QUOTES ON #ഉള്ളിൽ

#ഉള്ളിൽ quotes

Trending | Latest


*സ്പർശം*

മഴയുടെ സംഗീതം
നനുത്തതായും
വാക്കുകൾ
ഹൃദയ സ്പർശിയായും
മഞ്ഞിന്റെ കണികകൾ
കുളിർമ്മയുള്ളതായും
പ്രണയം
ജീവിതാംശമായും
ഉള്ളാൾ പരപ്പിൽ
സ്പർശിച്ചിരുന്നു.

-



*പുഞ്ചിരി വെളിച്ചം*

വായ തുറന്നപ്പോൾ കണ്ടിരുന്ന
ഒന്നും രണ്ടും
തണ്ടു പോലെ മുള പൊട്ടിയിരുന്ന
ഇളം പ്രായത്തിന്റെ പാൽപുഞ്ചിരികൾ
എനിക്ക് ഇഷ്ടമായിരുന്നു.

വായ തുറന്നപ്പോൾ കണ്ടിരുന്ന
ഈരേഴു പതിന്നാലു ലോകത്തിന്റെ
നിറമേഴും കാർവർണ്ണന്റെ
കള്ള പുഞ്ചിരിയും
എനിക്ക് ഏറെ ഇഷ്ടമായിരുന്നു.

വായ തുറന്നപ്പോൾ കണ്ടിരുന്ന
സുഗന്ധത്തിന്റെ പരിമണം പടർത്തിയ
"പരസ്യ പുഞ്ചിരി"യും
വെട്ടിത്തിളങ്ങിയിരുന്ന
ചില ഇഷ്ടങ്ങളായിരുന്നു.

-


12 SEP 2020 AT 3:15

നീ മറന്നെന്ന് ചുമ്മ പറയുന്നതല്ലേ...
ഉള്ളിലൊരിടത്ത് ഞാനില്ലേ ഇപ്പോഴും..

-


20 SEP 2020 AT 18:55

വാക്കുകൾ കൊണ്ട്, വൃഥാ
മനസ്സിനൊരു മറ ഉണ്ടാക്കുവാൻ ശ്രമിക്കുകയായിരുന്നു..

അറിഞ്ഞു കൊണ്ടു തന്നെയുള്ള ഒരു പാഴ്ശ്രമം

-


15 DEC 2018 AT 22:53

ജനിച്ചാൽ മരണം അനിവാര്യമാണ്...
പക്ഷെ ചില മരണവാർത്തകൾ
മനസ്സിന് ഉള്കൊള്ളാനാകുന്നില്ല...

-



*ഒരിക്കൽ ഉണ്ടാകേണ്ട ആഗ്രഹം*

ഒരിക്കൽ
മേഘങ്ങളെ വരിഞ്ഞു മുറുക്കണം
ആകാശത്തിന്റെ കണ്ണു നീരുകൾ കണ്ട്
ഞാൻ കരയാതിരിക്കുവാൻ വേണ്ടിയാണത്
ഒരിക്കൽ
നിന്റെ സ്വപ്നങ്ങളെ തുറന്നു വിടണം
തടങ്കലിൽ നിന്നും
നിന്റെ മോചനം ഞാൻ ആഗ്രഹിച്ചിരുന്നു.
ഒരിക്കൽ ഉള്ളു തുറന്നു സംസാരിക്കണം
ഞാനല്ലാത്ത ലോകത്തെ
അടുത്ത്‌ അറിയുവാൻ വേണ്ടിയാണ്
ഒരിക്കൽ
ഞാനും നീയും ഒന്നാകണം
എന്റെ ഒറ്റ വാസത്തിന്
നീയൊരു തണൽ മരമാകുവാൻ..

-


11 MAR 2021 AT 2:38

എത്രത്തോളം നീയെന്നിൽ
ആഴ്ന്നിരിന്നുവെന്ന് ഞാൻ
അറിഞ്ഞത് നീ പോയതിൽ
പിന്നെയാണ്....

-



എന്നിട്ടും നീ
പിഴുതെറിഞ്ഞത് ആർക്ക്
വേണ്ടിയായിരുന്നു...

-


27 MAR 2022 AT 16:08

നമുക്കിടയിലൊരു
മറയെന്തിനാണ്
പെണ്ണേ...
നമുക്ക് ചുറ്റുമല്ലേ
മറ വേണ്ടത്....

-



കണ്ണിന്റെ വിലയറിയാൻ
കണ്ണ് പോവുന്നത് വരെ
കാക്കണം എന്നില്ല...,
ഒരൊറ്റ നിമിഷം മതി...
പലതും.. പലതിനെയും
തിരിച്ചറിയാൻ...!
അല്ലേലും തിരിച്ചറിവുകൾക്ക്
മൊഞ്ച് കൂടുതലാണെന്നെ.. 💯

-