QUOTES ON #സാഹിത്യം

#സാഹിത്യം quotes

Trending | Latest
25 APR 2021 AT 16:16














......











-


7 FEB 2021 AT 0:01

തോണ്ടി വിളിക്കാം, "അതേയ്"

"എന്താടീ"

"ആ തുറന്നിട്ട ജാലകത്തിലൂടെ ആകാശത്തേയ്ക്ക് ഒന്നു നോക്കൂ, എന്ത് രസമാണ് അല്ലേ"

"നട്ടപ്പാതിരക്ക് വിളിച്ചുണർത്തി സാഹിത്യം പറയുന്നോ? മര്യാദയ്ക്ക് ജനാല അടച്ചു കിടന്നുറങ്ങാൻ നോക്കിക്കോ. ഇല്ലെങ്കിൽ രാത്രിയിൽ ആരെങ്കിലും ആസിഡ് കൊണ്ടുവന്ന് നിന്റെ മുഖത്ത് ഒഴിക്കും. പറഞ്ഞില്ലെന്നു വേണ്ട"

എന്തൊരു അരസികൻ ആണല്ലേ? കട്ടിലിൽ നിന്ന് ഉന്തി താഴെ ഇട്ടാലോ? വേണ്ട, വല്ലതും പറ്റിയാൽ ഞാൻ തന്നെ നോക്കണ്ടേ?

അപ്പോൾ ശരി ശുഭരാത്രി.

-



പ്രണയിക്കുമ്പോൾ
മധുര പതിന്നേഴും
ഇട നേരങ്ങളിൽ
കുഞ്ഞു കുസൃതികൾ
നിറക്കുന്ന ബാല്യകാലവും
പഴക്കം ചെന്ന വര്ധക്യവും
ആയിപ്പോകാറുണ്ട്..

-



മനസ്സിന്റെ
അടിത്തട്ടിൽ നിന്നും
ഉയർന്നുപൊങ്ങുന്ന
ദേവതയുണ്ട്
അത് നീയായിരുന്നു.
മണ്ണിൽ
മനസ്സിൽ
വിണ്ണിൽ
വീണ്ടും
മണ്ണിൽ
കുടികൊള്ളുന്നുണ്ട്
ആ പ്രണയം..

-


2 APR 2021 AT 1:01

അവൾ പുഴയാണ്.
ദുരിത ദുഃഖങ്ങളെ
ഒഴുക്കിക്കളയുന്ന
നിർമ്മലമായ
കണ്ണീർ പുഴ.
അവൾ കടലാണ്.
ജീവിതത്തിന്റെ
രസക്കൂട്ടുകളിൽ
ഉപ്പുരുചി പകരുന്നവൾ.
അവൾ ദേവിയാണ്,
ദേവതയാണ്,
സർവ്വംസഹയാണ്,
സ്നേഹപ്രവാഹിനിയാണ്
അവൾ എല്ലാം ആണ്.
"സാഹിത്യത്തിൽ"

-



ജീവനായിരുന്നു നീയെന്ന പ്രണയം
ജീവനിലായിരുന്നു നീയെന്ന പ്രണയം
ഒടുവിൽ
ജീവനില്ലാതെയായിരുന്നു നീയെന്ന പ്രണയം

-


22 MAR 2020 AT 6:57

കയ്പുനീർ നുണഞ്ഞിറക്കി
മധുരമാക്കുന്നതാണ് ജീവിതം
ആടി തിമിർക്കാനൊരു വേഷം
ബാക്കിവച്ച ഈശന് നന്ദി ചൊല്ലി
നമുക്കീ വരികളിൽ ഒന്നുചേരാം...
യാഥാർത്ഥ്യത്തിന്റെ ഉപ്പുനീർ ചേർത്ത്
ജീവിതത്തിന്റെ രുചി ഭേദങ്ങൾ
പുനർനിർമ്മിക്കാം......!

-


20 OCT 2020 AT 22:20

വാർദ്ധക്യമറിയുന്നത് പ്രണയമാണ്.
അതല്ലെ വാർദ്ധക്യത്തിലെന്നപോലെ
പ്രണയത്തിലും ബാല്യ ചേഷ്ഠകൾ
പലരും കാട്ടികൂട്ടുന്നത്...

-


9 DEC 2019 AT 22:08

പച്ചസാഹിത്യം
എഴുതാൻ
പച്ചസസ്യമൊന്നും
പുകയ്ക്കേണ്ടതില്ല..
പച്ചയായി
ചിന്തിക്കാനുള്ള
ഭാവന മാത്രം മതി...

-