പ്രണയം തീക്ഷ്‌ണമാകുന്ന നിമിഷങ്ങളിൽ ഏതു വരികളാണ് വായിക്കേണ്ടത്...
ജീവിതം എരിഞ്ഞു തീരുന്ന ദുഃഖ സായാഹ്നങ്ങളിൽ ആരെയാണ് വായിക്കേണ്ടത്...
മനസ്സിന്റെ ഋതുഭേദങ്ങളെ, ശരീരത്തിന്റെ വീണ്ടു വിചാരങ്ങളെ ആരിൽ നിന്നാണ് കടമെടുക്കേണ്ടത്...
പാപവും പുണ്യവും വേർതിരിക്കുന്നിടത്ത് സ്വസ്ഥമായിരുന്ന് സ്വപ്നം കാണാൻ ആരുടെ തൂലികയ്ക്കൊപ്പമാണ് ഇറങ്ങിപ്പോകേണ്ടത്...
ഉത്തരങ്ങളൊക്കെയും വിരൽ ചൂണ്ടുന്നത്, ഉത്തരങ്ങളില്ലാത്ത നിത്യനൂതന ചോദ്യങ്ങളുടെ ഈ മൊത്തക്കച്ചവടക്കാരിയിലേക്കല്ലേ...
ആർക്കാണ് വായിച്ചു മതി വരിക ?-
സ്വപ്നം കാണാൻ പഠിപ്പിച്ചവൾ നീയാണ് പെണ്ണേ !
നിസ്വാർത്ഥമായൊരു പ്രണയം കണ്ടതും നിന്നിലൂടാണ്. എത്ര നിഷ്കളങ്കമായാണ്
നീ പറഞ്ഞു തീർത്തത് , ഹൃദയങ്ങളിൽ എത്രയെത്ര നിശബ്ദ ഭൂകമ്പങ്ങളാണ് സൃഷ്ടിച്ചത് !
വാചാലതകൾക്കൊടുവിൽ ഒരു മൗനദൂരത്തിൽ
അതിസമർത്ഥമായി , ചിലതൊക്കെ നീ മറന്നുവെയ്ക്കും. നിന്നെ പിരിഞ്ഞിറങ്ങിയ
സമയം മുതൽ പിന്നെ കാത്തിരിപ്പാണ്. ചുറ്റിലും മെല്ലെ നാലാപ്പാട്ടെ നീർമാതാളങ്ങളുടെ ,
നീലിച്ച ഗന്ധം തിങ്ങിതുടങ്ങും.ഓർമ്മകളിൽ നീ നിറഞ്ഞു, കവിതകളുടെ ഭ്രാന്ത് പൂക്കുമപ്പോൾ !
അതിന്റെ ഓരം പറ്റിചേർന്ന് നിന്ന് അപ്പോഴും പെണ്ണേ, നിസ്സഹമായി ചിരിച്ചവളാണ് നീ.
നിസ്സംഗമായി മടങ്ങിയതുമാണ്.
ആമീ..നിനക്കെന്തൊരു ആഴമാണ് പെണ്ണേ !-
അവൾക്ക് ശേഷം ഒരു വറ്റാത്തുറവ പോൽ ഭൂവിൽ പ്രണയം പൂവിട്ടിട്ടുണ്ട് എന്നാൽ അവളോളം തീക്ഷ്ണമായ പ്രണയപ്പൂക്കൾ എങ്ങും വിരിഞ്ഞിട്ടില്ല. ഭാവനയും, വാക്കുകളും സംഗമിച്ചുണ്ടാവുന്ന മായാജാലമാണ് അവളുടെ ഓരോ എഴുത്തും. നാലപ്പാട്ട് തറവാടും, പുന്നയൂക്കുളവും അവളിൽ ലയിച്ചിരിക്കുന്നത് വായിക്കുമ്പോൾ തെളിഞ്ഞ് കാണാം. ആവരണങ്ങളോ, നാട്ട്യങ്ങളോ, കലർപ്പോ ഇല്ലാതേ ആത്മാവിൽ നിന്നും നഗ്ന സത്യത്തേ തുറന്നുകാട്ടിയിരുന്നവൾ. മലയാളത്തിന് നഷ്ട്ടമായ ഭാഗ്യ നീലാംബരി, മനസ്സിലെന്നും നെയ്പ്പായസത്തിൻ മാധുര്യം നിറയ്ക്കുന്നവൾ. എത്രയോ 'വർഷങ്ങൾക്ക് മുൻപ്' ഉണ്ടായിരുന്ന അവളുടെ 'ചന്ദനമരങ്ങൾ' ഇന്നും അതേ സുഗന്ധം പരത്തുന്നു. കൽക്കട്ടയിൽ അവൾ അറിഞ്ഞ വേനൽ നമുക്കേകുന്നത് ഒരു