-
ഒന്നിച്ചൊരു
മഴ നനയണം
എന്നൊന്നുമില്ല,
പറ്റൂച്ചാ..
ആ മഴയത്ത്
ഒരു സുലൈമാനി
കുടിക്കണം,
മൊഹബ്ബത്ത്
ചാലിച്ച്
ചൂടോടെ...
-
മഴ ചോരുന്നൊരു രാത്രിയിൽ ഇരുട്ടിനെ കീറിമുറിച്ചു കാറ്റിനെ ചുംബിച്ച് ബൈക്കിലൊരു യാത്ര പോകണം അവനോടൊപ്പം.
-
ഇറയത്ത് ചാരിയ ബെഞ്ചിലൊന്ന്
അമർന്നിരുന്നവൻ പുറകോട്ടു നോക്കി,
ദേവൂ... ഉമ്മറത്തൊരു കട്ടൻ.
കറുത്തിരുണ്ട മേഘപാളികളെ
വലിച്ചുകീറിയപോലെ ഒരു,
മിന്നലൊന്നു പാഞ്ഞു.
ആർത്തിരമ്പുന്ന മഴയുടെ നാദം
കാതിലങ്ങു പതിക്കവെ,
നോക്കിനിക്കെ നീർത്തുള്ളികൾ ,
മേഘപാളികളിൽനിന്നു പൊഴിഞ്ഞു.
ഊതിവന്നകാറ്റ് ഉമ്മറകോലായിൽ
ആഞ്ഞടിക്കവേ അവൻ,
ദേവൂ... മഴയാണ്,
ഉമ്മറത്തൊരു കട്ടൻ..-
ചോർന്നൊലിക്കുന്ന കൂരയ്ക്കുള്ളിലെ
കഥകൾക്കൊരിക്കലും മഴ പ്രിയപ്പെട്ടവളായിരുന്നില്ല....-
ആകാശത്ത് കാർമേഘം
ഇരുണ്ട്കൂടുമ്പോൾ,
എവിടെ നിന്നെന്നറിയില്ല,
ചില ഓർമകൾ
മനസ്സിൽ ഇരുണ്ട്കൂടാറുണ്ട്!!
പെയ്തൊഴിയുന്ന മഴയ്ക്കൊപ്പം
ആ ഓർമകളും ഒഴുകി
അകന്നിരുന്നെങ്കിൽ
എന്ന് ആഗ്രഹിക്കാറുണ്ട്.
പക്ഷേ എന്തുകൊണ്ടോ
നടക്കാറില്ല!!-
മണ്ണിന് മീതെ കിടന്ന എൻ അസ്ഥികളിൽ നിൻ നീർത്തുള്ളികൾ പതിഞ്ഞുവോ..,
അന്നാർത്തു പെയ്യും നേരത്ത് എൻ പ്രണയം നീ അറിഞ്ഞീല്ലയോ..??
കാറൊഴിയും നേരം എൻ മനമൊന്ന് പിടച്ചതല്ലയോ...
നീ വരും നാൾ വരെ ഈ വരൾച്ചയേറിയ കണ്ണുകൾ കാത്തിരിക്കുമെന്ന് നീ നിനച്ചില്ലയോ..??
-വേഴാമ്പൽ-
ഓർമകളിൽ കോർത്തിണക്കിയതെല്ലാം
ഉള്ളിലൊളിപ്പിച്ചു താലോലിക്കുകയാണ്,
വീണ്ടുമൊരു മഴക്കാലം കൂടി
ചേർന്നിരുന്ന് നനയാൻ.!-
ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞ്
മാനം പൊഴിച്ച മിഴിനീരുകൾ അത്രയും...
ആരും കാണാതെ ഉള്ളില്ലൊളിപ്പിച്ച്,
കറങ്ങി നടക്കുന്ന കള്ളകാമുകനാണ്
ഭൂമി.
-