AR Ashi   (ആഷിഖ്)
478 Followers · 208 Following

read more
Joined 23 December 2018


read more
Joined 23 December 2018
10 APR 2023 AT 11:25

വിശപ്പിനു രുചിയാണ് സംഗീതം
വയറിൻ്റെ നിറവിൻ്റെ താളം...
വിശപ്പിൻ്റെ വിളിയാണ് സംഗീതം...
വിയർക്കുന്ന ദൈവത്തിൻ ശ്വാസം...
വിശന്നവൻ കടം കൊണ്ട സംഗീതം...
വിശപ്പാണെന്നൂരുരുവിട്ട ത്യാഗം...

-


7 APR 2023 AT 9:14

ആ യാത്ര സ്വർഗത്തിലേക്കാകണം.
കാത്തിരിക്കുന്നവവളുടെ
ഹൃദയത്തിലേക്കാകണം.
സ്വപ്നം കണ്ട രാജ്യത്തിൻ്റെ
സിംഹാസനത്തിലേക്കാകണം.
നനുത്ത മണ്ണിൻ്റെ അന്ധകാരത്തിൻ്റെ
ആഴങ്ങളിലേക്കുമാകാം.

-


21 APR 2022 AT 22:08

എന്നെ നീ മറക്കുമോ ഞാൻ മറന്നെന്ന് നീ കരുതും പോലെ?... എന്റെ ആകാശവും,ഭൂമിയും നീയായിരുന്നിട്ടും എന്റെ കാഴ്ചക്കുള്ളിൽ നീ ഒളിച്ചിരിക്കുന്ന ഇടമാണ് എനിക്ക് കണ്ടെത്താൻ കഴിയാത്തത്.... ഒരു പക്ഷെ ചില യാത്രകൾ പോലെ! ചിലർക്ക് കൊതിയും,ചിലർക്ക് വിധിയും,ചിലർക്ക് നിധിയും ആയിരിക്കും പ്രണയവും..

-


21 MAR 2022 AT 14:04

: ഒരു കവിതയുണ്ടാകുമോ
കയിൽ...
ദീർഘ നിശ്വാസത്തിനൊപ്പം
ഒന്ന് പുകക്കാൻ?....
: ചിന്നിച്ചിതറിയ അക്ഷരക്കരിയില വാരിക്കൂട്ടി,
നുരുമ്പിച്ച വാക്കുകൾക്ക് വീതം വെച്ച്,
പാതി വരികളിൽ പാട്ട് മുഴുമിക്കാത്ത
ചില്ലറ ക്കവിതയൊരെണ്ണം ഞാൻ തരാം.
തീയൊട്ടും കുറയാതെ,
നീയും ഒരെണ്ണം പുകച്ചു വെക്ക്.
വിഭ്രാന്തിയുടെ മരം കോച്ചുന്ന
തണുപ്പിൽ നിന്നും നിനക്കും മുക്തിയാവട്ടെ...
എന്നിട്ടാത്മാവിനോട് പറയണം.
ഒരു നിഷ്കു കവിതയോട്
ഒരിക്കലും അപക്വമായി
പെരുമാറരുത് എന്ന്!...

-


8 MAR 2022 AT 23:00

ഉള്ളവളാണ് പെണ്ണ്...
മാതാവ്,സഹോദരി, സുഹൃത്ത്,
സഹപ്രവർത്തക,അധ്യാപിക,കാമുകി,
അങ്ങനെ ഒരു പുരുഷന്
എന്നും വേണ്ടവളാണ് പെണ്ണ്...
പെണ്ണ് പെണ്ണാകുന്നിടത്ത്
കവിതകൾ പൂക്കും,വരകൾ കായ്ക്കും,
കാരുണ്യം തളിർക്കും..
പേക്കോലമിടുമ്പോൾ
പെണ്ണ് പിഴച്ചവളാകും,
പഴി കേൾക്കും, പിഴുതെറിയപ്പെടും...
പെണ്ണിൻ്റെ പൂർണ്ണ
സ്വാതന്ത്ര്യം എന്നുള്ളത്
അവൾക്ക് കിട്ടാവുന്ന ഏറ്റവും
നല്ല സംരക്ഷണം ആണ്..
അതിൽ എല്ലാം ഉണ്ടാകും.
സ്നേഹം,വാത്സല്യം,കരുതൽ...
ആണുങ്ങളെ വെറുക്കുന്നതല്ല
സ്ത്രീ സ്വാതന്ത്ര്യം... പെൺമയിലെ
തനിമയെ തിരിച്ചറിയലാണ്....

