" പകലിന്റെ കാമുകന് " അവളെ ചുംബിക്കുവാൻ മോഹം വന്നപ്പോൾ
പ്രഭാതം നാണം കുണുങ്ങി നിന്നു-
തിരിച്ചെടുക്കാൻ കഴിയാത്തത് സമയത്തെയും,
തിരിച്ചെടുക്കാൻ കഴിയുന്നത്
ഓർമ്മകളെയുമാണ്... അതിനാൽ എപ്പോഴും നമ്മുടെ സൽപ്രവൃത്തികളാൽ നിറയട്ടെയെന്നും ഓർമ്മച്ചെപ്പ് ❤️-
ഇടനെഞ്ചിലെ മുറിവാറുന്ന
പ്രതീക്ഷകളും പ്രത്യാശയും
നിറഞ്ഞ പൊൻവെളിച്ചമായൊരു
നല്ല പുലരി ആശംസിക്കുന്നു
-
നമ്മൾ ഉണ്ടാക്കിയ ചായ കുടിച്ചിട്ട് മറ്റുള്ളവർ സൂപ്പർ എന്ന് പറഞ്ഞാലും സ്വയം അഭിമാനം കൊള്ളുന്നതിനു മുൻപ്....
അതിൽ ചായപ്പൊടിയും പാലും പഞ്ചസാരയും നിർവഹിച്ച പങ്കിനെക്കുറിച്ച് മറന്നു പോകരുത്......-
ഓര്‍മ്മകളുടെ
സൂചിമുനകളാൽ
ഒരു രാത്രി കൂടി
വിടവാങ്ങവേ
നോവിനാൽ
ഏകാന്തതയുടെ
ഒറ്റത്തുരുത്തിലെ
വസന്തമായ്
കാലത്തിന്‍
സ്മൃതിയിലേക്ക്
പുതു പുലരിയെ
വരവേൽക്കാം-
സ്വപ്നങ്ങളുടെ ഇടവഴിൽ ഞാൻ
ഇന്നും കാത്തിരിപ്പുണ്ട് വസന്തത്തിൽ
തീർത്ത പുതു അദ്യായത്തിൻ
വരികളെഴുതി ജീവിത താളുകളിൽ
സുഗന്ധത്താൽ പുളകം കൊള്ളുന്ന
പുതു പുലരിയുടെ പ്രതീക്ഷയിൽ
ഈ ഉദയത്തെ നമുക്കും വരവേൽക്കാം-
കാടിറങ്ങി മേടിറങ്ങി,
കാട്ടരുവിയിൽ നീരാടി,
കാട്ടുതേൻ നുകർന്നുകൊണ്ട്,
കാട്ടുപൂ പറിച്ചുകൊണ്ട്,
കിഴക്കൻ കാറ്റിനുമ്മകൊടുത്ത്,
കിഴക്കുണരും പക്ഷി ചൊല്ലി,
കിഴക്കുദിക്കിലർക്കനെത്തി... !
കൺതുറന്നു നോക്കുകില്ലേ...?-
പുലരിക്കൊരു തിലകക്കുറിയായ്
തുളസിക്കതിർ ചുടികൊണ്ട്,
ചേലൊത്തൊരു ചേലയുടുത്ത്
പാൽപുഞ്ചിരി തൂകികൊണ്ട്,
പാടവരമ്പത്തോടിവരുന്നവൾ
പുലർക്കാല ചിന്തുകൾ പാടി.. !
-