സ്വർഗ്ഗത്തിലേക്കുള്ള വാതിൽ കുറച്ചു കല്ലും മുള്ളും നിറഞ്ഞതാണ്, എന്നാൽ സ്വന്തം അയൽക്കാരനെ സ്വന്തമെന്ന പോലെ സ്നേഹിച്ചാൽ,
അതെളുപ്പവുമാണ്....-
24 APR 2021 AT 3:52
12 SEP 2021 AT 15:18
"ഭൂമിയിലെ സ്വർഗമാണ്
ഓരോ വീടും.
രണ്ട് മാലാഖമാർ
കാവലിരിക്കുന്ന
സ്വർഗം 🖤"-
21 MAY 2019 AT 16:47
അനശ്വരതയെ പ്രണയിക്കുമ്പോൾ
ആനന്ദങ്ങൾക്ക് അതിരുകളില്ല,
അനിർവചനീയ അനുഭൂതിയിൽ
ആ പ്രണയസാഫല്യം ഫിർദൗസ് സാക്ഷി.
-
12 SEP 2021 AT 15:43
സത്യം എന്തന്നാൽ മാലാഖമാർ
ഇന്നിൻ ജീവിതത്തിൽ
അഗതിമന്ദിരങ്ങളിൽ കാവലിരിക്കുന്നു-
12 FEB 2021 AT 23:01
"എന്റെ കുടുംബം"
സ്നേഹവും വിശ്വാസവവും
പിരിച്ചുകെട്ടിയ സ്വർണ്ണനൂലാൽ
പരസ്പരം ബന്ധിതമാണ്
എന്റെ കുടുംബം.
പരിഭവങ്ങൾക്കും പിണക്കങ്ങൾക്കും
ഒരു പകലിന്റെ ആയുസ്സ്
മാത്രമുള്ള സ്വർഗം.
ഒരാളുടെ സന്തോഷം
എല്ലാവർക്കും പുഞ്ചിരിയും
ദുഃഖം കണ്ണുനിറയിക്കുകയും
ചെയ്യുന്ന ഈ സ്നേഹത്തെ
ആർക്കാണ് പിരിക്കാനാവുക.
എത്ര പിരിക്കാൻ ശ്രെമിച്ചാലും
പിരിക്കാനാവില്ല ഈ സ്നേഹത്തെ.
തകർക്കാനിവില്ല ഈ സ്വർഗത്തെ.
-