വസന്തമേ വരിക നീ
വരളുമെൻ വീഥിയിൽ,
വിരിയാൻ വിതുമ്പുന്ന
വീണപൂവാണ് ഞാൻ..!-
കളി വണ്ടി
പുത്രനാൽ ചോദിച്ചൊരാ
ചോദ്യമോർത്തോർത്തിന്നെന്റെ രാത്രിയോ നിന്നിദ്രമായിതാ.
കാത്തുകാത്തൊടുവിൽ നീ ഇല്ലയെന്നായി,
കണ്ണിതിൽ നേത്രാംബു കടലോളമായി
പ്രകൃതിതൻ വികൃതിയും
വൃഷ്ട്ടിയും മാഞ്ഞു.
അതിൽ നിന്റെ പ്രാണനും
മോഹവും മാഞ്ഞു.
ഇരുളിന്റെ ആഴങ്ങൾ നിന്നെ പുണരവേ
ഒരു കൊച്ചു കളി വണ്ടി നീ ചേർത്ത് വെച്ചു.
പലവുര നീ പോയൊരാ നാളിലെല്ലാം
ഒരു കുഞ്ഞു കയ്യാലേ തന്നൊരാ വണ്ടി.
പതിവായി നീ വന്നു ചേരുമ്പോഴേല്ലാം
ഒന്നിച്ചു ചേർന്നു കളിച്ചതൊന്നോർത്തു.
മഴ പെയ്തു മണൽ മൂടി ഒഴുകി ഗംഗാവലി, കലിപോലെ തുള്ളി
പ്രകൃതി എന്നിട്ടും,
മായാതെ മാങ്ങാതെ കാത്തൊരാ
കളി വണ്ടി അത്രമേൽ പ്രണനാം
പ്രാണനു വേണ്ടി നീ.
ഒടുവിലായവനൊരു സമ്മാനമേകി നീ
മറ്റൊരു ലോകത്തായി മറഞ്ഞുവോ...
-
തുടങ്ങുന്ന യാത്രകളൊക്കെ നിന്നിൽ അവസാനിക്കണമെന്നാഗ്രഹിച്ച് എഴുതുന്ന വരികൾ എല്ലാം നിന്നെ കുറിച്ചക്കണമെന്നോർത്ത്, ദിവസങ്ങളും വർഷങ്ങളും യുഗങ്ങക്കും ജന്മാന്തരങ്ങളും കഴിഞ്ഞുപോയതറിയാതെ നിലാവിലീ ആത്മാവ് പുഞ്ചിരിക്കുന്നു..
-
വിണ്ടുകീറിയ മനസ്സിന്റെ
വിങ്ങലുകളിലേക്കാണ്
ഓർമ്മകളുടെ ഭാണ്ഡക്കെട്ടുമായി
നീ പെയ്തിറങ്ങുന്നത്.
തുള്ളികളായി ഓരോ തവണ
എന്നിലേക്ക് നീ ആഴ്ന്നിറങ്ങുമ്പോഴും
എവിടെയോ നഷ്ട്ടമായ സ്മരണകളുടെ
വർഷപാതം കണ്ണുകളിൽ പ്രതിധ്വനിക്കുന്നു.
അനുവാദമില്ലാതെ കയറിവരുന്ന
ചില ഓർമ്മകൾ ചിന്തകളിൽ
വീണ്ടും പൂക്കുമ്പോൾ,
തമസരിച്ചെത്തുന്ന ജാലക വിടവിലൂടെ,
ഹൃദയത്തിലൊരു നോവുപാട്ടുമായി
ഏതോ വൃഷ്ടിയോടൊപ്പം ശീതകാറ്റ്
കടന്നു വരുന്നു..!-
ഉറക്കം തീർത്തും
ഒറ്റപ്പെടുത്തുന്ന ചില
രാത്രികളിൽ വിരൽതുമ്പാൽ
നിന്നെ ഞാൻ തേടാറുണ്ട്.
പരിചിതമായൊരു നോവ്,
ഉള്ളിൽ ആരോ
ഏറ്റുപാടാറുമുണ്ട്..!-
മഴ പോലെ ആയിരുന്നു നീ.
ചിലപ്പോൾ ശാന്തമായി മനസ്സിനെ കുളിരണിയിച്ച് ഹൃദയത്തിലേക് പെയ്യ്തിറങ്ങുന്ന മഴ.
ചിലപ്പോൾ ഒരു കലിയായി രൗദ്രഭാവത്തിൽ എന്നിൽ പെയ്യത് തുള്ളുന്ന മഴ. പക്ഷേ എരിയുന്ന വേനലിൽ എന്റെ വേരുകൾക്കാശ്വാസമായിരുന്നു നീ.
അതുകൊണ്ടാകാം അത്രമേൽ മഴ എനിക്ക് പ്രിയങ്കരനായത്..-