കൊഴിയാനുള്ളതാണ്...
ഒരിക്കൽ കൊഴിഞ്ഞു പോവുകയും ചെയ്യും...
എന്നിരുന്നാലും ഓർമ്മയിൽ,
നീയെപ്പോഴും വാടാതെ, കൊഴിയാതെ പൂത്തുലഞ്ഞു നിൽക്കുമല്ലോ..
അതുമതി.. അത് മാത്രം മതി..!
-
നിൻ വേണുഗാനത്തിനായ് ഞാനിന്നും,
കാതോർത്തിരിക്കുന്നു കൃഷ്ണാ...... read more
നിനവുകളിൽ നീ
നിറയുമ്പോൾ മാത്രം,
നീറ്റലേറുന്നൊരു മുറിവുണ്ടെന്നിൽ...— % &-
ഇനി നിന്റെ വഴിത്താരകളിലെന്റെ
പാദമുദ്രകൾ, പതിയാതിരിക്കട്ടെ...
നിനക്കൊപ്പം പിന്നിട്ട വഴികളത്രയും,
ഞാനിനി തിരികെ നടന്നിടട്ടെ...
ഓർമ്മപ്പെടുത്തലുമായി നിന്നിലേക്കിനിയൊരു മടക്കമുണ്ടാവില്ല...
നാമിരുവരുമിനി
കാലത്തിന്റെ വികൃതിയാൽ, പരസ്പരം
പങ്കിട്ട ഓർമ്മകളുടെ ഭാരം പേറേണ്ടി വന്ന രണ്ടപരിചിതർ മാത്രം..!
— % &-
എത്തിപ്പിടിക്കാനാവാത്ത വിധം അകലെയാണ് നീയെങ്കിലും,
ഞാനിപ്പോഴും പറയും,
എന്റെയാകാശം നീയാണെന്ന്...
അതെ,ഭൂമിയ്ക്ക് ആകാശമെന്ന പോലെ..!
— % &-
ചില നഷ്ടങ്ങൾ നല്ലതാണ്...
നമുക്ക് നമ്മളെ
നഷ്ടപ്പെടാതിരിക്കാൻ വേണ്ടി..!-
ഒരു കാലത്തെന്റെ
സൂര്യനായിരുന്നു നീ.
പിന്നെയെപ്പോഴോ
മഴമേഘങ്ങൾ വന്ന്
നിന്നെയെന്റെ കൺവെട്ടത്തു
നിന്നും മറച്ചു വെച്ചു.
മഴമേഘങ്ങൾ പെയ്തൊഴിഞ്ഞ്
തെളിഞ്ഞയാകാശത്തിൽ
നീ കൂടുതൽ പ്രഭയോടെ
ജ്വലിച്ചുയരുന്നത് കാണാൻ
പ്രതീക്ഷയോടെ ഞാൻ
കാത്തിരിക്കും.
-
ഒരേ ചില്ലയിൽ വിരിഞ്ഞ
പൂക്കളായിരുന്നിട്ടും,
നാമെന്തേ തമ്മിലറിയാതെ പോയ്.
പരസ്പരം നോക്കിയൊന്നു
പുഞ്ചിരിക്കാനെന്തേ മറന്നു പോയ്.
ഇതൾ പൊഴിഞ്ഞിനിയീ
മണ്ണിലായ് ചേരുമ്പോൾ,
തമ്മിലറിയാതെ,
നമുക്കിനിയൊന്നായലിഞ്ഞു ചേരാം.!
-
മനോഹരമായ പരവതാനി വിരിച്ചും,
മോഹനവാഗ്ദാനങ്ങൾ നൽകിയും,
തെറ്റിന്റെ വഴി നമ്മെ
മാടി വിളിച്ചേക്കാം...
എങ്കിലും പോകാതിരിക്കുക,
ആ വഴിയേയൊരിക്കലും.
ദുർഘടമേറിയതെങ്കിലും ശരിയുടെ
വഴിയേ തന്നെ ഗമിച്ചീടുകയെന്നും.
ഏത് വഴിയാണെങ്കിലുമത്,
ശരിയുടെ വഴിയെന്നുറപ്പിച്ചിടേണം.
ശരിയുടെ പാത വെട്ടിത്തെളിച്ചീടുവിൻ...
നന്മനിറഞ്ഞവരായ്ത്തീർന്നീടുവിൻ...
മനസ്സാക്ഷിയുള്ളവരായ്
തീർന്നീടുവിൻ...
-
വഴികളിലൂടെയല്ല....
വരികളിലൂടെയുള്ള
യാത്രകളാണെനിക്കെ-
ന്നുമേറെയിഷ്ടം.-
ഓരോ കഥയും പാതിയിൽ
നിർത്തി നീ പുതിയൊരു
കഥയ്ക്കു തുടക്കമിടുന്നു...
അങ്ങനെയങ്ങനെ,
പൂർത്തിയാക്കപ്പെടാത്ത
അനേകം കഥകളുടെ
ബാക്കിപത്രമാണിന്നു നീ..!
-