നിന്നെക്കാൾ
വലിയ
ഇഷ്ടങ്ങൾ
ഒന്നും തന്നെ
ഇനി എന്നിൽ
അവശേഷിക്കുന്നില്ല...-
വേറെ ഏതോ
ലോകത്തിരുന്നു കൊണ്ട്
അവൻ ഇതെല്ലാം
കാണുന്നുണ്ടായിരിക്കും...
ജീവനോളം
സ്നേഹിച്ചവൾ തന്നെ
തന്റെ ജീവനെടുത്തത്
അറിഞ്ഞ്...
അവൻ ഒരിക്കൽ കൂടി
മരിച്ചു പോയിക്കാണും....-
"മാഷേ...
മാഷ് മറക്കാൻ
ഏറ്റവും അധികം
ആഗ്രഹിക്കുന്നത്
എന്താണ് "..?
'ഓർമ്മകളെ'...!!!-
ഈ ആകാശത്തും,ഭൂമിയിലും
ജലത്തിലും,ജീവജാലങ്ങളിലും
പൂക്കളിലും,മേഘങ്ങളിലും,
കാറ്റിലും മഴയിലും
എന്റെ മനസ്സിലും,
എന്റെ ശരീരത്തിലും...
'നീ' തന്നെയാണെന്റെ
പ്രണയം.......
'നീ' മാത്രം....-
ഒത്തിരി സങ്കടം വരുമ്പോ
ഓടി കേറി ചെല്ലാനൊരിടം...
"പോട്ടെ...നിനക്ക് ഞാനില്ലേ"
എന്ന് പറഞ്ഞു
ചേർത്ത് പിടിക്കാൻ
ഒരു മനുഷ്യൻ....
അത്രയെങ്കിലും
കണ്ടെത്തി വയ്ക്കണം...
അത്ര മാത്രം....-
കൂടെയുള്ള
മനുഷ്യരിലെ
അർത്ഥങ്ങൾ പോലും
വായിച്ചെടുക്കാൻ
കഴിയാതെ
പരാജയപ്പെട്ടവരായിരിക്കും
പലരും...-
"അരികിൽ നീ
ഉണ്ടായിരുന്നെങ്കിൽ
എന്നൊരുമാത്ര വെറുതെ
നിനയ്ക്കുമ്പോഴേക്കും"....
എന്റെയരികിലേക്ക്
ഓടിയെത്തി നീയെന്നെ
വിസമയിപ്പിച്ച്
കൊണ്ടേയിരിക്കുന്നു...-