മണ്ണിൽ പുതു നാമ്പു മുളയ്ക്കും പോലെ
ആസ്വദിക്കാം ഈ പുനർജന്മവും.
കവിതയുറങ്ങും നിശബ്ദ താഴ്വരകളിൽ
വരികൾ വീണ്ടും മാറ്റൊലിക്കട്ടെ
സുന്ദരീ നിനക്കു ജന്മദിനാശംസകൾ !-
എന്റെ അക്ഷരങ്ങൾ എനിക്ക് ഊർജ്ജം പകരുന്നു.
എന്റെ ചിന്തയെ സ്ഫുടം ചെയ്യുന്നു
എനിക്കു പ്രതികരിക്കാനും പ്രതിഫലിക്കാനും കൂട്ടു നിൽക്കുന്നു.
വിശക്കുമ്പോൾ അവ എനിക്കന്നമാകുന്നു.
പ്രണയത്തെക്കാൾ ഏറെ ഞാൻ അക്ഷരങ്ങളെ പ്രണയിക്കുന്നു!
എത്ര നോവിച്ചാലും കാലമെത്ര കടന്നാലും എന്നെ വിട്ടകലാത്ത എന്റെ അക്ഷരങ്ങൾക്കു വേണ്ടി ഞാൻ എഴുതുന്നു!!!നന്ദിയോടെ-
അവിഹിതം
തിങ്കൾ വരാത്ത രാത്രികളിൽ
ശൂന്യതയെ വരവേറ്റിരുന്നുവത്രേ
പതിവൃതയാം പാതിരാവ്.
-
My eyes ask pardon in the form of tears first
Then the tongue accompanies with a sorry-
വിധിയെ പിന്തുടരുമ്പോൾ നാമറിയാതെ വിധി ഊറിച്ചിരിക്കും, കാരണം വിധിയെ പിന്തുടരുന്നതും വിധി തന്നെയല്ലേ??
-
ബാല്യത്തിലെ കണ്ണുനീർ എനിക്കേറേ ഇഷ്ടമായിരുന്നു.
കാരണം ഉപ്പുനീർ തുടച്ചു വാരിപ്പുണരാൻ
മുത്തശ്ശി എന്ന മധുരമുണ്ടായിരുന്നു.-
പ്രിയ നവംബർ,
നിന്റെ മഞ്ഞിൽ ഉറഞ്ഞു പോയതോ?
നിന്റെ കാറ്റിൽ പറന്നകന്നതോ?
നിന്റെ രാതണുപ്പിൽ മറഞ്ഞതോ??
അവളുടെ കണ്ണീരിനും അവന്റെ മരവിച്ച ചിരിക്കും മറ്റാരോ ചാർത്തിയ താലി മാലയും നീയും സാക്ഷി!
വിഫലമാം പ്രണയത്തിന്റെ വാർഷിക സാക്ഷി!
-
അലസമായ് ഒഴുകുവതെന്തേ നീ
അനർഹമാം വാക്കിനാലോ
അനർഘമല്ലെങ്കിലെന്തിനു നീ
വ്യഥാ ഒഴുകുന്നു അരുവി കണക്കെ
കരണങ്ങൾ തടയണകളാവുകിലും
അധരം രുചിക്കുന്നു കയ്പു മാത്രം
മടങ്ങുക നീ വേഗം ഉറവിലേക്ക്
ഇമകൾ മയങ്ങട്ടെ അൽപനേരം
മടക്കം അപ്രാപ്യം എങ്കിൽ വേഗം
വരളുക ലോകം കാണും മുമ്പേ!
-