Ardraklakshmi  
166 Followers · 37 Following

read more
Joined 7 September 2018


read more
Joined 7 September 2018
19 MAR 2021 AT 22:13

I AM FALLING
FROM LIFE
IN TO LIFE
THROUGH LIFE

-


9 JAN 2020 AT 23:57


Funerel was over

Everyone left
Leaving only some bunches
of memory soaked lilies
in the graveyard

Days dried the lilies

And one day
crawling time took
the lilies too with her

-


19 OCT 2019 AT 19:53

"നിന്റെ കണ്ണുകളെ മോഹിപ്പിച്ചതല്ല പകരം നിന്റെ ചുണ്ടുകളിൽ പുഞ്ചിരി പടർത്തിയതാണ്.."

-


17 OCT 2019 AT 18:42

പല കഥകളാണ്...
ഒരു താലിച്ചരടിന്റെ പവിത്രതയുടെ..
ഒരു നിറവയറിന്റെ പ്രതീക്ഷയുടെ..
ആദ്യ കുഞ്ഞിക്കരച്ചിലിന്റെ..
ആദ്യ മുലയൂട്ടലിന്റെ നിർവൃതിയുടെ..
വേണ്ടെന്നു വച്ച ചില ഇഷ്ടങ്ങളുടെ..
അതിലുപരി അളക്കാനാവാത്ത സ്നേഹപാലാഴിയുടെ...



-


13 MAR 2021 AT 20:49

When the moments that make you fall in love with yourself happen often,
You are undoubtedly living your life.

-


22 FEB 2021 AT 23:07

Ravine of Betrayal

-


27 DEC 2020 AT 20:27

കരിഞ്ഞ ഇലയാകണം
കൊഴിഞ്ഞുവീഴാൻ തക്കം പാർക്കണം.
കാറ്റടിയ്ക്കുമ്പോൾ മേപ്പിൾ മരത്തെ കെട്ടിപ്പിടിക്കണം.
എന്നിട്ട് പൊടുന്നനെ കൈവിടണം.
നിലം തൊടും വരെ സ്വാതന്ത്ര്യം ആഘോഷിക്കണം.
നിലം തൊട്ടാൽ മണ്ണിൽ പൂഴ്ന്ന് കിടക്കണം.
മനുഷ്യനെ കാണാത്ത പുസ്തകപ്പുഴുവിന്റെ കൂടെ പോണം
അവന്റെ പുസ്തകത്തിൽ കയറി പറ്റണം.
പെറ്റു കൂട്ടുന്ന മയിൽപ്പീലി പെണ്ണുങ്ങളുടെ കൂടെയിരുന്നു
പെറാൻ പറ്റാത്തവളുടെ സ്ത്രീത്വം കാട്ടികൊടുക്കണം.
ആൺപീലിയുടെയും പെൺപീലിയുടെയും ഇടയിലിരുന്നു
ഈ രണ്ടുമല്ലാത്തവന്റെ സാധാരണത്വം കാട്ടിക്കൊടുക്കണം.
ആണിന്റെ കണ്ണീർ കാട്ടികൊടുക്കണം.
പെണ്ണിന്റെ ധൈര്യം കാട്ടികൊടുക്കണം.
ഉടുപ്പിന് പിന്നിൽ ചുവപ്പായവൾക്ക്
തലപ്പൊട്ടിയോഴുകിയ ചോര കാട്ടികൊടുക്കണം,
രണ്ടും ഒന്നാണെന്നു പറഞ്ഞു കൊടുക്കണം.
ഇരുട്ടിൽ ഇരയായവളോട്
നിനക്കെന്തൊ നഷ്ടപ്പെട്ടന്ന് അലമുറയിട്ടവർക്ക്,
നിധി കാക്കുന്ന ഭൂതമല്ലവളെന്ന് പറഞ്ഞു കൊടുക്കണം.
ഭയമുള്ളവന്റെ ആണത്തം കാട്ടികൊടുക്കണം.
ജാതിയും മതവുമില്ലാത്ത ദൈവത്തെ കാട്ടികൊടുക്കണം.
മനുഷ്യവിരുദ്ധ ഗ്രന്ഥങ്ങളെ പൊളിച്ചെഴുതണം.
ഒടുവിൽ ജീവനറ്റ് തരികൾ മാത്രമായി കിടക്കുമ്പോൾ,
മാറ്റിയെഴുതിയ ലോകത്തിലെ
മനുഷ്യസ്നേഹിയായ പുസ്തകപ്പുഴുവിന്റെ തീറ്റയാവണം.
അവന്റെ വിശപ്പകറ്റണം.
അവനിലൂടെ വീണ്ടും മണ്ണിലേക്ക് പോണം.
മനുഷ്യവിരുദ്ധത ഉയിർത്തെണീക്കുമ്പോൾ
വീണ്ടും കരിഞ്ഞ ഇലയായി താഴെ വീഴണം.

-


23 DEC 2020 AT 1:54

"ഒരിക്കൽ ഞാനീ ഇളംനിറങ്ങളുടെ ക്യാൻവാസ്
കീറിപൊളിക്കും
വീണ്ടു കീറിയ ഇടവുകളിലൂടെ പുറത്തിറങ്ങി
കൽക്കട്ടാ നഗരത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലേക്ക്
ഒരു കടും ചുവപ്പായി ഒഴുകി പരക്കും."

-


21 OCT 2020 AT 19:22

ഒടുക്കത്തിന്റെ വക്കിൽ നിന്നും
പ്രാരാബ്ദങ്ങളുടെയും നഷ്ടങ്ങളുടെയും വിരസതയുടെയും ചരൽക്കല്ലുകളിൽ നിന്ന് മുറിവേറ്റൊഴുകി തിരക്കുകളിൽ അന്ധയായി പ്രശ്നങ്ങളിലും ആശയക്കുഴപ്പങ്ങളിലും മലിനപ്പെട്ട് ചോരത്തിളപ്പിലും പ്രതീക്ഷകളിലും മുങ്ങാങ്കുഴിയിട്ട് സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും ഒരു മഴത്തുള്ളിയായി ജീവിതത്തിൽ പതിക്കെ, മുന്നേയുള്ള മഹാസമുദ്രത്തിൽ പകച്ചു തിരികെ ആ ഒടുക്കത്തിലേക്കെത്തി നിൽക്കാൻ തിടുക്കപെടുന്നു ഒരു മനുഷ്യൻ.

-


17 OCT 2020 AT 19:27

സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും തോന്നുന്ന പ്രണയവും പ്രണയം തന്നെയാണ്.
നമ്മളിൽ ചിലർക്ക് പരിചിതമല്ലെന്നത് കൊണ്ട് മാത്രം പലതും തെറ്റാകുന്നില്ല.

-


Fetching Ardraklakshmi Quotes