QUOTES ON #അവൾക്കായ്

#അവൾക്കായ് quotes

Trending | Latest

*ഇറ്റ് വീഴും മുൻപ്*

തോരാത്ത മഴയിലായിരുന്നു അവളുടെ പാതിമുഖം പടവുകൾ കയറിയത്.ഛായ കൂട്ടുകൾക്ക് ഇടയിൽ മഴവില്ല് കൊണ്ട് തീർത്ത അഴക് കുട തെല്ലൊന്നു മാറ്റിയപ്പോൾ കുമിളകൾ പോലെ പുഞ്ചിരി , മുഖപടത്തിൽ നിന്ന് ഉതിരുന്ന കണികകൾ ഒപ്പിയെടുക്കുവാൻ ശ്രമം നടത്തിയപ്പോൾ ഇട നാഴിയിലൂടെ അവൾ അകന്ന് പോയിരുന്നു.മഴ തീർത്ത തുള്ളി പോലെ മൗനം വിതുമ്പിയപ്പോൾ അവളെ കണ്ടിരുന്നില്ല.ഓർമ്മകൾ വിരളമായ വിതാനത്ത് മഴ രഹസ്യങ്ങൾ അറ്റുപോയിരിക്കണം.അവളെ ഹൃദ്യത്തിൽ സൂക്ഷിച്ചപ്പോൾ മണ്ണിന്റെ ഗന്ധവും മഴയുടെ താളവും മഴയറിഞ്ഞ ഭാഷയിലെ നേർത്ത പ്രതലത്തിൽ അങ്ങനെ...

-


4 SEP 2021 AT 17:51

ചെന്താമരപ്പൂവഴകേ...
ചേലോലും മൊഴിയഴകേ...
അകതാരിൽ പൂമഴയായ്
പെയ്തൊഴിയെ ഞാൻ നിന്നിൽ...
മണമേറും മറുമൊഴികൾ
പുഴയോരം സ്വരഗതികൾ...
ചൊരിയുകയായ് അനുരാഗം...
കാൽകൊലുസ്സിൻ ചെറുനാദം
പടരുകയായ് കാതോരം
പൊഴിയുകയായ് വഴിനിറയെ
അനുരാഗപൂമ്പൊടികൾ...

-


17 MAR 2021 AT 16:57

എഴുതിയാൽ പൂർണമാകാത്ത
അവളാണ് വീണ്ടും വരികളെ തേടുന്ന
എൻ്റെ തൂലികയുടെ ആത്മാവ്.

-





ന സ്ത്രീ സ്വാതന്ത്യമർഹതി



( കവിത )

-


15 NOV 2020 AT 10:59

കാലം കടന്ന് പോകുന്നതറിയാതെ.... ഇരവുകളും പകലുകളും തെന്നി മായുന്നതറിയാതെ..... വസന്തം വന്നതും പോയതുമറിയാതെ..... എല്ലാം എല്ലാം ചിതലരിക്കുന്നത് അറിയാതെ..... അവനിന്നും കാത്തിരിക്കുകയാണ്... അവളുടെ പ്രണയത്തിനായ്... അവളുടെ കുപ്പി വളകളുടെ കിലുക്കത്തിനായ്....

-



പെഴുമഴ

-


1 NOV 2020 AT 16:43

നിനക്കായ്‌ ഒരു യാത്ര..

യാത്രകളിലെന്നും മഹത്തരമാ യാത്ര..
താപസൻ ഗംഗാനദിയിലേക്കെന്നപോൽ.
സ്വപ്‌നങ്ങൾ കണ്ടതിൻ യഥാർഥ്യമാ യാത്ര..
നെഞ്ചിൽ നിറയുന്ന പ്രണയവും കൊണ്ടത്രേ..
മഞ്ഞുരുകും പോലെ മനസ്സുരുകി നീയെന്ന-
രൂപമായ് തീർന്നന്ന് കനവായ ഈ യാത്ര..

