സൗഹൃദത്തിന് വ്യക്തികളെ പല വഴിയിലേക്കും തിരിച്ചു വിടാൻ സാധിക്കും. നന്നാക്കാൻ എത്രത്തോളം കഴിയുന്നുവോ അതുപോലെ തന്നെ ദുഷിപ്പിക്കാനും സാധിക്കും. അതിനാൽ സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുന്നത് നന്ന്.
സൗഹൃദങ്ങൾ നില നിർത്താൻ...
തെറ്റുകുറ്റങ്ങൾ ഒന്നുമില്ലാത്ത സുഹൃത്തുക്കളെയാണ് നമ്മൾ പ്രതീക്ഷിക്കുന്നതെങ്കിൽ നമുക്കൊരിക്കലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വരും . അതുകൊണ്ട് കൂട്ടുകാരുടെ ചെറിയ തെറ്റുകൾ പൊറുക്കാൻ നാമും നമ്മുടെ തെറ്റുകൾ പൊറുക്കാൻ അവർക്കും കഴിഞ്ഞാൽ ആ സൗഹൃദം എന്നെന്നും നിലനില്ക്കും.
ശരിയായ സമയങ്ങളിൽ മതിയായ ഉപദേശം തന്നു മോശം സമയത്തു ഒപ്പമുള്ള സുഹൃത്തുക്കൾ ആരേലും ഉണ്ടേൽ അവരെ ഹൃദയത്തോട് ചേർക്കുക.-
എന്റെ പേര് രാജേഷ് ചന്ദ്രശേഖരൻ. ജില്ല തിരുവനന്തപുരം ആണ്. വീട്ടിൽ അച്ഛൻ, അമ്മ, ഭാ... read more
ഇടയ്ക്കൊക്കെ നമ്മെ വിലയിരുത്തുവാൻ വേണ്ടി നമ്മുടെ കൂട്ടുകാരോടു ഈ ചോദ്യങ്ങൾ ചോദിച്ച് നമ്മെ കുറിച്ചുള്ള അവരുടെ അഭിപ്രായം തേടുക...
"" Who am I "
0⃣ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന വ്യക്തി
1⃣ വാക്കുകൾക്കപ്പുറം
2⃣ സഹോദരൻ
3⃣ കുടുംബ സുഹൃത്ത്
4⃣ കളിക്കൂട്ടുകാരൻ
5⃣ അടുത്ത കൂട്ടുകാരൻ
6⃣ ജീവിതത്തിൽ മറക്കാനാകാത്ത വ്യക്തി
7⃣ നേരിൽ കാണാൻ ആഗ്രഹിക്കുന്ന ആൾ
8⃣ കൂടെ പഠിച്ച ആൾ
9⃣ പരോപകാരി
1⃣0⃣ അറിവ് പകരുന്ന സുഹൃത്ത്
1⃣1⃣ സോഷ്യൽ മീഡിയ സുഹൃത്ത്
1⃣2⃣ ഉപദ്രവകാരി
1⃣3⃣ പഞ്ചസാര
1⃣4⃣ മറ്റുള്ളവരെ മാനിക്കാത്തവൻ
1⃣5⃣ ഏറ്റവും കൂടുതൽ വെറുക്കുന്ന ആൾ
"ഇതിലാരാണ് നിങ്ങൾക്ക് ഞാൻ"? 15 നമ്പർ ഉണ്ട്. അതിലൊന്ന് തിരഞ്ഞെടുക്കൂ...
