....
-
dileep kumar p
(ദിലീപ് കനകപ്പള്ളി)
190 Followers · 78 Following
Insta id. dilu_quotes
അന്ന് രസത്തിന് കുത്തിക്കുറിച്ചതൊക്കെയും ഇന്ന് ഹരം പിടിച്ച പോലെ....
�... read more
അന്ന് രസത്തിന് കുത്തിക്കുറിച്ചതൊക്കെയും ഇന്ന് ഹരം പിടിച്ച പോലെ....
�... read more
Joined 2 August 2017
21 AUG 2021 AT 8:21
പൂക്കളെ പോലെ
ആയിരങ്ങൾ നമ്മൾ....
പുഞ്ചിരിത്തണ്ടിലെ
മഞ്ഞിൻ കണം നനഞ്ഞൊരാ
ഇതൾ നിറങ്ങൾ നമ്മൾ...
ഇനിയുള്ള കാലം ഓർക്കുവാൻ
കുഞ്ഞിതൾ കുമ്പിളിൽ
കൈ ചേർത്തു നിന്നോരീ ചിത്രം,
കാറ്റിന്റെ കൈ
പിടിച്ചങ്ങനെ ഊഞ്ഞാലു പോൽ.....
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❣️😍-
1 AUG 2021 AT 13:46
ഞാനും
എന്തോ എഴുതി വെച്ചിരുന്നു
ഇനി കാണുമ്പോൾ
ചിരിക്കണമെന്നോ
ചിരിക്കാമെന്നോ, അങ്ങനെന്തോ...
പിന്നെ കണ്ടുവെന്ന് പോലും
ഓർമ്മയില്ല,
ചിരിച്ചിട്ടുണ്ടാവും,
അപരിചിതരെ പോലെ....-
31 JUL 2021 AT 16:39
ചിത്രങ്ങളായിരുന്നു
മുഴുവൻ.,
തപ്പിത്തടഞ്ഞു
വീഴാതെ
ചുമരിനെ മാറോടു
ചേർത്ത് നിർത്തി
വിറയോടെ
നിറമില്ലാതെ
വരഞ്ഞു പോയ
കുറേ.... ചിത്രങ്ങൾ....
-
27 JUL 2021 AT 19:58
ഇരുട്ടായിരുന്നു....
മനസ്സിലാകാത്ത വിധം
മുഴുവൻ
ഇരുട്ടായിരുന്നു...
നടന്നു തീർന്ന
വഴി പോലും...-