അടികൊണ്ടു നീലിച്ച
കവിൾ, വിരലുകൾ
കൊണ്ട് മറച്ചുവെച്ച്
നിറഞ്ഞ കണ്ണുകൾ
തുടച്ചുകൊണ്ടവൾ
പറഞ്ഞു.....
"എനിക്ക് സുഖമാണച്ഛാ...... ! "
-
സിരകളിൽ ചോര തിളയ്ക്കുന്നു
ചുണ്ടുകൾ വലിഞ്ഞു മുറുകുന്നു
നാസാരന്ധ്രങ്ങളിൽ വിയർപ്പു തുള്ളികൾ പൊടിയവേ
അവൻ പകലിന്റെ കാപട്യമാർന്ന വെള്ളയണിഞ്ഞ മുഖം മൂടി സ്വയം വലിച്ചൂരി
അവളിലേക്ക് പടർന്നു കയറി. അവന്റെ പരാക്രമങ്ങൾക്കൊടുവിൽ മുഖത്തേക്ക് വലിച്ചെറിഞ്ഞ നോട്ടുകൾക്കിടയിൽ ആയിരുന്നു അവളുടെ കണ്ണുകൾ! താൻ വേശ്യയാണ് ! ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തന്റെ ഭർത്താവ് പഠിപ്പിച്ച പണിയെടുത്തു ജീവിക്കുന്നവൾ! ഇതിൽ നിന്നും പങ്കു പറ്റുവാനായ് പുറത്ത് കാവലിരിക്കുന്നുണ്ടയ്യാൾ ! എനിക്കെന്നോട് വെറുപ്പൊട്ടുമില്ല! ഞാനായി തുടങ്ങിയതല്ലല്ലോ' എന്നെ സുരക്ഷിതമായ കൈകളിലാണേൽപ്പിച്ചതെന്ന് അഹങ്കരിച്ചിരുന്ന എന്റച്ചനോടാണെനിക്ക് പുച്ഛം !-
ഭർത്താവും ഭാര്യയും..
ഭർത്താവിന് ആയിരം കാര്യങ്ങളെ കുറിച്ചു
ചിന്തിക്കാനുണ്ടാകും...
ഭാര്യക്ക് ഭർത്താവിനെ കുറിച്ചു മാത്രമേ
ചിന്തിക്കാനുണ്ടാകൂ...-
നാളെ നിന്റെ കണ്ണിലെ കണ്ണീർ തുള്ളികളാവേണ്ടവയായിരുന്നു
ഇന്നത്തെയെന്റെ വിയർപ്പ് തുള്ളികൾ ഓരോന്നും..
-
അറിവിന്റെ കഥാപാത്രമായതും
അറിയാൻ കൊതിച്ച പാഠം
അറിവിനേക്കാൾ വലുതായി ജീവിതം.
അപ്പോഴും ഉള്ളിലൊതുക്കാൻ
അന്നും ഇന്നും എന്നും..പെണ്ണിനുമാത്രം.. ✍️-
കല്യാണത്തിൻ മുമ്പ് വീട്ടിൽ നിന്ന് കേൾക്കാത്ത വഴക്കെല്ലാം കല്യാണത്തിൻ ശേഷം ഭർത്താവിൽ നിന്നും, അയാളുടെ വീട്ടുക്കാരിൽ നിന്നും കേൾക്കേണ്ടിവരുമ്പോൾ മനസ്സിൽ തോണിയൊരു സംശയം.... ‼️
ശെരിക്കും എനിക്കണോ ബുദ്ധി ഇല്ലാത്തത് , അല്ല ഭർത്താവിന്റെ വീട്ടുകാർക്കോ...😂😂-
ഭർത്താവ് ഒരു മനുഷ്യനാണ് അതിമാനുഷികനായ ഹീറോയല്ല.
വികാരങ്ങളും വിചാരങ്ങളും ദേഷ്യവും സങ്കടവും മാറിമാറിത്തോന്നുന്ന ഒരു മനസ്സിന്റെ ഉടമയാണ് ഭർത്താവ് എന്നു തിരിച്ചറിയാതെ പോകുന്നതാണ് പല ദാമ്പത്യബന്ധങ്ങളും ഉലയാനുള്ള പ്രധാന കാരണം.-