മനസ്സിലുള്ളത് സത്യസന്ധമായി തുറന്ന് പറയുക...-
മലയാള അക്കങ്ങൾ
1 ൧
2 ൨
3 ൩
4 ൪
5 ൫
6 ൬
7 ൭
8 ൮
9 ൯
0 ൦
ഇതാണ് മലയാള അക്കങ്ങൾ. ഇന്ത്യയിൽ മലയാളികൾ മാത്രമാണ് അവനവന്റെ ലിപിയിൽ എഴുതാത്തത്. Android കമ്പനിക്കു വരെ അറിയാം. ഇത് അവർ മലയാളം key Pad ൽ ചേർത്തിട്ടുണ്ട്. എല്ലാം അറിയുന്നു എന്ന് ധരിക്കുന്ന മലയാളിക്ക് സ്വന്തം ലിപി അറിയില്ല. ഇനിയെങ്കിലും സ്വന്തം ലിപിയും ഉപയോഗിക്കുക.-
നെഗറ്റീവ് ആയിട്ടുള്ള ആളുകളോട് നാം പ്രതികരിക്കുന്നത് എത്രത്തോളം കുറക്കുന്നുവോ അത്രത്തോളം സമാധാനം നിറഞ്ഞതായിരിക്കും
നമ്മുടെയൊക്കെ ജീവിതം. കാരണം നെഗറ്റീവ് ആയ ആൾക്കാരെ തിരുത്തുക എന്നത് അസാധ്യമാണ്.
ശുഭരാത്രി...-
മഴ വന്നാൽ നാം ആദ്യം അന്വേഷിക്കുന്നത് കുടയെയാണ്, മഴ ശമിച്ചാൽ നനഞ്ഞ കുട ദൂരേക്ക് മാറ്റി പിടിക്കും. നനഞ്ഞ കുട നമ്മോടു ചേർത്തു പിടിക്കുകയുമില്ല, പിന്നെ ആ കുട ചൂടാൻ പോലും മടിയാകും. പക്ഷേ ആ കുട നനഞ്ഞത് ആ കുടയ്ക്ക് വേണ്ടിയായിരുന്നില്ല, നമുക്ക് വേണ്ടിയായിരുന്നു എന്നാരും ഓർക്കുകയുമില്ല. നനഞ്ഞ കുട പിന്നെയൊരു ഭാരമാണ്.
ഇതുപോലെ തന്നെയാണ് ബന്ധങ്ങളും സൗഹൃദങ്ങളും. കാര്യം നടക്കാൻ വേണ്ടി ചേർത്തു പിടിക്കുകയും കാര്യം കണ്ടു കഴിഞ്ഞാൽ പിന്നെ ഒഴിവാക്കും. നനഞ്ഞ കുടയുടെ അതെ അവസ്‌ഥയിലാകും നാം അവർക്ക്... 👍 RCP
-
വാക്ക് കൊണ്ടു സ്നേഹിക്കുകയും മനസ് കൊണ്ടു വഞ്ചിക്കുകയും ചെയ്യുന്ന ഒരു അദ്‌ഭുതപ്രതിഭാസമായി വരും മനുഷ്യർ . വിശ്വസിക്കാൻ കൊള്ളാവുന്നവരാണോ എന്നുറപ്പു വരുത്തി മാത്രം കൂടുതൽ അടുക്കുക.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. 😊-
💜 Happy Friendship Day 💙
💚 Today International Friendship Day 💛
💕 July 30 💕
നമ്മൾ ചെറുതായൊന്നു മാറി നിന്നാൽ മറക്കുന്നവരല്ല, ചെറിയൊരു അകലം feel ചെയ്താലുടൻ തിരക്കി ഇറങ്ങുന്നവരാണ് യഥാർത്ഥ സ്നേഹിതർ..
