നീ തന്നൊരു 'നിധി' ഉണ്ടെനിയ്ക്ക്... 'വിധി' നഷ്ടപ്പെടുത്താതിരിക്കാനായ്... ഹൃദയത്തിലൊളിപ്പിച്ച 'നിധി.' വർഷങ്ങളെത്ര പൊഴിഞ്ഞാലും ചിതലരിക്കാതിരിക്കാനായ് ... ഹൃദയത്തിന്റെ കിഴക്കിനിയിൽ സൂക്ഷിച്ച അക്ഷരപിശകില്ലാത്ത 'ന്റെ'പ്രിയപ്പെട്ട തുറന്ന പുസ്തകം.
-
നിന്നിൽ നിന്ന് എന്നി
ലേയ്‌ക്കൊഴുകുന്ന സ്വരങ്ങൾ, കാരണങ്ങൾ വെളിപ്പെടുത്താത സമരത്തിൽ ഏർപ്പെടുമ്പോൾ, നിനക്ക് നോവാതിരിക്കാനായ്... മൗനത്തെ കൂട്ടുപിടിച്ച് ഉള്ളിലെരിയുന്ന കനലുകൾ ആളിക്കത്തിച്ച് സ്വയം എരിഞ്ഞടങ്ങാറുണ്ട്.-
കൂട്ടി വെച്ച സ്വപ്നങ്ങളെല്ലാം ഇന്നലെ പെയ്ത മഴയിൽ കുത്തിയൊലിച്ചു പോയി...
-
എത്രമേൽ മനോഹരമായിട്ടാണ് നീ എന്റെ സ്വപ്നത്തിൻ പാതി മുറിച്ചത്. ആരോരും അറിയാതെ നിന്റെ നാലറയ്ക്കുള്ളിൽ തളിരിട്ട മോഹങ്ങളെല്ലാം വാടി കരിഞ്ഞത് നീ കണ്ടിരുന്നുവോ... നിന്റെ സിരകളിലും ധമനികളിലും തട്ടി തടഞ്ഞു ഒഴുകി കൊണ്ടിരുന്ന എന്റെ പ്രണയത്തിനു നിന്നോളം ചുവപ്പുണ്ടായത് നീ എന്തേ അറിഞ്ഞില്ല.നിന്നിൽ ആഴ്ന്നിറങ്ങിയ പ്രണയം നെഞ്ചിലൊരു നീറ്റൽ മാത്രം ആവശേഷിപ്പിച്ചു ഉത്തരം കിട്ടാത്ത കടങ്കഥയായി മാറി കഴിഞ്ഞിരിക്കുന്നു. എന്തിരുന്നാലും, പ്രതീക്ഷകൾക്കൊന്നും നിന്റെ മിടിപ്പിന്റെ ദൈർഗ്യം ഇല്ലെന്നു വീണ്ടും നീയെനിക്കു മനസിലാക്കി തന്നതിനു ഒരുപാട് നന്ദി . എല്ലാ തിരിച്ചറിവുകൾക്കും സാക്ഷിയായ് നീ ഇനിയും ഈ യാത്രയിൽ എന്നോടൊപ്പം ഉണ്ടാവുമെന്ന് വിശ്വസിച്ചു കൊണ്ട് ചുരുക്കുന്നു.
-
കാലം മറയ്ക്കാത്ത - ഓർമ്മകൾക്കിടയിൽ ഇന്നും ഓർക്കുന്നു വോ നിന്റെ തൂലിക പെറ്റുകൂട്ടിയ വരികൾക്കിടയിൽ ശ്വാസം മുട്ടി മരിച്ച - എന്നെ നീ...
-
ചവറ്റു കുട്ടയിൽ കിടന്നു ശ്വാസം മുട്ടി മരിച്ച സ്വപ്നങ്ങളെല്ലാം - ജീർണിച്ചു ദുർഗന്ധം- പരത്താൻ - തുടങ്ങിയിരിക്കുന്നു..!
-
യാഥാർത്ഥ്യത്തിന്റെ കല്പടവിൽ നിന്നും ശൂന്യതയുടെ ഇരു ചിറകിൽ ഗതിയറിയാത്ത സ്വപ്നങ്ങളും പേറി ഇനിയും മുന്നോട്ട്...
-
നോവേറ്റു വാടിയ സ്വപ്നങ്ങൾക്കപ്പുറം ചിന്തകൾ വാരി വിതറിയ- വരികൾക്കിടയിൽ ഞാനൊളിപ്പിച്ച- ഉൾക്കാഴ്ചകൾ ഉരുകുന്നൊരിടം...
-
മുറിഞ്ഞ ഹൃദയത്തിൻ - പടിവാതിലിൽ നിന്നും ചിതറിത്തെറിച്ച സ്വപ്‌നങ്ങൾ സാക്ഷിയായ് - വഴിമാറി നടന്നീടാം... തടസങ്ങളേതു മില്ലാതെ നീ - നിന്റെ സ്വർഗത്തിൽ എത്തീടട്ടെ.
-