QUOTES ON #മനസ്സ്

#മനസ്സ് quotes

Trending | Latest
8 FEB 2020 AT 19:04

പകരം വയ്ക്കാനാവില്ലാ
ഈ ഭൂമിയിൽ പെറ്റമ്മതൻ
നല്കിയ വാത്സല്യത്തോളം.. !
പകരമാവില്ല മറ്റൊന്നുമേ
നാം നുണഞ്ഞ അമ്മിഞ്ഞ
പാലിന്റെ മാധുര്യത്തോളം... !

-


18 NOV 2020 AT 12:18

അല്ലേലും എന്താണിത്രയേറെ
ക്ഷീണിതയാവാൻ.!!
ഇടയ്ക്കെന്താ ഇങ്ങനെയെന്നറിയില്ല,
പ്രിയപ്പെട്ട പലതിനോടും ഒരു വിമുഖത.!
എന്തോ താങ്ങാവുന്നതിലുമധികം
ഭാരമേൽപ്പിക്കപ്പെട്ട പോലെ!
എത്ര ചോദിച്ചിട്ടും ഒരുത്തരം തന്നില്ല,
സാധാരണയായി എല്ലാത്തിനും
മറുപടി കിട്ടാറുള്ളതാണ്.!
താണ്ടാവുന്നതിലും കൂടുതൽ
സഞ്ചരിച്ചുവോ.! ഉള്ളം -
പുകയുകയാണോ, വല്ലാത്ത കിതപ്പ്!!
ശ്വാസോച്ഛ്വാസം വല്ലാതെ താണുയരുന്നു!
പ്രതീക്ഷിക്കാതെ എവിടെയോ പോയി,
ഓടിക്കിതച്ചു വന്നിരിക്കുകയാണ്..
പോവരുതെന്ന് എത്ര പറഞ്ഞാലും
അനുസരിക്കില്ല, മനസ്സ്..

-


10 APR 2021 AT 21:54




-


7 OCT 2020 AT 13:13

മനുഷ്യസഹജമായ
ചാപല്യങ്ങൾക്ക്
അടിമപ്പെട്ടുകൊണ്ട്
മനസ്സ് പതറുന്ന
നേരങ്ങളിൽ
അറിയാതെ പുറത്ത്
വരുന്ന വാക്കുകളിലൂടെയോ
പ്രവൃത്തികളിലൂടെയോ
നഷ്ടപ്പെട്ടുപോകുന്ന
അമൂല്യമായ ചില
സൗഭാഗ്യങ്ങളുണ്ടാവും..
ഒരിക്കലും വീണ്ടെടുക്കാൻ
ആവില്ലെന്നു തോന്നിയിട്ടും
പറിച്ചുമാറ്റാനാവാതെ
മനസ്സിൽ വേരുറച്ചുപോയ
സൗഹൃദ തണൽ മരങ്ങൾ..!!
💕Fasi



-


22 OCT 2020 AT 15:06

ഓരോ ശ്വാസനിശ്വാസങ്ങളിലും
നീ.... കൂടെയുണ്ടെന്നറിഞ്ഞിട്ടും...
കാടുകയറുന്ന ചിന്തകളിൽ
മനസ്സുലയുമ്പോൾ...ഞാൻ
തനിച്ചാവുന്നു ചില നേരങ്ങളിൽ.. !!

-


2 OCT 2020 AT 14:39

അഹന്തയുടെ
കൊടുമുടിയിൽ
വാണിരുന്നവർക്കായ്
പരാജയത്തിന്റെ
അഗാധമായ
പടുകുഴികൾ
കാത്തിരുന്നത്രെ...
സമാധാനത്തിന്റെ
വാക്കുകൾക്ക്
കാതുകൾ
കൊടുക്കാതെ
കാരുണ്യത്തിന്റെ
മുഖത്തേക്ക്
കതകുകൾ
കൊട്ടിയടച്ചുകൊണ്ട്
കൊഞ്ഞനംകുത്തി
രസിച്ചുകൊണ്ടേയിരുന്നു
അവർ.... !!

-


18 JAN 2021 AT 0:39

നിശബ്ദമായ അന്ത്യയാമങ്ങൾക്കൊടുവിലും കടാക്ഷിക്കാതെ പോകുന്ന നിദ്രയ്ക്ക് കാരണം തേടിയലയുമ്പോഴും മനസ്സിൽ ഞെരിഞമരുന്ന ചിന്തകൾക്ക് തീ പിടിക്കുന്നതറിയാതെ പോയി. പുകഞ്ഞവസാനിക്കുന്നയാ ചിന്തകളാവട്ടെ
പലപ്പോഴും പല കാരണങ്ങൾക്കായ്
വേരുകൾ ആഴ്ത്തുന്നതും.

-


16 JAN 2019 AT 17:08

മനസ്സിനുള്ളിൽ ജീവനോടെ
ചുട്ടെരിച്ച ചില ഓർമ്മകളുണ്ട്.,

നിത്യശാന്തി കിട്ടാതെ അലയുന്ന
ആത്മാക്കളാം അവ ഇന്നും,
സ്വപ്നത്തിന്റെ എതിരാളികളായി
ജീവിതത്തെ വേട്ടയാടി കൊണ്ടിരിക്കുന്നു.

-


13 JUL 2020 AT 18:50




-


25 NOV 2020 AT 13:30

ഹിമകണംപോൽ നൈർമല്യമാംനിൻ മനസ്സ്
ശിലപോലാക്കി മാറ്റുന്നതെന്തേ നീ
ജീവിതമൊന്നേയുള്ളൂ ഈ ലോകമിൽ
ജീവനില്‍ ശ്വാസമുള്ള കാലംവരേക്കു
മാത്രമായ്.

-