-
ഹൃദയത്തിലൊരു വിങ്ങൽ മാത്രം സമ്മാനിച്ച് വെറുതെ പടിയിറങ്ങിപ്പോകുന്ന ചില ബന്ധങ്ങളുണ്ട്. പ്രത്യേകിച്ചൊരു നിർവചനവുമില്ലാത്ത ബന്ധങ്ങൾ..
എങ്കിലും അവർ നമുക്ക് ഒരിക്കൽ ഏറെ പ്രിയപ്പെട്ടവർ ആയിരുന്നുവെന്നതാണ് സത്യം !!-
നാംഎപ്പോഴും നമ്മുടെ കാര്യം പറഞ്ഞു കൊണ്ടേയിരുന്നാൽ കേൾക്കാൻ ആളുണ്ടാകണമെന്നില്ല.വെറും കേൾവിക്കാരൻ മാത്രമായിരിക്കാൻ ആരും ആഗ്രഹിക്കില്ല. മറ്റുള്ളവരെ കേൾക്കാൻ നമ്മളും തയ്യാറാകണം.അതിന് പരസ്പരബഹുമാനവും, ക്ഷമയും വളരെ ആവശ്യമാണ്.
എങ്കിൽ മാത്രമേ ഒരു ആത്മ ബന്ധം ഉടലെടുക്കുകയുള്ളൂ.-
നടക്കാം നമുക്കൊരല്പദൂരം;
കാലടികളെന്റെ കാണുക നീ.
ഞാനെന്തിനിങ്ങനെയെന്നതിന്
ഉത്തരമേകാൻ വന്നതാണത്!-
ശരിയാണ്, ആ ഒരൊറ്റ വിശ്വാസം മതി ...'' മരണം വരെ ഒന്നായി ജീവിക്കാൻ .... ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ! എനിക്ക് നീയും ....നിനക്ക് ഞാനും ....
-
ഹൃദയബന്ധങ്ങളെ കൈവിടാതെ സൂക്ഷിക്കുക. നിസ്സാര കാരണങ്ങൾ കൊണ്ട് അകലം പാലിച്ച്, ഒടുവിൽ എന്നെന്നേക്കുമായി അകന്നുപോയെന്നു വന്നേക്കാം.
-
എനിക്ക് എന്നെയും, നിനക്ക് നിന്നെയും അറിയാമെങ്കിൽ,നമുക്ക് നമ്മളെ വിശ്വാസമുണ്ടെങ്കിൽ.. അതു പോരേ ഈ ബന്ധം നിലനിൽക്കാൻ.
-
ഒരു ബന്ധം ഒരു ഇടപാടല്ല, ഇത് ഒരു അനുഭവമാണ് !
അത് ആരംഭിക്കുന്നത് മനസ്സിൽ നിന്നല്ല, മറിച്ച് ഹൃദയത്തിൽ നിന്നുമാണ്!-