-
Her;
They always knew, they couldn't be together, ever. When they bid adieus , though she could take her physical self with her; she undesirebly had to leave her heart, her soul-filled heart, for him, to be with him.
All of her occasional revisits thereafter, were always were in quest for her heart, that was left behind; with a wish to have it back, if ever possible. But every time, when she would return, she realized; it was him who needed it the most. And so, each time when she would leave after their meeting, it was always with incorrigible, gut wrenching pain and whimpers, hiding it all, always to herself.
#rain #love #clara #thoovanathumbikal #padmarajan #lalettan-
മണ്ണാന്തൊടിയിൽ പെയ്ത മഴയ്ക്ക് അവളുടെ താളമായിരുന്നു. പ്രണയനീരിറ്റ് വീണ് ചുണ്ടുകളിൽ വിരലുരസിയപ്പോൾ നനഞ്ഞു കുതിർന്ന ചുള്ളിക്കമ്പുപോലെ പാതികത്തിയെരിഞ്ഞവൾ.. "തടികോൺട്രാക്ടറേ " എന്ന് വിളിച്ച് കുപ്പിവളപ്പൊട്ടും പോലെ ചിരിക്കുന്നവൾ.. പിന്നെ ഒറ്റ പുതപ്പിനുള്ളിൽ അയാളുടെ നെഞ്ചിലെ മുടിചുരുളുകളെണ്ണിത്തീർക്കുന്നതിനിടയിൽ തൻറെ കന്യകാത്വം ആദ്യമായി നഷ്ടമായെന്ന് പുഞ്ചിരിച്ച് പറഞ്ഞവൾ.. വേശ്യയെന്ന വാക്കിന് മഴയുടെ ചൂരും പ്രണയമുന്തിരിച്ചാറും നൽകി മധുരമാക്കിയവൾ.... ക്ലാര!
-
ക്ലാര
ഒരു കാലം തെറ്റിയ മഴപ്പോലെ, നിനച്ചിരിക്കാത്ത നേരത്ത് അവൾ കടന്നുവന്നു..
ക്ഷണിക്കപ്പെട്ടിട്ടും തൻ്റെ അസ്തിത്വം വെടിയാതെ അഗാധമായി പ്രണയിച്ചു മാത്രമവൾ മടങ്ങി..
ജീവിതത്തിൽ ആദ്യമായിട്ടും അവസാനമായിട്ടും
ഒരാളെ മാത്രമവൾ മോഹിച്ചു..
ഭ്രാന്തൻ്റെ കാലിലെ, ഒറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ആ ഉണങ്ങാത്ത മുറിവാകാനവൾ കൊതിച്ചു..
എന്നിട്ടും ഒരിക്കലും സ്വന്തമാക്കാതെ,
സ്നേഹിച്ചവർക്കായി, എന്നന്നേക്കുമായി
വിട്ടുകൊടുത്തു, ആ നെഞ്ചിലെ തീരാ പ്രണയമായി, നോവുന്ന കനലായി, ഒരു തൂവാനതുമ്പിയായി എങ്ങോ പോയ് മറഞ്ഞു..
എനിക്ക് നിൻ്റെ ആ ക്ലാരയാകാൻ കഴിഞ്ഞിരുന്നെങ്കിൽ...!
-
Ode to Thoovanathumbikal...
Being a shrewd being among locals
A day began to open up my
Alter ego, the clouds and rains
Made me feel her presence
Even before, I could see her eyes
Pierce through me, the passion
Of love making I felt through her
Warmth, our inexperience, the blessing
In disguise made me realise the part
Of true love story of an individual,
Never thought of owning her as I owe
Her my life and I never left nor
Erased her as she my love
A free bird now, the cheesy pain
Of my lower heart...
Clara,-
മണ്ണാം തൊടിയിലെ
മഴയ്ക്ക് ഇന്നും
ക്ലാരയുടെയും
ജയകൃഷ്ണന്റെയും
പ്രണയത്തിന്റെ
ഗന്ധമാണ്....-
മണ്ണാറത്തൊടിയിലെ മണ്ണിലലിയുന്ന ഓരോ മഴത്തുള്ളിക്കും അവളുടെ ഗന്ധമായിരുന്നു. കാറ്റിനാകട്ടെ പ്രണയത്തിന്റെ കുളിരും. ചുവന്നുതുടുത്ത അധരങ്ങളിൽ വശ്യതയുടെ പുഞ്ചിരിയുമായി വന്ന് എല്ലാവരുടെയും മനസ്സ് കവർന്നവൾ. വേശ്യ എന്ന വാക്കിനെ പ്രണയത്തിന്റെ കുളിരും സ്നേഹവും നൽകി മനോഹരമാക്കിയവൾ...ക്ലാര !!
-