തോറ്റു തരാൻ എനിക്ക് മനസ്സില്ല കാലമേ...!!!
കഷ്ടകാലമെന്ന് പഴി പറയില്ല സമയമേ...!!!
വച്ചു നീട്ടുന്ന അവസരങ്ങൾക്കായി
കാത്തു നിൽക്കില്ലൊരിക്കലും ...
ബൃഹത്തായ ഒരു ഭരണഘടന എനിക്ക് തരുന്ന അവകാശങ്ങളൊന്നും വിട്ടു തരികയുമില്ല...
നിഴൽ പോലും അയിത്തം പറഞ്ഞവന്റെ ബലം
നഷ്ടപ്പെടാൻ ജീവൻ മാത്രമേയുള്ളൂ എന്നതാണ്!!!-
ജീവിക്കാനും
ജീവിപ്പിക്കാനും പണം വേണം..
ജീവിക്കുന്നതും പണത്തിനു വേണ്ടി തന്നെ....
പണമില്ലാത്തവന്റെ കീശയിൽ
ആശകൾക്കും ആശയങ്ങൾക്കും
ദാരിദ്ര്യം കാണില്ല...
പണമുള്ളവരിൽ പലരിലോ
പൊങ്ങച്ചവും പ്രഹസനം കലർന്ന
അതിപ്രസരത്തിൻ പ്രകടനവും....
അദ്ധ്വാനിച്ചു നേടുന്നതും പണം,
കൂടെയുള്ളവന്റെ കുതുകാല് വെട്ടി നേടുന്നതും....
പിച്ചയെടുക്കുന്നതും പണം,
പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്നതും..
കൊല്ലുന്നതും പണത്തിനു വേണ്ടി ,
കൊല്ലിക്കുന്നതും...
ബന്ധങ്ങളെ അടുപ്പിക്കുന്നതും പണം,
അകറ്റുന്നതും...
അപ്പോൾ കലികാലത്തിൻ
അധിപൻ പണമെന്ന് ചൊല്ലാം..
എന്തൊക്കെയായാലും
അളവിൽ കൂടിയാലും
കുറഞ്ഞാലും
മനുഷ്യരുടെ ഉറക്കം
ഇല്ലാതാക്കുന്നതും പണം തന്നെ..
_©Soumya Gopalakrishna
-
പ്രാകിക്കൊടുക്കുന്ന
പതിനായിരത്തേക്കാളും
ഇഷ്ടത്തോടെ നൽകുന്ന
നൂറ് രൂപയുടെ
ഒറ്റ കടലാസ്സിനായിരിക്കും
പുണ്യമേറുക...-
എല്ലാ സുഖസൗകര്യങ്ങളുമുണ്ടായിട്ടും സംതൃപ്തിയില്ലാത്ത പണക്കാരനും,ഒത്തിരി മോഹങ്ങളൊന്നുമില്ലെങ്കിലും സന്തോഷവാനായ ദരിദ്രനും നമുക്കിടയിലുണ്ട് .നമ്മുടെ ചുറ്റുപാടുകളിൽ നിന്നും സന്തോഷം കണ്ടെത്താനാവുന്നില്ലെങ്കിൽ എത്ര പണം നേടിയിട്ടും യാതൊരു കാര്യവുമില്ല.
-
ഏതൊരു കുടുംബത്തിലുമുണ്ടാകും വലിയ
കാര്യപ്രാപ്തിയോ ,ഉയർന്ന വിദ്യാഭ്യാസമോ
ഇല്ലാത്ത ഒരാൾ. പണത്തിലും, പദവിയിലും
മറ്റുള്ളവരേക്കാൾ ഒരു പടി താഴെയാണെങ്കിലും, സ്നേഹത്തിലും, നന്മയിലും ഏറെ സമ്പന്നനായിരിക്കും, എല്ലാവർക്കും ഏറെ ഉപകാരിയായിരിക്കും .-
*നിരൂ"പണം"*
"നീ ഇതൊക്കെ കൂട്ടിവെച്ചിട്ട് എന്നാ കാണിക്കാനാ..ആർക്ക് വേണ്ടിയാ ഇങ്ങനെ സമ്പാദിച്ചു കൂട്ടുന്നേ..."