വസന്തമാവും. മഞ്ഞുകാലത്തേക്കാൾ സുന്ദരമാണ് അവളുടെ തൂലികയിൽ നിന്നുതിർന്ന തണുപ്പിന്. ആത്മാവിൽ നിന്ന് ആത്മാവിലേക്കുള്ള സംഭാഷണങ്ങളും, ചോദ്യങ്ങളും നിറഞ്ഞ അവളുടെ കഥ നമ്മുടെ മിഴികൾ നിറയ്ക്കാതിരുന്നിട്ടുണ്ടാവില്ല, പുഞ്ചിരി അണിയിക്കാതിരിക്കില്ല, നമ്മളിലേ വികാരങ്ങളേ കൂട്ടിക്കൊണ്ട് പോവാത്ത വഴികളുണ്ടാവില്ല. അവളേ വായിച്ചറിഞ്ഞവരാരും അവളുടെ കൃഷ്ണനേ കാണാതിരിന്നിട്ടുണ്ടാവില്ലാ, പ്രണയിക്കാതിരിന്നിട്ടുമുണ്ടാവില്ലാ.
ഇന്നും അവളേപ്പറ്റി ഓർക്കുമ്പോൾ എവിടെനിന്നോ നീർമാതളപൂക്കളുടെ സുഗന്ധം ചുറ്റും നിറയുന്നു.
പക്ഷിയുടെ ചുടുചോരയിൽ തൂലിക മുക്കി സ്വന്തം ആത്മാവും,
ജീവനും, രക്തവും കടലാസിൽ പടർത്തിയവൾ.-
പുന്നക്കാ സെന്റിന് പരിമളം ഉണ്ടായിരുന്നില്ല എങ്കിലും,
ബാല്യത്തിന്റെ കുസൃതികൾ സുകൃതം
ഉള്ളവയായിരുന്നു.
പൂക്കളും,പ്രകൃതിയും പ്രണയ വർണ്ണങ്ങൾ
ആയിരിക്കുമ്പോൾ മനസ്സിൽ നിറയെ സ്വപ്നങ്ങൾ ഇടം പിടിക്കും.
മാധവിക്കുട്ടിയുടെ മഷിയിടങ്ങൾ
മനസ്സിലെ കൽബിംബങ്ങൾ ആയിരിക്കുമ്പോൾ,
അക്ഷരങ്ങൾ നമ്മളെ താലോലിക്കും പോലെ തോന്നും...
മാധവിക്കുട്ടി യോട് മാത്രം എനിക്കപ്പോൾ
ആരാധന വരും...
യാ അല്ലാഹ്....എന്ന് നിശ്വസിക്കുമ്പോൾ
എല്ലാം ഒരു മൂക്കുത്തിയിട്ട, നിർഭയമായി
എന്നെ നോക്കുന്ന സുരയ്യ എന്നെ ആശ്ശേഷിക്കുന്നതായി തോന്നും...-
ഞാനുമിപ്പോളടർന്നു വീണു നിൻ പൂക്കളായ്
സ്നേഹക്കൂട്ടിലിൽ ഒരുപിടി ദളമായ്
ചെമ്പനീർ പൂക്കളായ് പെയ്തില്ലെങ്കിലും
ഇലഞ്ഞിതൻ ഗന്ധമായ് പടരുന്നില്ലെങ്കിലും
പ്രണയസായൂജ്യമെന്നൊന്ന് മാത്രമാകാതെ
കൂടെ നിൽക്ക അക്ഷരങ്ങളായ്, കാവ്യമായ്
നീ പുസ്തകത്താളിലെ കാലമത്രയും.
ആത്മാവിൽ കൈകളോരുമാത്ര ചേർത്തിടാം
ഹൃദയത്തിൽ വിരലുകളൊരുതവണ കോർത്തിടാം
മനസിലുളിൽ കാത്തതൊക്കെ പറഞ്ഞു തീർക്കാതെ കാത്തുവെക്കാമൊരു മഞ്ചാടികുരുനിറം പോലെയങ്ങു നാളെ പറയാനായ്, കാതോർക്കാനായ്
പിന്നെയതൊരിക്കലുമതഴിയാതെ സൂക്ഷിക്കാനായ്, മൗനമായ്
നീയും ഞാനുമൊക്കെ കാണാത്ത
ഇനിയുമെത്താത്തയെഴുത്തിന്റെ
പുലർച്ചയ്ക്കും ബാക്കി നിലാവുകൾക്കായ്.-
നിന്നിലെ നോവ്
നഷ്ടപ്പെട്ട നീലാംബരിയെ
കുറിച്ചായിരുന്നു!
