വേരുകൾ...
(കവിത )-
അവസാനത്തെ ഇലയും കൊഴിഞ്ഞു,
ഇനി നമ്മൾ മാത്രം.
തളിരൊഴിഞ്ഞ നിൻ്റെയുടലിൽ,
ഞാനെൻ്റെ വേരുകളാഴ്ത്താം.
നീല ചിറകുകൾ വിടർത്തി നീ,
അതിരുകൾക്കക്കരെ നീളെ പറക്കണം.
തമ്മിലലിഞ്ഞ് വേനലോളം അലയണം,
വേരുകൾ പൊട്ടി ചോര പൊടിയാതെ.....-
നീ തനിച്ചാക്കിയ ഒാർമ്മകളായിരിക്കും
തീവണ്ടിപുകയ്കൊപ്പം പുറകോട്ട് ഒാടുന്നത്-
എന്നിലെ നിസ്സാഹയത..
നിന്റെ വിജയമല്ല..
ഞാൻ നിന്നിൽ അർപ്പിച്ച സ്നേഹത്തിന്റെ..
വേരുകളുടെ ഉറപ്പാണ്...
ഒരിക്കൽ നീ മുറിച്ചിട്ടും...
അറ്റുപോവാത്ത വേരുകൾ...-
വേരറ്റുപോയ പാഴ് വൃക്ഷത്തിനും
വേരിറങ്ങി പോയ തൂലിക തുമ്പിനും
പറയുവാൻ ഫലത്തിൽ
കാര്യം ഒന്നേയുള്ളൂ.
ശേഷക്രിയ ആവാം ഇനി .......-
തലക്കനമെന്ന പ്രാണിയുടെ കുത്തിൽനിന്നും
രക്ഷിച്ച മരുന്നാണ് തോൽവികൾ.. അല്ലെങ്കിൽ നമ്മളൊക്കെ വെറും തോൽവികളായിപ്പോയേനേ..-
മറന്നുവെച്ച കത്തുകൾ വർഷങ്ങൾക്ക്ശേഷം പോസ്റ്റ് ചെയ്യുംപോലെയാണ് ചില മുഖങ്ങൾ പ്രത്യക്ഷമാകാറ്..
-
ഉറക്കമെണീക്കുമ്പോൾ മാത്രം
കാണുന്ന സ്വപ്നമായത്കൊണ്ടാവാം
സ്വപ്നത്തിൽ നീയെന്നെ തഴുകാതിരുന്നത്-
ഇനി ഒരിക്കലും തിരിച്ചു വരാത്തക്കവിധം അവൻ അവന്റെ പ്രണയത്തെ ഹൃദയത്തിന്റെ ഒരു കോണിൽ കുഴിച്ചു മൂടി. പക്ഷേ അതിന്റെ വേരുകൾ ആ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി...ഒരിക്കലും പറിച്ചു മാറ്റാൻ പറ്റാത്തക്ക വിധത്തിൽ...
-
എന്റെ സ്വപ്നത്തിന്റെ
സൂക്ഷിപ്പുകാരി ആണ് നീ..
മൗനം തളം കെട്ടിയ നിശയുടെ മൂകതയിൽ രാത്രി സ്വപ്നമായ് വന്ന്
ഭൂതകാലത്തിന്റെ കാണാപുറങ്ങൾ
കാണിച്ചു തരുന്ന രാത്രി സ്വപ്നം!
ഇനി ഞാൻ ഉണരാതിരിക്കട്ടെ,
നിയെന്നെ സ്വപ്നം നിലയ്ക്കാതിരിക്കട്ടെ,
തോയം തേടി പോകുന്ന തരുവിന്റെ
വേരുപോൽ നിന്നിലേക് ഞാൻ
ആഴ്‌നിറങ്ങട്ടെ.....!-