നിന്റെ വരച്ചു വെച്ച
ചിരികളിലിന്നു
ശവം നാറുന്നു...
കഴിയുമെങ്കിൽ
ഒരൽപ്പം കണ്ണീരു
കൊണ്ടതിനു
മോക്ഷം നൽകുക...
-
എല്ലാം ഉള്ളില്ലൊതുക്കി
ചിരിക്കാൻ..
അന്ന്, ഗർഭപാത്രത്തിൽ വെച്ചേ
പറഞ്ഞ് തന്നിരുന്നു 'അമ്മ.-
ചിരി.
അത് വിതറേണ്ട ഒരുപൊടി സ്നേഹമാണ്.
സ്വയം സന്തോഷിക്കുമ്പോൾ മാത്രം
കാട്ടേണ്ടൊരു ഗോഷ്ട്ടിയല്ല.-
ഈ ചിരി കള്ളമാണ്,
സങ്കടങ്ങളെയും
പ്രശ്നങ്ങളെയും ഒളിപ്പിച്ച,
ഞാൻ മാത്രമറിയുന്ന
ചെറിയതും
എന്നാൽ വലിയതുമായ
കള്ളമാണീ പുഞ്ചിരി..-
"അവന്റെ തകർച്ചയിലും
അവരെല്ലാം മനസ്സിൽ ചിരിച്ചു...
അവൻ പുറമേക്കും..."
:-തോറ്റു പോയവന്റെ ചിരി മതി
വിജയം ഉറപ്പിച്ചൂന്ന്
വിശ്വസിക്കുന്നവരുടെ വരെ
ആത്മവിശ്വാസം തകർത്തു
കളയാൻ...-
You are one of the,
most beautiful souls
I have met in my life !!
Keep smiling,
keep making memories !!
Shameema_Moideen-
*ചിരി പൂവ്*
പനിനീർ ജാലത്തിൻ
ജാലകവാതിൽ തുറന്നു
കഥയെഴുതുന്നുവെങ്കിൽ
ഉയിരെഴും കഥയായിരിക്കും.
അഴകുള്ള
ആത്മാവിൽ നിന്നും
ഹൃദയത്തിൽ
ഒരോർമ്മയാകുന്ന
മനസ്സിന്റെ സുഗന്ധം
വിടർത്തി നിൽക്കുന്ന
ചിരിപ്പൂവിന്റെ
ഹൃദ്യത്തിൽ നിന്നുള്ള കഥ.-