തറവാട്ടുവരാന്തകളിലൂടെ
ചുവന്ന പാവാടയിൽ തട്ടിതടഞ്ഞതൊക്കെയു०
ചന്ദനമരങ്ങളുടെ ഗന്ധമായിരുന്നു!
നീ നിന്നലെ
സൗന്ദര്യത്തെ പ്രണയിച്ചു!
നിനക്കു നിന്നോടു തന്നെ
മോഹമായിരുന്നു....!!
സഖിമാരോട് നിനക്കവിനിവേശമായിരുന്നു
നിന്റെ നിശാവസ്ത്രങ്ങളവനു -
സമർപ്പിക്കുമ്പോഴും ,
നീ തിരഞ്ഞ കടൽ മയൂരമകലെയായിരുന്നു
മനോമിയു० മാനസിയു०
ഒക്കെ നീ കണ്ട നാലുകെട്ടിൽ കൂടുകൂട്ടി!
സുരയ്യയിലേക്ക് ചേക്കേറു० വഴി
എവിടെ വച്ചോ നീ പറന്നകന്നു...!!!
അപ്പോഴേയ്ക്കു० അന്ത്യാകാശത്ത്
നീർമാതളപൂക്കൾ ഗന്ധ० പരത്തിയിരുന്നു!
_DeenAHoneY
-
നഷ്ടപ്പെടാം പക്ഷേ പ്രണയിക്കാതിരിക്കരുത് എന്ന നിന്റെ വരികളിലൂടെ പ്രണയച്ചു തുടങ്ങിയ എൻ ജീവൻ തുടിപ്പുകൾ ....
കൊതിച്ചതൊക്കെയും മതിവരുവോണം നുകരാൻ മടിച്ചപ്പോൾ പ്രകടമാക്കാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശ്യൂനമെന്ന് ചൊല്ലി പരിഭവിച്ച് രാപകലുകളാക്കി ....
ഒടുവിൽ തളിരിട്ടതൊക്കെയും കരിഞ്ഞുണങ്ങിയ നേരം
നട്ട ചെടിക്ക് രണ്ട് ദിവസത്തെ വാട്ടമുണ്ടാകാം പിന്നിടത് പുതിയ മണ്ണിനെ സ്നേഹിച്ചു തുടങ്ങും പോലെ വീണ്ടും സ്നേഹിപ്പൂ ഞാൻ .....
പരിമിതികളില്ലാതെ ....
പരാതികളില്ലാതെ .....
പരിഭവമില്ലാതെ ......-
''എന്റെ പ്രണയം കാട്ടുതേൻ പോലെയാണ്
അതിൽ വസന്തങ്ങൾ അലിഞ്ഞു ചേർന്നിരിക്കും.''
എന്നു പറഞ്ഞ കഥാകാരീ....
പ്രണയത്തിന്റെ അപൂർവ്വ കാമനകളിൽ ഒരു സ്വപ്നാടകയെപ്പോലെ സഞ്ചരിച്ച് സ്ത്രീ മനസ്സിന്റെ സ്വാതന്ത്ര്യങ്ങളെക്കുറിച്ച് ഉറക്കെ വിളിച്ചു പറഞ്ഞ എഴുത്തുകാരീ....
പുരുഷന്റെ പ്രണയം ലളിതവും ശരീര നിബദ്ധവുമാകുമ്പോൾ സ്ത്രീയുടെ പ്രണയം സങ്കീർണ്ണവും ഒരിക്കലും പരിപൂർണ്ണമാകാത്തതുമാണെന്ന് നീ പറഞ്ഞു.
ഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം നീ ഞങ്ങൾക്ക് സമ്മാനിച്ചു.നീർമാതളം പൂക്കുമ്പോൾ ഇലകൾ കൊഴിയാറുള്ളതുപോലെ ദേഹം വിട്ട് നീയകന്നു പോയെങ്കിലും നിന്റെ രചനകളുടെ സൗരഭ്യം ഇന്നും ഞങ്ങളിൽ നിറഞ്ഞു നില്ക്കുന്നു.-