-
നീയില്ലാതെ അപൂർണമാക്കപ്പെട്ട ഹൃദയം,
ഇന്നലെ രാത്രിയും ഒരുപാട് നീറിയിരുന്നു !
മുറിവുകളില്ലാതെ...
വേദനിപ്പിക്കുന്ന വാക്കുകളില്ലാതെ...
എന്റെ കണ്ണുകൾ കരയാൻ പഠിച്ചിരിക്കുന്നു !
നീയറിയുന്നുവോ,
ഞാൻ നിന്നെയിന്നും വരികളിൽ ചേർക്കുന്നുവെന്ന്?
പിന്നെയേറെ പ്രണയിക്കുന്നുവെന്ന്..?
കഴിഞ്ഞ വസന്തത്തിൽ പൂക്കളൊക്കെയും എനിക്കായ് വിടർന്നിരുന്നു.
ഇന്ന്,
വസന്തവും, വേനലും, ശൈത്യവും
ഇരുൾ മൂടിയയീ മുറിയിലൊതുങ്ങപ്പെട്ടിരിക്കുന്നു !
മഴക്കാലം, ചുറ്റിലുമെവിടെയും പുതുമണ്ണിൻ
ഗന്ധം നിറയ്ക്കവേ...
ഓർമകളിലെയാ മഴക്കാലം,
ഇന്നും നിന്നോടൊപ്പം ഒരു കുടക്കീഴിൽ നടന്നു നീങ്ങുവാൻ എന്നോട് മന്ത്രിക്കുന്നു !
നീയറിയുന്നുവോ,
തനിച്ചാക്കപ്പെടലിന്റെ വേദന?
ഉള്ളുതുറന്നൊന്ന് ചിരിക്കാൻ കഴിയാതാകുമ്പോഴുള്ള നിരാശ..?
എന്റെ പുഞ്ചിരിത്താളുകൾ,
നിന്റെ പുസ്തകത്തിനിടയിൽ ആകപ്പെട്ടിരിക്കുന്നു...
ഇനി തിരിച്ചെടുക്കാൻ കഴിയാത്ത വിധം പുസ്തകം മറ്റെവിടെയോ,
നഷ്ടപ്പെട്ടിരിക്കുന്നു..!
അതെ !!
നിന്നോടൊപ്പം ഞാനും ചിതയിലെരിയപ്പെട്ടിരിക്കുന്നു !!
ജീവനോടെ... !
-
"ചില ബന്ധങ്ങളുണ്ട് കണ്ടുമുട്ടാനും, പരസ്പരമറിയാനും വൈകുമേലും...
പിന്നീട് മറ്റേതു ബന്ധങ്ങളെക്കാളും
മധുരമുള്ളതായി തീരുന്നത്? "
-(റാബിയ നജാത്ത് )
-
തിരക്കുകൾ കൂടുന്നിടത്താണ്,
ബന്ധങ്ങളുടെ അകലവും
കൂടുന്നത് !!!-
അവളുടെ ഉള്ളുതുറന്നയാ പുഞ്ചിരിയിൽ,
മഴ പോലും ആർത്തു പെയ്യാൻ
മറന്നു നിന്നത്രേ..!-
Happy Birthday
Binoy Chettaaa
Wishing you a day
filled
With Happiness &
a year
filled with Joy 🥰🥳🎉🎂😍❤️
-