-


24 FEB 2022 AT 8:19

അറിയുമോ?

-


22 FEB 2022 AT 23:24

പോയ്പ്പോയ കാലത്തിലേക്കാടിയുലയാതെ
പോയൊളിക്കാനായൊരോർമ്മയും ഇല്ലെന്നെ...
ഇത്തിരി ചാഞ്ചാട്ടമില്ലതെ തിരയൊന്നും
കരയെയും തൊട്ട് വണങ്ങാറുമില്ല...
മുഷ്ട്ടിയോളം പോന്ന ഹൃദയവും,മണ്ടയിൽ
ഇതിരിയോളം തലച്ചോറും പങ്കിടും!
മനസ്സ് മനുഷ്യനെ ആട്ടിയുലക്കാതെ
ഉള്ളതീ ജീവിതം പൂർണ്ണമാവില്ലെന്നെ..
നിന്നിൽ എൻ ജീവിതം പൂർത്തീകരിക്കുവാൻ
മുന്നിട്ടു തന്നെ ഞാൻ വന്നുവെന്നാകിലും,
എന്നെയപൂർണമായ് വിട്ടിട്ട് പോയൊരു
പ്രണയമോ,മോഹമോ പങ്കിടും നമ്മെയും..

-


20 FEB 2022 AT 22:54

ഞാനും,നീയും രണ്ടു
വഴികളാകുമ്പോൾ!
പ്രണയം വഴിയറിയാത്ത
യാത്രയാകുന്നു...

ഞാനും,നീയും രണ്ടു
കരകളാകുമ്പോൾ!
പ്രണയം തിരയൊടുങ്ങാത്ത
കടലാകുന്നൂ...

ഞാനും,നീയും രണ്ടു
വരകളാകുമ്പോൾ!
പ്രണയം വരികൾ തീരാത്ത
കവിതയാകുന്നൂ...

ഞാനും,നീയും രണ്ടു
തിരികളാകുമ്പോൾ!
പ്രണയം കത്താൻ ഇടമില്ലാത്ത
കനലായി മാറുന്നു...

-


20 FEB 2022 AT 22:41

എല്ലാം ഇവിടെ തീരുന്നു.
നീയാമെൻ്റെ മെഹ്‌ഫിലും,
നീ നിറഞ്ഞു നിന്ന കവിതയും,
നീയെന്ന താളത്തിലെ സംഗീതവും.

എല്ലാം ഞാൻ മറക്കുന്നു.
നിൻ്റെ ചുവയുള്ള ചുംബനവും,
നിന്നെ കണ്ടുറങ്ങിയ രാത്രികളും,
നിന്നെയും..

ഇനി നീയില്ലാത്ത ഞാനുണ്ടാകുന്നൂ.
ഒരു ഗസലും പാടാതെ,
ഒരു രാത്രിയും ഉറങ്ങാതെ,
ഒരു ചുംബനവും മതിവരാതെ,
നിന്നെ മറക്കാൻ കഴിയാതെ...

നീയൊട്ടും ചോർന്നു പോകാതെയും...

-


19 FEB 2022 AT 22:35

രാത്രികളെക്കുറിച്ച് എനിക്ക് രസകരമായ
ചില കാര്യങ്ങള് പറയാൻ ഉണ്ട്..
പകലിൽ നമ്മൾ മറന്നതെല്ലാം
നമ്മെ തിരഞ്ഞു വരും..
നമ്മളെ മറന്നതിനെയെല്ലാം
നമ്മൾ തിരഞ്ഞു പോകും.
പകലിനേക്കുറിച്ചും എനിക്കൊരു
കാര്യം പറയാൻ ഉണ്ട്.
രാത്രി എന്തിന് വേണ്ടിയാണ് പരിതപിച്ചതെന്നോർത്ത് കൈമലർത്തും..

-


Fetching AR Ashi Quotes