QUOTES ON #KERALAPIRAVI

#keralapiravi quotes

Trending | Latest
1 NOV 2019 AT 15:25

இன்னலின்
இடைவெளி
இவளெந்தென்
இளைப்பாறல்

இவள் தரும்
இதம் தனில்
நான் சிறு
மழைச்சாரல்

மதுரமிவள்
மண்வாசம்
மனதோடு
கதை பேசும்

ரசித்திடுமெப்
பார்வையிலும்
ரம்மியமாய்
ஒளி வீசும்

#ente_keralam🌴🌴🐮🌄

-


1 NOV 2018 AT 7:54

കര നുള്ളിയ
കവിതയും
മഴ ചിക്കിയ
ഓര്‍മ്മയും
അന്നു വരി നീളെ
പാടിത്തുടര്‍ന്നൊരു
പേരുമുണ്ട്
കൂടെ,
പുഴ കൊണ്ടഴുകുമായ്
പൂമരപ്പന്തലും
ആല്‍മര താലവും,
അന്നു വരി നീളെ
പാടിത്തുടര്‍ന്നൊരു
പേരുണ്ട് കൂടെ.....

കേരളപ്പിറവി....

-


1 NOV 2017 AT 11:48

Lets love our land,
Let us never forget our mother tongue Malayalam, our culture and heritage
Let’s take pride to have been born a Malayali.
Kerala Piravi Aashamsakal..

-


1 NOV 2019 AT 9:03


നാടിനുജന്മംതന്ന മഴു കാലനുവച്ചുമാറി
കെട്ടിയിട്ട ക്രൂരതയത്രയുമണപൊട്ടിയൊഴുകി
കടലറിയാതെ അവൾ കടലിലേക്കലിയുന്നു

-


1 NOV 2018 AT 8:00

മണ്ണിൽ പുതു നാമ്പു മുളയ്ക്കും പോലെ
ആസ്വദിക്കാം ഈ പുനർജന്മവും.
കവിതയുറങ്ങും നിശബ്ദ താഴ്വരകളിൽ
വരികൾ വീണ്ടും മാറ്റൊലിക്കട്ടെ
സുന്ദരീ നിനക്കു ജന്മദിനാശംസകൾ !

-


1 NOV 2018 AT 20:04


പുഴ മെതുവേ,മഴ പതിയേ,
കനി വളരെ,തണൽ ഏറെ,
നിലകൊള്ളുന്നീ മലനാട്ടിൽ,
പാണന്റെ പാട്ടും,കൊയ്ത്തുവിളിയും,
പാൽ നുരയും,തേൻ കുടവും,
തെങ്ങോലകുരുവിയും ഇളനീരും,
ചുണ്ടനും,ചൂണ്ടവലയും,
വടവും, വടയും,
കാച്ചിലും കട്ടനും,
ചെണ്ടയും,ചെത്തും,
കെട്ടിയാടും കഥയും,
കളരിയും,വട്ടെഴുത്തും
ഒരു മഴുവിൽ വിരിഞ്ഞ,
മഴവില്ലത്രേ!!




-



നന്മ,
സ്നേഹം,
സഹാനുഭൂതി,
സംരക്ഷണം,
നിസ്വാർത്ഥത
തുടങ്ങിയ
തിരിച്ചറിവിന്റെ
പാഠങ്ങൾ വിതയ്ക്കുന്ന
കേരളത്തെ
നമുക്ക്
കൊയ്തെടുക്കാം.
നല്ലൊരു നാളയെക്കായി കേരളം വീണ്ടും പിറവി എടുക്കട്ടെ..

"കേരളപിറവി ആശംസകൾ"

-


1 NOV 2018 AT 8:23

എല്ലാ കൂട്ടുകാർക്കും ശുഭദിനം നേരുന്നു ...

മലയാളദിന പ്രതിജ്ഞ എല്ലാവരും എടുത്തോ ?

"മലയാളം എന്റെ ഭാഷയാണ്‌. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാളഭാഷയെയും
കേരളസംസ്കാരത്തെയും
ഞാന്‍ ആദരിക്കുന്നു.
മലയാളത്തിന്റെ
വളര്‍ച്ചയ്ക്കു വേണ്ടി എന്റെ
കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും. "

-


1 NOV 2020 AT 11:06

കോർത്ത കൈകളും
ഉറച്ച മനസ്സുമായി
ഉയർത്തെഴുന്നേൽക്കാൻ
ഒരുങ്ങുന്ന നാടിന്
അതിജീവനത്തിന്റെ
പിറന്നാൾ ആശംസകൾ....

#Nov 1 കേരളപ്പിറവി ❤️

-


1 NOV 2018 AT 8:38

കേരളപ്പിറവി ആശംസകൾ

അകലെയല്ലാ പൊന്നുഷസ്സിന്‍ സുഖദമാം പ്രത്യാഗമം
ഇരുള്‍ മറച്ചൊരു സൂര്യതേജസ്സൊളിപരത്തും ശുഭദിനം
അമൃതകലശം പേറിയെത്തും ദേവതാഗണസംഗമം
വരികകൂട്ടായാദിമഹസ്സിന്‍ പൊന്‍രഥം വരവേല്‍ക്കുവാന്‍ (2)

ഭാര്‍ഗ്ഗവന്‍ മഴുവാല്‍ സമുദ്രം വെട്ടിനീക്കിയ പൌരുഷം
ശങ്കരന്‍ സര്‍വ്വജ്ഞപീഠം കയറിനിന്നൊരു വൈഭവം
ഭേദഭാവന പിഴുതെറിഞ്ഞൊരു ഗുരുജനത്തിന്‍ സാധന
വരികകൂട്ടായാദിമഹസ്സിന്‍ പൊന്‍രഥം വരവേല്‍ക്കുവാന്‍(2)
(അകലെയല്ലാ..)

ഭാരതപ്പുഴ രാമകഥയാല്‍ സരയുവാക്കിയ തൂലിക
പൗരുഷം പടവാളിളക്കിയ പുരളിമലതന്‍ ഗര്‍ജ്ജനം
ആത്മബലിയാലാര്‍ഷഭാരത ഗരിമകാത്തപരാക്രം
വരികകൂട്ടായാദിമഹസ്സിന്‍ പൊന്‍രഥം വരവേല്‍ക്കുവാന്‍ (2)
(അകലെയല്ലാ...)

നവഭഗീരഥസംഘമായിരം അതിവിശുദ്ധ തപസ്സിലും
ഋഷികുലങ്ങള്‍ പടുത്തുയര്‍ത്തിയ ധര്‍മ്മബോധ തികവിലും
പുതിയ ഭാരതമാരചിയ്ക്കാന്‍ അണികള്‍ ചേര്‍ന്നണയുന്നിതാ
വരികകൂട്ടായാദിമഹസ്സിന്‍ പൊന്‍രഥം വരവേല്‍ക്കുവാന്‍ (2)
(അകലെയല്ലാ...)

വരികൾ

പത്മശ്രീ പി പരമേശ്വരൻ

-