Manu Manesh ✔️   (© Manu Manesh✍🏽️)
128 Followers · 121 Following

read more
Joined 13 August 2020


read more
Joined 13 August 2020
24 SEP 2023 AT 20:23

കരതലം കൊണ്ട് മറച്ചു നിൻ നാളമണയാതെ...
കരുതലിൻ സ്പർശം നിൻ തനുവറിയാതെ...
ഒരുവേള പോലും മാറോടണക്കാതെ
ഹൃത്തിലൊളിപ്പിച്ച...
പറയാതെ പോയൊരു പ്രണയം.

-


21 SEP 2023 AT 23:51

മിഴികളിൽ വെട്ടം
വിരിയുന്ന പുഞ്ചിരി;
കണ്ടുമുട്ടലുകൾ!

-


21 SEP 2023 AT 23:32

****ഇലയുടെ ജീവിതം ****

ഭൂമിയെ പുൽകാൻ വെമ്പിയോ നീ?
ആരോ ഓതിയ മോക്ഷം കൊതിച്ചോ?
ചിതലിനു ഭോജനമാകാനിത്ര ധൃതിയോ?
എന്റെ കാലടി പതിഞ്ഞതും
നിൻ പുനർജ്ജന്മമോഹം കൊണ്ടോ?

-


7 DEC 2022 AT 11:29

സന്തോഷമായിരിക്കാനെന്താ ചെയ്യ്യ ?
എല്ലാരോടും ചിരിച്ചു കാണിക്കുക.
അപ്പോളവരെന്നെ ഭ്രാന്തനെന്ന് വിളിച്ചാൽ?
അവരെ നോക്കി കൂടുതലുച്ചത്തിൽ ചിരിക്കുക.

-


27 NOV 2022 AT 23:18

ഇന്ത്യൻ കോഫി ഹൗസിലെ മസാലദോശയാണ് എനിക്കിഷ്ടം.
രുചി കൂടുതൽ കൊണ്ടല്ല;
നിറത്താൽ മാറ്റിനിർത്തപ്പെട്ട
ബീറ്റ് റൂട്ടിനെ ചേർത്തുനിർത്തിയതിനാൽ...

-


1 JUN 2022 AT 0:55

««« പ്രാർത്ഥന »»»

പള്ളിക്ക് മുന്നിലെ കടത്തിണ്ണയിൽ ചാക്ക് വിരിച്ച് കിടക്കാനൊരുങ്ങുമ്മുന്നേ അയാൾ കയ്യിലെ നാണയത്തിൽ നിന്നൊന്ന് ഭണ്ടാരത്തിൽ കൊണ്ടിട്ട് പ്രാർത്ഥിച്ചു.
എന്തായിരിക്ക്യാം ആ പ്രാർത്ഥന??

-


29 MAY 2022 AT 12:39

G-pay ലെ വൗച്ചർ പോലെയാണ് ചില ബന്ധുക്കളുടെ സ്നേഹം
അതുകൊണ്ടുള്ള പ്രയോജനം തരുന്നവർക്കും വാങ്ങുന്നവർക്കും എന്താണെന്നറിയില്ല

-


29 MAY 2022 AT 12:20

മുൻധാരണകളൊന്നുമില്ലാതെ തീരത്ത് അണയുക
എല്ലാം പുതുമയോടെ ആസ്വദിക്കുക
പുതിയയാളുകൾ പുതിയ ഭാഷ പുതിയ ശൈലികൾ
അവിടമെന്നിലെ പഴയയാളെ ഉപേക്ഷിച്ച് ജീവിക്കുക

-


23 MAY 2022 AT 23:55

സൂര്യനുമല്ല ചന്ദ്രനുമല്ല
ആരെയും പ്രതീക്ഷിക്കാതെ
സ്വയം ചിരിച്ചുകൊണ്ട് നിൽക്കുന്ന താരങ്ങളേയാണെനിക്കിഷ്ടം

-


22 MAY 2022 AT 20:35

അണയാൻ പോകുന്ന സൂര്യനെ നോക്കി ഞാൻ നെടുവീർപ്പോടെ ചോദിച്ചു ഈ ദിനം ഞാനെന്തു നേടി??

ആയുസ്സിന്റെ പുസ്തകത്തിൽ "മരിച്ചിട്ടി"ല്ലെന്ന് ഒരു ദിനം കൂടി രേഖപ്പെടുത്താനായി.

-


Fetching Manu Manesh ✔️ Quotes