ഇരയല്ല..... ഞാൻ അതിജീവിച്ചവൾ....
-
കറുത്ത ശരീരം പേറിയ,ചീകാത്ത
മുടിയിഴകളിൽ മുല്ലപ്പൂ ചൂടാത്തവളെ
നിങ്ങൾക്ക് സ്നേഹിക്കാൻ ഒക്കുമോ.?
ഇരുളിലേകയാകുമ്പോൾ,അവൾ ഉടുത്ത
സാരിയിലെ ചുളിവുകൾ കാണുമ്പോൾ
നെറ്റി ചുളിയാതൊന്ന് നോക്കാൻ
ഒക്കുമോ.?
ചിരിച്ചു മൊഴിയുന്നവൾ,
ആണൊരുത്തനൊന്ന് കൈ കൊടുത്താൽ
കാണുന്ന നിങ്ങൾക് കാല്പനികതയോടെ
ചിന്തിക്കാൻ ഒക്കുമോ.? (AISWARYA.S.DEV)✍️
കരയുന്ന കവിൾതടങ്ങളിൽ,കണ്ണീർ
തുടക്കുമ്പോൾ കാമകണ്ണു തുറക്കാതെ
നിങ്ങൾക് ചാരെ ഇരിക്കാൻ ഒക്കുമോ.?
വിജനമാം പാതയിൽ ഭ്രാന്തിയാം പെണ്ണവൾ
അലറിയോടുമ്പോൾ അടുക്കെ വന്ന് കാര്യം
തിരക്കി അറപ്പില്ലാതടുത്തിരിക്കാൻ
ഒക്കുമോ.?
അന്യന്റെ ഭാര്യയെ, അമ്മയാം പെണ്ണിനെ
അനിയത്തിയെന്നോ-അമ്മയെന്നോ
നിനച്ചു കൊണ്ടാ ദുഷിച്ച കണ്ണു
കൊണ്ടൊന്ന് നോക്കാതിരിക്കാൻ
ഒക്കുമോ.?
ഒക്കുമോ നിങ്ങൾകവളെ,"അവളയായി"
കാണാൻ..?!
അവളെയും നിങ്ങളിൽ ഒരാളായി
കാണാൻ..?!
"ഒക്കുമോ നിങ്ങൾക്....??!!"-
സ്നേഹിച്ചവന് ഞാൻ സ്വത്തായിരുന്നു
എന്നിട്ടും അയാളെന്നെ ഭാഗം വെച്ചു...
ഭർത്താവിന് ഞാൻ പൊന്നായിരുന്നു
എന്നിട്ടും അയാളെന്നെ പണയം വെച്ചു...
പണയമായെടുത്തവന് ഞാൻ ജീവനായിരുന്നു
എന്നിട്ടും അയാളെന്നെ തൂക്കിവിറ്റു...
കമ്പോളത്തിലെ വിൽപ്പനചരക്കായപ്പോൾ
ആളുകളെന്നെ വേശ്യയാക്കി...
ഇപ്പോൾ ഞാനൊരടിമ കൂടിയാണ്
എന്തും ചെയ്യാൻ സന്നദ്ധയായവൾ...
ഇന്നെനിക്ക് വില കൂടിയിരിക്കുന്നു...
എന്നും ആരാധകരുടെ തിക്കും തിരക്കുമാണ്
ചിലർ പറയുന്നു ഞാൻ മുത്താണെന്ന്....
മറ്റുചിലർ പറയുന്നു ഞാൻ പവിഴമാണെന്ന്...
കാലം പോയ പോക്ക് നോക്കൂ...
വർഷങ്ങളായി ഇതൊക്കെ കേട്ട് എന്റെ
കാതുകളുടെ അതിർവരമ്പുകൾ പൊട്ടിയ
കാര്യം ഈ വിഡ്ഢികൾക്കറിയില്ലല്ലോ?
പലരും ചവച്ചുതുപ്പിയ എനിക്കറിയരുതോ
ഈ സൂത്രങ്ങളെല്ലാം? പാവം മാന്യന്മാർ അല്ലെ?-
നീയെന്ന ധനത്തിന്റെ മാറ്ററിയാതെ
മറ്റേതോ ധനത്തിനായ് നിന്നെമാത്രം
ആയുധമാക്കിയവർ ആഷാഢഭൂതികൾ...
ചതഞ്ഞരഞ്ഞിട്ടും ചിന്നഭിന്നമാവാതെ
ചിറകുവിടർത്തി പറന്നുയർന്ന നിന്നെ
ഒളിഞ്ഞുനിന്ന് അമ്പെയ്തവർ നീചർ...
ദേഹമാസകാലം പൊള്ളിയതുകണ്ടിട്ടും
നിന്റെ മനസ്സിലേക്ക് തിളച്ചെണ്ണ
കോരിയൊഴിച്ചവർ പാപികൾ....
