chandru .......   (ശേഷാദ്രി)
116 Followers · 97 Following

Follow me on instagram
chandru_azura
any suggestions plz be honest
Joined 17 April 2019


Follow me on instagram
chandru_azura
any suggestions plz be honest
Joined 17 April 2019
21 DEC 2024 AT 0:11

ഒറ്റയ്ക്കു നിന്ന
വേപ്പുമര ചില്ലകൾക്കിടയിലൂടെ
തന്നിലേയ്ക്ക് നോട്ടമെറിഞ്ഞ്
നിൽക്കുന്ന അമ്പിളിമാമനെ
നോക്കി അവനും മെല്ലെ
ആ പാറയിൽ പിന്നോട്ടാഞ്ഞു
മിന്നുന്ന താരകങ്ങളിലേക്ക്
കണ്ണെറിഞ്ഞു





- Read on caption

-


15 DEC 2024 AT 0:11

ഓർമകൾ മാത്രമാണിന്നെനിക്ക് ...
ഓർക്കുവാൻ മാത്രമുണ്ടായിരുന്നിടത്തിന്ന്
ഓർത്തിരിക്കുവാൻ പോലുമൊന്നുമില്ലാതെ ഞാനും ;
എൻ്റെ നോവും ...


ഒരു ഒക്ടോബറോർമ്മ .

-


15 DEC 2024 AT 0:01

ചോദിച്ചു വാങ്ങി നീ പലപ്പോഴും ...
ചോദിച്ചു ഞാനും വല്ലപ്പോഴും ...
വരയിട്ടു നീ നിരത്തിയ കാരണങ്ങൾക്കൊടുവിൽ
ഞാനും ഒപ്പുവയ്ക്കുന്നിതാ ...

നീ നേടിയ നിൻ്റെ അവകാശം , നിൻ്റെ സ്വാതന്ത്ര്യം ...
പക്ഷേ ;
നിൻ്റെ അവകാശത്തിനായ് നീ എരിയിച്ചു കളഞ്ഞ തൊടിയിലെ മൂവാണ്ടൻ മാവിനും ഉണ്ടായിരുന്നില്ലെ
അവകാശം ...

അതെൻ്റെതായിരുന്നില്ലെ !

-


27 APR 2024 AT 22:00

ചുവന്നുതുടുത്ത പനീർ പൂവിനെന്തിനു കൂർത്ത മുള്ളുകളെന്ന ചോദ്യത്തിനു പനീർ ചൊല്ലിയതിങ്ങനെ
നൽകുന്ന കെകളിൽ നിന്നു വഴുതാതെ ആഴത്തിൽ തറയ്ച്ചു നിക്കാനെന്ന് മറുപടി......

തുളച്ച മുള്ളുകൊണ്ടുണ്ടായ ചോര പോലും
പൂവുപോലെ തണ്ടിനെയും ചുവപ്പിച്ച് രണ്ടല്ല ഒന്നാണു നാം എന്നോതുവാനെന്ന് പണ്ടാരോ പറഞ്ഞു വയ്ച്ചു.

-


26 APR 2024 AT 23:34

നാലു വരിയുണ്ടതിൽ ;
വെറും നാലുവരി...

അതിനാൽ ഈണവും വേണ്ടന്ന്
പറഞ്ഞു

എഴുതി വന്ന കൈകൾക്ക്
ചലനമറ്റത് കൊണ്ട്
ഞാനും നാലുവരി മാത്രമായ്....

ഈണമില്ലാ കവിതയായ്...

മഷി പടർന്ന കടലാസുമായ്...

-


26 APR 2024 AT 23:27

കടമെടുത്ത് പോയതാണ്..
കൈയ്യിലെ കിഴിയിലെ ചിരിയൊക്കെയും
കടംകൊണ്ട് പോയപോൾ
ആരൊക്കെയോ കടമെടുത്തതാണ്...

തരുമായിരിക്കാം...
ചിരിക്കാൻ മറന്ന ഇനിയുമാരെങ്കിലും
ഉണ്ടെങ്കിൽ.....

തരുമായിരിക്കും .

-


26 APR 2024 AT 23:19

എന്നും പേടിയായിരുന്നു....
ചോദിക്കാൻ ;

എയ്തു പോയ ശരങ്ങൾ പോലെ
നെഞ്ചു തുളഞ്ഞു അവളുടെ ചോദ്യങ്ങൾ
പായുമ്പോഴും ,
തിരികെ ചോദിക്കാൻ ഒരുപാട് ഉണ്ടായിരുന്നിട്ടും

എന്നിട്ടും.......

പേടിയായിരുന്നു .

-


26 APR 2024 AT 23:04

മറന്നിട്ടില്ല
മാഞ്ഞിട്ടുമില്ല .....

ഓർമകളിലേക്ക് അടുക്കുകയായിരുന്നൂ...
ചേർത്തുവയ്ക്കുകയായിരുന്നൂ,
ഒടുവിലത്തെ പിണക്കം വരെ

-


10 JUN 2023 AT 2:35

....

-


20 MAR 2023 AT 16:57

കല്ല് വച്ച് വളച്ചുകെട്ടി വളർച്ച തീർപ്പാക്കാൻ വയ്ച്ചവർക്കൊക്കെയും കല്ലുകെട്ടിയ വലയത്തിന്നുമപ്പുറം ചാഞ്ഞ് അന്തിചോപ്പു നോക്കി പോയ കൊമ്പിൽ നിന്നും വേരിനെ മൊട്ടിടിച്ച ആലിന്റെ ഛായയിലാണ് ഞാനിന്ന് ....

ഇനിയും കല്ലുകെട്ടി പുതുക്കുവാൻ വരുന്നവരോട് മാത്രം ഒന്നു പറയട്ടെ
ആൽമരമാണ് ശാഖകളും ഒരു പാടാണ് , വേരുകൾ ഇനിയും മൊട്ടിട്ട് താഴേയ്ക്കിറങ്ങും
ഇനിയുമൊരുപാട് ആഴത്തിലേയ്ക്ക് ...

-


Fetching chandru ....... Quotes