എല്ലാ പ്രിയപ്പെട്ടവർക്കും നല്ലൊരു ദിവസവും സൗഹൃദദിനാശംസകളും ഹൃദയപൂർവ്വം നേരുന്നു... RCP
💛 Good Day Friends 💛
-
എല്ലായിടത്തും ഇപ്പൊ കാണുന്നു ഈ പോസ്റ്റ് 😁😁😁😁അപ്പൊ പിന്നെ ഞാനായിട്ട് വരാതിരിക്കുന്നത് എന്തിനാ ലെ 😌😌
എന്റെ പ്രിയപ്പെട്ട ചങ്ക്‌സ് എല്ലാരും വന്നു പറഞ്ഞിട്ട് പൊയ്ക്കോളൂ 😃😃🥰🥰
1. പരിചയമില്ല പരിചയപ്പെടണം എന്നുണ്ട് 😁
2. പരിചയമില്ല കാണാറുണ്ട് 😆
3. എന്റെ ഫ്രണ്ടാണ് അല്ലേലും ഇഷ്ടാണ് 💗
4. എന്റെ നല്ല ചങ്കാണ് എന്നും കൂടെ വേണം ✊
5. ഇഷ്ടം ആയിരുന്നു ഇപ്പൊ ഇല്ല😕
6. ജാഡക്കാരൻ ആണ് 🥵
7. അങ്ങോട്ട് മിണ്ടിയില്ലെലും ഇങ്ങോട്ട് മിണ്ടും 😲
8. പാവം 😔
9. പ്രണയിക്കണം ന്ന് തോന്നീട്ടുണ്ട് ❤️
10. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കൂട്ടത്തിൽ പെടും🤩
11. അടിപൊളി പോസ്റ്റുകൾ ആണെന്ന് തോന്നാറുണ്ട് ✉️
13. കയ്യില് കിട്ടിയാൽ ഒന്നുകൊടുക്കാൻ ആഗ്രഹമുണ്ട് 😂
14. സംസാരിക്കണം എന്ന് ആഗ്രഹമുണ്ട് 😣
15. മുകളിൽ പറഞ്ഞ ഒരു ഗുണവും ഇല്ല 😁
17. നേരിൽ കാണാൻ ആഗ്രഹമുണ്ട് 😉
18. ഫ്രണ്ട് ആക്കണം എന്നുണ്ട് 🥰
19. തെറി വല്ലതും ആണേൽ ഇമ്പോസിൽ പറഞ്ഞാൽ മതി 😌😌😁😁🤣🤣 നമ്മൾ മാത്രം അറിയുള്ളൂലോ അതാണ് 😌😌😌😜😜😜🏃🏃🏃-
ഇന്ന് ജൂൺ ഒന്ന്.
മധുരമുള്ള ഓര്‍മകളാണ് ഓരോ അധ്യായനവര്‍ഷാരംഭങ്ങളും. ജീവിതത്തില്‍ എന്നും ഓര്‍ക്കാൻ ഇഷ്ടപ്പെടുന്ന ദിനങ്ങളിൽ ഒന്ന് . ഉയർന്ന വിദ്യാഭ്യാസം നേടി ജീവിതത്തിൽ ഉന്നതങ്ങളിലെത്തിച്ചേരാനും സമൂഹത്തിൽ നന്മ വിതറുന്നവരായി മാറാനും നമ്മുടെ കുട്ടികള്‍ക്ക് കഴിയട്ടെ. എല്ലാ കൂട്ടികള്‍ക്കും ഓര്‍മയില്‍ എന്നും സൂക്ഷിക്കാവുന്ന ഒരു അധ്യായനവര്‍ഷം ആകട്ടേ ഇത് .
വിജ്ഞാനത്തിന്റെ
ഉറവിടമായ
വിദ്യാലയത്തിലേക്ക്
ഇന്ന് ആദ്യകാൽ വയ്ക്കുന്ന
എല്ലാ കുഞ്ഞുങ്ങൾക്കും
അനുഗ്രഹാശംസകൾ
നേരുന്നു...
-
ഒരു നല്ല പുസ്തകം നൂറു സുഹൃത്തുക്കൾക്ക് തുല്യമാണ്. എന്നാൽ ഒരു നല്ല സുഹൃത്ത് നല്ലൊരു പുസ്തക ശാലയ്ക്ക് തുല്യവും.
അക്ഷരങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും ലോക പുസ്തക ദിനാശംസകൾ .-