എല്ലാം ഉള്ളില്ലൊതുക്കി
ചിരിക്കാൻ..
അന്ന്, ഗർഭപാത്രത്തിൽ വെച്ചേ
പറഞ്ഞ് തന്നിരുന്നു 'അമ്മ.-
എത്ര ചിരികളാണ്
മാസ്കിനുള്ളിൽ കുടുങ്ങി
ശ്വാസം മുട്ടി മരിച്ചത്........-
എന്നാ പറ്റി?
ചിലപ്പോ തോന്നും ചിലതിനെയൊക്കെ പ്രേമിച്ചാലോ എന്ന് 😬
എന്നിട്ട് എന്നാ പറ്റി? പ്രേമിച്ചില്ലേ?
ഓ ഇല്ല ഈ ഊരും പേരും അറിയാത്ത ചിലതിനെയൊക്ക പ്രേമിച്ചിട്ട് അവസാനം എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ എന്നോടെന്നാ സമാധാനം പറയും. 🤔-
കരഞ്ഞു കരഞ്ഞു
കരച്ചിലിനവസാനം
ഒരു ചിരി തെളിയും
ഒരു തെളിഞ്ഞ ചിരി..........-
ദി കോ...ച്ച്
മുട്ടനാടിനെ ഇടി പഠിപ്പിച്ചിട്ടു കറിയാച്ചൻ കൈയാലയിൽ കൈയ്യും കുത്തി നിന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു.. ഞാൻ കോച്ചാണ് ആടിന്റെ കോച്ച്
തൊട്ടടുത്ത നിമിഷം ശിഷ്യൻ പാഞ്ഞുവന്ന് കോച്ചിന്റെ... ഇല്ല ഇനി പറയാൻ വയ്യ. ഒരു നിലവിളീം
നെടുവീർപ്പും ചില ശബ്ദങ്ങളും മാത്രേ കേട്ടുള്ളൂ.. ആളുകൾ ഓടിക്കൂടി എന്നാ പറ്റി കറിയാച്ചാ ഇതെല്ലാം കണ്ടോണ്ടു നിന്ന ഒരു പീക്കിരിപ്പയ്യൻ പറഞ്ഞു ശിഷ്യന്റെ ഗുരു ദക്ഷിണ 😝 ആട് പഴേപോലെ പ്ലാവിലേം കടിച്ചോണ്ടു വായി നോക്കി നിന്നു-
എത്ര തരം ചിരികളാണ്
നമുക്ക് ചുറ്റും.......
സ്മൈലികളൊക്കെ എന്നോ
തോറ്റു മടങ്ങി......
എന്നിട്ടും
മനസ് തുറന്നൊന്നു ചിരിക്കാൻ കഴിയാതെ
ഏത് ചിരിയാണ് എന്നെ ചുറ്റി വിരിയുന്നത്
ഷ (വരി )
നാമി (വര )-
പുഞ്ചിരിയിൽ നിഷ്കളങ്കതയാണ്
സംശയിക്കേണ്ടതില്ല...
പുഞ്ചിരിക്കുന്നതൊരു
കുഞ്ഞാണെങ്കിൽ മാത്രം...
വളർന്ന മനുഷ്യർക്ക്
പുഞ്ചിരി കൊണ്ടും വഞ്ചിക്കാനറിയാം.....!!!-
അയിന്
സീരിയസ് ആയിട്ട് ഒരു കാര്യം പറഞ്ഞോണ്ടിരിക്കുമ്പോ " അയിന് " എന്നു ചോദിച്ചു മൂഡ് കളയുന്ന ഒരു വൃത്തികെട്ട ആചാരം.. നിർത്തിക്കോണം കെട്ടോ എല്ലാരോടും കൂടെയാ പറയുന്നേ മനുഷ്യനെ ബഹുമാനിക്കാൻ പടിക്കെടാ കുരുപ്പുകളെ.
അയിന് 😛
©pillechan-
ചിരിയോർമകൾ നിറയോർമകളാണ്.ഒരു ചിരിയിൽ ഒരുപാടോർമകൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. അത് ഒരുപാട് തരത്തിൽ ഉണ്ടായിരിക്കും. ഇഷ്ടം, സ്നേഹം, പ്രണയം, സന്തോഷം, സാന്ത്വനം, ആത്മവിശ്വാസം, അഴക് ,അലിവ്, സഹായം, അനുഭൂതി, നിഷ്കളങ്കത , ദയ... ഇനിയും ഒരുപാടൊരുപാട് ... ആയുസ്സ് കൂട്ടുന്ന ഒരു ഇന്ദ്രജാലം കൂടിയാണ് ചിരി ... ഇതിനെല്ലാം ചേർത്ത് ചിന്തിച്ചാൽ ചിരി ഒരു ഔഷധം തന്നെ ആണ്.
-