അവിടെയോയെന്നുടെ വരവുമത് കാത്ത് നീ
പ്രണയത്തിനാധിക്യമൂഞ്ഞാലിലാടുമ്പോൾ..
വന്നിതാ ഞാൻ തവ മാതാപിതാക്കൾ തൻ
സമ്മതത്താൽ നേടി പുണ്ണ്യമാം നിന്നെ..
ഉണരുന്നു തുണകളായ് അങ്ങനെ നമ്മളോ
നമ്മിൽ ലയിച്ചുപോയ്‌ സ്വർഗീയ ജീവിതം
നീയറിഞ്ഞെത്രയോ ജീവിതമല്ലിത്
കാണാകടലുകൾക്കക്കരെ നിന്നൊരാൾ
നമ്മൾക്കായ് പാടിയ മഴപോലെ പെയ്യുന്ന
അതിരഹസ്യം തൂകും പ്രണയകാവ്യം..

-


4 MAY 2021 AT 22:34

പോട്ടെ എന്ന് പറയുമ്പോൾ പോണ്ടാ എന്ന് പറയാൻ ഒരാളുണ്ടെങ്കിൽ..
കഥ പറയുമ്പോൾ കഥയിലേക്കിറങ്ങി കഥയുടെ ഈണമാകാൻ ഒരാളുണ്ടെങ്കിൽ
അടികൂടി അവസാനം സ്നേഹം കൊണ്ട് പുണരാൻ ഒരാളുണ്ടെങ്കിൽ...
നിദ്ര വിട്ടുണരുമ്പോൾ ഓർത്ത് പുഞ്ചിരിക്കാൻ ഒരാളുണ്ടെങ്കിൽ..

മരണം മറന്നു ഞാൻ അവളെ നോക്കി ഇരുന്നേനെ..

-


15 OCT 2020 AT 22:08

ആത്മഗതം

പൊകൂ മൺചിരാതിന്റെ മാസ്മരിക -
വെട്ടമിതിൽ കാണൂ നിലാവിന്റെ ഭംഗിയുള്ളവളെ...
പ്രണയമാലയുടെ ഭസ്മപുതപ്പിൽ മനം തിളപ്പിക്കൂ സുനിശ്ചയമവളുടെ മനം കവരൂ...
ആനന്ദനിസ്വാർത്ഥതാണ്ഡവമാടൂ സുകൃതമാം ജ്വാലാമുഖിക്കായ്...
വരമിതെന്നോ രചിച്ചിരിക്കുന്നു... ആത്മശുദ്ധി നേടിയാത്മാവിന്റെ നൊമ്പരമന്ത്രമവളുടെ ചിന്തയിൽ വിരിയുമ്പോൾ... നിയോഗമായ് വന്നവൾ കാവ്യം രചിച്ചിടും...

-


9 OCT 2020 AT 21:31

ധരണിയുടെയാദിയിൽ കണ്ടു ഞാൻ നിന്നെയൊരു പ്രണയമേഘത്തിൻ മഴത്തുള്ളിയായ്...
സ്പന്ദനം കൊള്ളുന്ന ഹൃദയമന്നേ ഞാൻ നിൻപാദകമലത്തിൽ അർപ്പിച്ചു പോൽ... സസ്യലതാതികൾ പൂത്തുതളിർത്തു മാനത്ത് മഴവില്ലിൻ രമ്യഹർമ്മ്യങ്ങളും...
പുഷ്പ്പവൃഷ്ട്ടി ചൊരിഞ്ഞുലോകങ്ങൾ പ്രണയത്തിനാന്തരതാളം വിടർന്നു...

ദേവന്നസൂയയാൽ പുരികം ചുളിച്ചോ..?
എങ്ങോ പോയിനീ കാണാത്ത ദൂരമെൻ ഹൃദയമോ നിന്നിലായ് ഞാനിവിടെ ഏകനായ്...
കാലങ്ങളറിയാതെ പ്രളയങ്ങളറിയാതെ
നിത്ത്യാഗ്നി മദ്ധ്യേ തപം ചെയ്യും മർത്ത്യനായ്..
പ്രണയഭിക്ഷക്കായ് നിന്നെയും തേടി.. ദേവന്റെ ഹൃദയമെൻ കണ്ണീരിൽ മുങ്ങി....
ഇന്നും മുഴങ്ങും ശ്മശാനങ്ങൾ തോറും....
നിന്നെ തിരഞ്ഞെന്റെ ആത്മഗാനങ്ങൾ...

-