ചിലതൊക്കെ വരികളായി പിറന്നു വീണിരുന്നു..
ചിലതൊക്കെ മനസ്സിനും വരികൾക്കുമിടയിൽ കുടുങ്ങി മുട്ടിവിളിക്കുന്നു..
എഴുതാതെ മറവിയിലേക്ക് മായ്ച്ചു കളയാൻ
ചില പാഴ്ശ്രമങ്ങൾ..!
-
വരികൾ ഭാവനകളും ചിന്തകളും വാർത്തകളും ജീവിതവും സിനിമയും എല്ലാം ഇടകലർന്നുണ്ടായ... read more
To have a chitchat with you..
Sharing topics that draw your attention..
And I can feel a wave that connects our thoughts..
-
സ്വസ്ഥമായി ഇരിക്കാൻ, ശാന്തമായി ചിന്തിക്കാൻ, തെല്ലിത്തിരി നേരം ദേവാലയത്തിൽ പോയി ഇരുന്നു നോക്കി..!
റോഡിലെക്കാൾ ട്രാഫിക് ആയിരുന്നു ഉള്ളിൽ മുഴുനേരവും..
ചിന്തകൾ വഴിതെറ്റി തലങ്ങും വിലങ്ങും ഓടി കൂട്ടി ഇടിച്ചു തുടങ്ങി..
ഒരുവിധം പുറത്തേക്കുള്ള വാതിൽ കണ്ടെത്തി ഓട്ടം അവസാനിപ്പിച്ചു..!-
പ്രേതെകിച്ചു ഒന്നും ഉദ്ദേശിച്ചിട്ടില്ല..!
അതെ, ഇനി അങ്ങനെ തന്നെ ഇരിക്കട്ടെ..
എല്ലാം വെറും ഭാവനകൾ.. എവിടെയൊക്കെയോ നഷ്ടപെട്ട, പറയാതെ പോയ സ്വപ്നങ്ങൾ..
ആ ലാ ലാ ലാൻഡിൽ ആരൊക്കെയോ കൂടെയുണ്ട് പക്ഷെ!
-
ഇന്നലെ വരെ എനിക്കറിയാവുന്ന എന്നേപ്പോലെ തോന്നിച്ച ഏതോ ഒരാളായിരുന്നു നീ..
ഇന്ന് എനിക്കറിയില്ലാത്ത ഏതോ ഒരാളായി മാറിയിരിക്കുന്നു നീ..
നുണകുഴികളിലെ പുക നമ്മളെ മറച്ചിരിക്കുന്നു !-
ചില രാത്രികളിൽ തലയിണയിൽ
മഴയായി പെയ്യുതു തോരേണ്ട മഴമേഘങ്ങൾ,
തഴുകി എത്തിയ ഏതോ കാറ്റിൽ
വരികളായി പൊഴിയുന്നു..!
പിന്നെ മഴയും വെയിലും എല്ലാം കലർന്നു ഒരു മഴവില്ലായ് മാറുന്നു..!
കവിതകൾ എൻ മാനസത്തിൽ ഋതു ഭേദങ്ങൾ ഒരുക്കുന്നു..!
-
I escape from my room..
And I see the sky full of stars and a half moon!
And stare at you without blinking my eyes!
Then I'll forget the room where I locked myself!-
സ്നേഹിക്കാൻ..
തമ്മിൽ കാണുകയോ, എന്നും സംസാരിക്കുകയോ..
ഒന്ന് തൊടുകയോ, ചുംബിക്കുകയോ..
ഒരുമിച്ചു ജീവിക്കുകയോ, സ്വപ്നങ്ങൾ നെയ്യുകയോ...
ഒന്നും വേണമെന്നില്ല..!!
മനസ്സുകൾ തമ്മിൽ അദൃശ്യമായോരാ ആത്മബന്ധം..!
ഉണർവിലും രാവിലും ആ ഓർമകൾ !
പിന്നെ ഹൃത്തിൽ മറ്റാർക്കും
കൊടുക്കാത്ത പ്രെത്യേകമായോരായിടവും..!
-
സ്വപ്ന സഞ്ചാരി
ഓരോ രാവിലും ഉറക്കത്തിലേക്ക് വഴുതി വീഴുന്നതു വരെ എന്റെ ഓർമകളിൽ നീ നിറഞ്ഞിരിക്കുന്നതിനാലാണോ
എന്റെ സ്വപ്നങ്ങളിൽ പതിവായി
എന്നെ നീ സന്ദർശിക്കുന്നത്?-
ഒന്ന് വിടരാതെ,
നിറം ചാലിക്കാതെ..
എന്നുള്ളിൽ പൂട്ടിയിട്ട,
നീ കാണാത്തൊരാ കനൽപൂവ്..!
എന്റെ വരികൾക്ക് ജീവനേകുന്ന,
വരികളായി പിറക്കുന്ന,
തീവ്രമായി ഇടയ്ക്കു
എന്നെ പിടിച്ചുലക്കുന്ന,
ഉന്മാദിയാക്കുന്ന..
പ്രണയാർദ്ര ഭാവം.. !
നിന്നെ അറിയാത്ത,
നിന്നെ അറിയിക്കാനല്ലാത്ത,
നീ ഒരിക്കലെങ്കിലും
അറിയുമോ എന്നറിയാത്ത,
നിന്നോടുള്ള എന്റെ പ്രണയം!
എന്നോ എനിക്ക് തോന്നിയ,
ഇന്നും എനിക്കുള്ള ഇഷ്ടം..!
അവസാന നിശ്വാസം വരെ
ഞാൻ പ്രണയിക്കട്ടെ.. !
-