-
കടന്നകന്നുപോയ
വർഷങ്ങളിലൂടെ
വീണ്ടുമൊന്നു കൂടി
നടക്കാനായെങ്കിൽ...
നീന്തിതുടിച്ചു രസിച്ചു
കൊതിതീരും മുന്നേ
ഒഴുകിപ്പോയ ബാല്യവും
അടുക്കും ചിട്ടയുമില്ലാതെ
ചിതറിക്കിടന്നിരുന്ന
സ്വപ്നങ്ങളെല്ലാം....
പാറിനടന്നിരുന്ന സ്കൂൾ
മൈതാനത്ത് പൊടുന്നനെ
അസ്തമിച്ച കൗമാരവും..
ഇന്നെനിക്ക് തിരിച്ചു
കിട്ടിയെന്നോണമൊത്തിരി
സൗഹൃദമധുരം പകരുന്ന
അക്ഷരപ്പൂക്കൾക്കൊപ്പം
ഇന്നെനിക്കെന്റെ
ജന്മദിന സന്തോഷം.. !!
💕Fasi💕
-
നിന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടാറില്ലേ...നീ ഒറ്റമകൾ അല്ലേ... പിന്നെ എന്തു വേണം... കളിയാക്കിയുള്ള ഈ ചോദ്യത്തിനു നിറകണ്ണുകളോടെ കിട്ടിയ ഒരു ഉത്തരമുണ്ട്... ഇന്നും മനസ്സിൽ ഒരു വിങ്ങലായി കിടക്കുന്ന ഉത്തരം...
"കൂട്ടുക്കാരു എല്ലാം അവധി ആഘോഷിക്കാൻ ബന്ധു വീട്ടിൽ പോവുമ്പോൾ ...എനിക്കു പറ്റാറില്ല...എല്ലാവരും ആഘോഷമാക്കുന്ന പലയാത്രകൾ എനിക്കു എന്നും കിട്ടാക്കനി ആയിരുന്നു...മനസ്സിൽ ഏറ്റവും മോഹിച്ച പ്രണയം പോലും ഹൃദയത്തിൽ ഒളിപ്പിച്ചു വെക്കേണ്ടി വന്നത് ഈ ഒരു കാരണം ആണ്...എല്ലാത്തിലും വലുത് ഒന്നു സങ്കടം വന്നാൽ ഒന്നു മനസ്സു തുറക്കാൻ ഒരു ചേച്ചിയോ ചേട്ടനോ ഇല്ലാത്ത അവസ്ഥ.. അതാണ് ഏറ്റവും ഭീകരം.."
ഒറ്റമകൾ എന്നാൽ സത്യത്തിൽ ദാരിദ്ര്യമാണ്.. ഏട്ടൻ ഇല്ലായമയുടെ ...ചേച്ചി ഇല്ലായ്മയുടെ ദാരിദ്ര്യം... സ്വപ്നങ്ങൾക്കുള്ള അതിരാണ് ഒറ്റമകൾ എന്ന നീ പറഞ്ഞ ഭാഗ്യം...-
ആത്മാവിനെ പുണരുന്ന
വരികളാൽ ചിന്തകൾ
കോറിയിടുന്നൊരു തൂലിക !
പ്രണയവും വിരഹവും
സ്വപ്നങ്ങളും പ്രതീക്ഷകളും
തളിർക്കുന്ന അക്ഷരങ്ങൾ...
കരുത്താർന്ന ചിന്തകളിലൂടെ
ജീവിതപാഠം പകർന്നും...
കനലു പൊള്ളിക്കും വരികളിലൂടെ
അനുഭവങ്ങൾ പകർന്നും...
ഇനിയുമിനിയുമീ തൂലിക
ജന്മസായൂജ്യം തേടട്ടെ...!!
ഒരായിരം ജന്മദിനാശംസകൾ...!!!-
ഇനിയും എത്തിപ്പിടിക്കാൻ
ഒത്തിരി നേട്ടങ്ങളുണ്ടായിട്ടും
എവിടെയാണെല്ലാം മതിയാക്കി
ഞാൻ തിരികെ നടന്നത്..
അവിടെയായിരുന്നു ഞാൻ
എന്നെ തോൽപ്പിച്ചു കളഞ്ഞത്...
-
മരിച്ചുപോയത് കൊണ്ടാണോ എന്ന് വ്യക്തമല്ല ആദ്യം ഓർത്തത് ഉപ്പയെ ആണ്...... മൂപ്പരുടെ നെറ്റിയിൽ വീണ് കിടക്കുന്ന ആ ചുരുണ്ട മുടിപോലെ..... ചുരുണ്ട എന്തോ ഒന്ന് ഓർമകളിലും ചുരുണ്ടു കിടക്കുന്നു..........
രണ്ടാഴ്ചയിൽ അധികമായിരിക്കുന്നു ഉമ്മയെ ഒന്ന് കണ്ടിട്ട്...... ഓർമയിൽ മൂന്നു തവണ മാത്രമേ ഉമ്മ ഫോണിൽ സംസാരിച്ചിട്ടുള്ളു......... നേർത്തതിലും നേർത്തതാണ് ഉമ്മയുടെ ശബ്ദം.........
ഓർമകളങ്ങനെ എവിടെനിന്നൊക്കെയോ പാഞ്ഞു വരികയും സർക്കാർ ആശുപത്രിയിലെ ഒപി ശീട്ടിനുള്ള വരിപോലെ ഊഴം കാത്ത് നിലയുറപ്പിക്കുകയും ചെയ്തു.... .... കൈപൊട്ടിയവ കാലൊടിഞ്ഞവ....... ഓ... ഞാൻ കണ്ണുകൾ തുറന്നു.......
എത്ര മുഖങ്ങൾ...... എത്ര ചിരികൾ...... എത്ര കരച്ചിലുകൾ.... എത്ര എത്ര........ കടന്നു പോയിരിക്കുന്നു.......
പതിവ് തെറ്റാതെ ചമയങ്ങളൊന്നുമില്ലാത്ത ഒരു സന്ദേശം എന്നെയും കാത്തു കിടക്കുന്നു.....
ജന്മദിനാശംസകൾ......................-
പിറന്ന ദിവസ ദിനാശംസകൾ..😊
ഒപ്പം പ്രിയ കൂട്ടുകാരെയും എഴുത്തുകളെയും പരിചയപെടുത്തിയതിലും ഞങ്ങളുടെ എഴുത്തുകൾക്കായി yq ഒരുക്കിതന്ന yq സഘാടർക്കും നന്ദി..
ഒപ്പം ഈ feature ഒക്കെയും ഒന്നുകൂടി വിപുലീകരിച്ച് തരുമോ..
✍️ അഖില-