തീയിൽ ചവിട്ടി നിൽക്കുമ്പോഴും
പുഞ്ചിരിക്കാൻ പഠിച്ച നിന്നിലേക്ക്
തീക്കനലെറിഞ്ഞവർ പമ്പരവിഡ്ഢികൾ....
ജീവച്ഛവമായിട്ടും ജീവിതത്തോട്
പൊരുതിനിന്ന് യുദ്ധം ജയിച്ച നിന്നെ
രഹസ്യമായി പുച്ഛിച്ചവർ ഭീരുക്കൾ.....
നീയെന്ന മഹത്വം അനുഭവിച്ചിട്ടും
പരസ്യമായി നിന്ദിച്ചു ദിനംപ്രതി
ദയയില്ലാതെ ക്രൂശിച്ചവർ നികൃഷ്ടർ.....
നിന്നെ നീയായ് കാണാൻ...
നിന്നെ നീയായ് അറിയാൻ...
ആരെങ്കിലുമാഗ്രഹിക്കുന്നുവെങ്കിൽ
അവർ..അവർ.. മാത്രമാണ് മനുഷ്യർ...
അറിഞ്ഞീടുക.. നീയതറിഞ്ഞീടുക....-
പറന്നുയരാൻ കൊതിച്ചത്
അതിരുകളില്ലാത്ത
ആകാശങ്ങളിലേക്കായിരുന്നു....
പക്ഷേ ചിറകടിക്കും മുൻപേ തളർന്നു
വീണു.....
പെണ്ണായതു കൊണ്ടോ, അതോ
കെട്ടുതാലിയുടെ ഭാരം കൊണ്ടോ.........-
കാലം മാറി മാറി വരും...
#justice for..... എന്ന ഈ ഹാഷ്ടാഗിൽ
പേരുകൾ മാറി മാറി വരുന്നു😔...
ഇന്നു നമ്മുടെ ഓരോ സഹോദരീമാരുടെയും
പേടി സ്വപ്നമായി മാറുന്നു...
"ഇന്ന് നീ നാളെ ചിലപ്പോൾ ഞാൻ ആവാം... "
ഇതാണ് പല സഹോദരീമാരുടെയും ആശങ്ക...
നമ്മൾ സ്കൂളിൽ പഠിച്ച നാൾ എടുത്ത
പ്രതിജ്ഞ പോലും പാഴ് വാക്കാണ്...
എല്ലാ ഭാരതീയരും സഹോദരി സഹോദരന്മാർ
ആയിരുന്നേൽ ഇങ്ങനെ ആവില്ലായിരുന്നു...
എനിക്കും ഉണ്ട് അമ്മയും പെങ്ങളും...
ഇതു ഇല്ലാത്ത കഴുകന്മാരാണ്
സഹോദരിമാർക്ക് കാലൻ ആവുന്നത്...
മനുഷ്യ സമൂഹത്തിന് തന്നെ അപമാനമായി
കഴുകന്മാർ ദിനംപ്രതി കൂടുന്നു...
കഴുകന്റെ കൂട്ടിൽ വീഴാതെ ഓരോ
സഹോദരിമാർക്കും കഴിയട്ടെ...
ഞാനും ഉണ്ട് നിങ്ങൾക്കൊപ്പം...
ഒരു സഹോദരനായി...
-
പേറ്റുനോവിന്റെ വേദനയാൽ
വഴിയിൽ തളർന്നു വീണവളെ
താങ്ങിയവന്റെ കൈകൾ തിരഞ്ഞതും
അവളുടെ മാംസ കഷ്ണങ്ങളെ
തന്നെയായായിരുന്നു.....
അമ്മ എന്ന വികാരത്തിനപ്പുറം കാമം
അവനിൽ ലഹരി പടർത്തിയപ്പോൾ അവൾ
വെറുമൊരു പെണ്ണു മാത്രമായി അവനു ...
വേദനകൊണ്ട് പുളഞ്ഞപ്പോഴും തന്നിലെ
കുഞ്ഞു ജീവനു വേണ്ടി അവൾ യാചിച്ചു ...
അരണ്ട വെളിച്ചത്തിൽ അവളുടെ മാനം
പിച്ചി ചീന്തപ്പെട്ടപ്പോൾ മറ്റൊരു ജീവൻ കൂടി
ഒപ്പം ശ്വാസം മുട്ടി മരിക്കുകയായിരുന്നു...
കാലമേ നിനക്ക് വേണ്ടി ഇതാ മറ്റൊരു 'ഇര ' കൂടി...
സഹതാപമല്ല.... കണ്ണീരല്ല...
മറിച്ചു അവൾക്കു നീതി വേണം.....
വെളിച്ചം കാണാതെ അണഞ്ഞു പോയ
ആ കുഞ്ഞിന് നീതി വേണം....
പക്ഷേ......
#നീതി നിഷേധിക്കപെട്ടവൾക്കായി (ബഹുവചനം)-