"പറഞ്ഞു മനസ്സിലാക്കുന്നതിലും നല്ലത് സ്വയമേ അറിഞ്ഞു മനസ്സിലാക്കുന്നത് ആണെന്ന് തോന്നുന്നൂ.........
അനുഭവങ്ങളോളം ആഴം നൽകുന്ന തിരിച്ചറിവ് മറ്റാരുടേയും വാക്കുകൾക്കും നൽകാൻ ആവില്ലല്ലോ......!-
അപ്രതീക്ഷിതമായെത്തുന്ന
ചില വിളികളാണ് ,
പലപ്പോഴും ജീവിതത്തിന്റെ
ദിശ തന്നെ മാറ്റുന്നത്....!!!-
"നഷ്ടപ്പെടുമ്പോൾ മാത്രം ചിലർക്കൊക്കെ നമ്മുടെ മനസ്സിൽ ഇത്രയും സ്ഥാനം ഉണ്ടായിരുന്നൂ എന്നു നമുക്ക് പോലും മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.....
ആ കുറ്റബോധമോ തിരിച്ചറിവോ ഒരുനിമിഷം മുൻപ് എങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ചിലപ്പോൾ ആ വ്യക്തിയെ ഒരുപക്ഷേ നമ്മുടെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ കാണാൻ കഴിയുമായിരുന്നില്ല.......
അല്ലെങ്കിലും നമ്മുടെ ഒക്കെ ജീവിതത്തിൽ ഒരുപാട് വൈകി കടന്നുവരുന്ന അതിഥികളാണെടോ ഓരോ തിരിച്ചറിവുകളും........!!!!-
വെട്ടി തിരുത്തി കളഞ്ഞവയായിരുന്നു
കുത്തിക്കുറിച്ചതിനേക്കാൾ ഭേദം...-
യാഥാർത്ഥ്യമെന്ന് നമ്മൾ
ധരിച്ചിരുന്ന പലതും,
നമ്മുടെ വെറും തോന്നലുകൾ
മാത്രമായിരുന്നുവെന്ന്
തിരിച്ചറിയുന്ന
ഒരു കാലം വരും..!-
// തിരിച്ചറിവുകൾ //
ഞാൻ എന്തൊക്കെയോ ആണെന്ന് അരോകെയോ ആണെന്ന് എന്നിക് ഒരു തോന്നൽ ഉണ്ടായിരുന്ന, തോന്നൽ എന്നു പറഞ്ഞാൽ പോരാ ഒരു അഹങ്കാരം. അതെ അഹങ്കാരം തന്നെ ആയിരുന്നു. ഞാൻ എന്തുകൊണ്ടും എല്ലാരുടെയും മുകളിൽ ആണെന്നും അവരെക്കാൾ മികച്ചത് ഞാൻ ആണെന്നും സ്വയമേ വിശ്വസിച്ചു പോന്നു. എൻ്റെ ചുറ്റും ഉള്ള ആരും എന്നെ തിരുത്താൻ മുന്നോട്ട് വന്നില്ല മറിച്ച് അവരുടെ വാക്കുകൾ എന്നെ കൂടുതൽ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഞാൻ
ഒരു Narcissist ആയി വളർന്നു വന്നു. പക്ഷേ ജീവിതത്തിൻ്റെ ഏതോ ഒരു ഘട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞു ഞാൻ വെറും ഒരു വിഡ്‌ഢി ആയിരുന്നു.-
നിന്നിൽ നിന്നും ഒരിക്കൽ
എനിക്കിറങ്ങി പോകണം !
ഒരിക്കലും തിരിച്ചു
വരാത്ത ഒരു പോക്ക് !
ചോദ്യങ്ങളെല്ലാം ഉപേക്ഷിച്ച്
അവസാനമായൊരു
നോക്ക് പോലും നിനക്കായി
ബാക്കി വെക്കാതെ ;
ഒരിക്കലുമില്ലെന്ന
നിൻ്റെ കേട്ട് പഴകിയ
ഉത്തരങ്ങളിൽ നിന്നുമെല്ലാം
തിരിച്ച് വരാത്ത വിധമുള്ള
ഒരു നീണ്ട യാത്ര !
ഒരിക്കലും ഉണങ്ങാത്ത
ഒരു മുറിപ്പാട് ബാക്കിയാക്കി
ഒരവസാന യാത്ര !!-
സഹിക്കാൻ കഴിയാത്തൊരു വിങ്ങലിൽ ഒരു കുഞ്ഞുതെന്നലന്നെ ചുംബിച്ചിരുന്നു....
"അത് ഏകാന്തത എല്ലാതെ മറ്റെന്ത്".....-
എന്നിലെ എന്നെ നീ കണ്ടെത്താത്തിടത്തോളം
നിന്നിലെ ഞാൻ
മരിച്ചു കൊണ്ടേയിരിക്കും-