നിന്റെ പാഴ്ജന്മത്തോടൊപ്പം
സ്വന്തം ജീവൻ തൃണവൽക്കരിച്ചു കൊണ്ട്
മാതൃഭൂമിയ്ക്കായ് ജീവിച്ചവരെയും
നീയെരിച്ചു കളഞ്ഞ നേരം
ചോര പൊടിഞ്ഞതോരോ
ഭാരതീയന്റെയും നെഞ്ചിൽ നിന്നാണ്
സങ്കടമല്ല പ്രതിഷേധമാണ്
കണ്ണീരല്ല ചുടുരക്തമാണിത്
നിന്നെപ്പോലെ ചാവേറുകൾ പിറക്കാതിരിക്കട്ടെ
ഇനിയുമൊരു ഭാരതീയന്റെയും
ജീവൻ പൊലിയാതിരിക്കട്ടെ-
ഇന്നെന്റെ bio യിൽ ഒന്നുകൂടി കൂട്ടിച്ചേർക്കേണ്ടിവന്നു...
സ്വന്തം മതത്തെക്കാളും രാജ്യത്തെ സ്നേഹിക്കുന്നു...
അംഗീകരിക്കാൻ വിശാലമനസ്സുള്ളവർ മാത്രം പിന്തുടരുക... ഇല്ലാത്തവർക്ക് വിട്ടു പോകാം... ചിലപ്പോൾ ഒറ്റയ്ക്കാകേണ്ടി വന്നാലും
No problem..-
ഇന്ത്യ എന്റെ രാജ്യമാണ്.
എല്ലാ ഇന്ത്യക്കാരും
എന്റെ സഹോദരീ
സഹോദരന്മാരാണ്.-
വിന്ധ്യ പാടുന്നു...(2)
സിന്ധു ഗംഗാ പുളിനമാ ജതിയേറ്റു പാടുന്നു...
നീല സാഗര തിരകൾ തവചരണങ്ങൾ തഴുകുന്നു..
സ്ഥൂല ഹിമഗിരിശൃംഗമൊരു വെൺ മകുടമാകുന്നു...
തരു തപോവന മരുതലങ്ങൾ പുടവ ചാർത്തുന്നു..
ചാരു നന്ദന പൂവനങ്ങൾ മാല കോർക്കുന്നു..
വേഷ ഭാഷ വിഭൂഷണം പോൽ മേന്മയേറ്റുന്നു
ആർഷ സംസ്‌കൃതി വേദ ഭാവന കാന്തി പകരുന്നു
ഗ്രാമ വീഥികൾ ത്യാഗ ഭാസുര ചരിതമോതുന്നു..
സമര കാഹള ജയ രണാങ്കണ കഥകൾ ചൊല്ലുന്നു..
നഗര ഭൂമികൾ നവ്യ ഭാരത രചന ചെയ്യുന്നു..
സുഗതി പുലരും അരുമ നാടിൻ ഗരിമ കാക്കുന്നു...
വിന്ധ്യ പാടുന്നു...(2)
സിന്ധു ഗംഗാ പുളിനമാ ജതിയേറ്റു പാടുന്നു...
ഭാരതം അഭിരാമ സുന്ദര നടനമാടുന്നു...
പാർവ്വതീ ഹസ്താംഗ മുദ്രാ സ്ഥിതിയിലമരുന്നു...-
ന്റെ പടച്ചോനും നിന്റെ പടച്ചോനും ഒന്നാണെന്ന് അറിയാൻ നമുക്കിനിയൊരു മഹാ പ്രളയം കൂടി വേണ്ടിവന്നേക്കും
-