സന്ധ്യ കഴിഞ് ഇടവഴിയിൽ ഉയർന്നുകേട്ട ഒരു സ്വരമായിരുന്നു അത്..മിക്കവാറും അതേ പല്ലവികൾ ഒരു പാരായണം പോലെ ഇടവഴികളിൽ മണ്ണിൽ വീണ്ടും വീണ്ടും താങ്ങി നിന്നിരുന്നു.
നാളുകൾ കഴിഞ്ഞു. നിരുപമയുടെ കൈയിൽ കുമിഞ്ഞു കൂടിയ സമ്പത്തിനെപ്രതി കാലഹരണപ്പെട്ടുപ്പോയ കലഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് അതെല്ലാം നിശബ്ദമാണ്.
കാരണം നീരു എന്ന് വിളിക്കുന്ന നിരൂപമയുടെ പണം സ്വന്തം സഹോദരിയുടെ ചികിത്സയ്ക്കും ഒരു കൊച്ചു വീടിന്റെ സ്വപ്ന സാഷാത്കാരത്തിനും വേണ്ടി ആയിരുന്നതിനാൽ ആ പിശുക്കത്തിയുടെ മുതൽ ഉറുമ്പുപോലും എടുക്കാൻ വിസമ്മതിച്ചു എന്നാണ് നിരൂപമയുടെ നിരൂപണത്തിൽ പറയുന്നത്....-
ബന്ധങ്ങളെ ഒരിക്കലും പണത്തിന്റെ തുലാസിൽ തൂക്കി നോക്കരുത്. ഇന്ന് പല ബന്ധങ്ങളിലും സ്നേഹത്തിനും, ആത്മാർത്ഥതയ്ക്കും മൂല്യം കുറഞ്ഞിരിയ്ക്കുന്നു. സമ്പത്ത് ഒരിക്കലും സ്ഥിരമായി നിൽക്കണമെന്നില്ല. അനശ്വരമായി നിൽക്കുന്നത്, ആരിൽ തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത കളങ്കമില്ലാത്ത സ്നേഹം മാത്രം.
-
പണം
നിൻ പിറകിലായ്...
ഞങ്ങൾ ആർത്തിയോ...
ടോടിയെത്തുമെന്നും...
നീയാ...ജീവിതം അത്രമേൽ-
അഹങ്കാരിയായ്....
ദുഷ്കർമ്മിയായ്....
മാറ്റിയെഴുതുമെന്നും...
നീയാ... ജീവിതങ്ങൾക്കി -
ടയിൽ വിള്ളൽ വീഴ്ത്തുമെന്നും..
നിന്നെ സ്നേഹിച്ച് സ്നേഹിച്ച്-
ലോകംഭ്രാന്തമാംഅടിമയായ്..
തീർത്തിടുമെന്നും...
ചുറ്റിലും എന്തുനടക്കുന്നു -
വെന്നറിയാതെ നിന്നിൽ
മാത്രമായി തീർന്നിടുമെന്നും -
ഈ ലോകം നീയും നിന്നെ -
മാത്രം സ്നേഹിക്കുന്നവരും -
തെളിയിച്ചുകൊണ്ടിരിക്കയാണിന്നും...
-
സ്നേഹമായാലും, കരുതലായാലും,ഇനി അതല്ല പണമായാലും പകർന്നു കൊണ്ടിരിക്കുമ്പോൾ മാത്രം
നാം എല്ലാവർക്കും പ്രിയപ്പെട്ടവരായിരിക്കും.
അതിന്റെ ഒഴുക്ക് കുറയുമ്പോൾ വെറുക്കപ്പെട്ടവരും!-